Sunday, October 20, 2013

വരൂ സുഹൃത്തേ ചെമ്പകപ്പൂ ചൂടിയിട്ട്

എന്റെ വീട്ടുമുറ്റത്തൊരു ചെമ്പകമുണ്ടായിരുന്നു, വലിയ മരമായി ഇപ്പോള്‍ അത് ആരോ വെട്ടിക്കളഞ്ഞു, അനിയനാണെന്ന് തോന്നുന്നു. ഏതായാലും ആ മരം അവിടെ നിന്ന് പോയത് നന്നായി - എനിക്ക് ചിലപ്പോള്‍ അതിന്റെ തുടര്‍ച്ചയായുള്ള ഗന്ധം തലവേദന വരാറുണ്ട്. പക്ഷെ പൂ പറിച്ച ഉടന്‍ കുറച്ച് നേരത്തേക്ക് എനിക്ക് ആ മണം വളരെ ഇഷ്ടമാണ്...

പണ്ട് എന്റെ ഓഫീസ് സെക്രട്ടറി ഗീത ഇത് തലയില്‍ ചൂടി വരുമായിരുന്നു. അങ്ങിനെ ആണ് ഞാന്‍ ചെമ്പകം ആദ്യം കാണുന്നത്. ഗീതയെ ഈ വഴിക്ക് കണ്ടിട്ട് ഒരുപാട് നാളായി. മകള്‍ക്ക് കോളേജില്‍ ഫീസടക്കാന്‍ കുറച്ച് പണം വേണമെന്ന് പറഞ്ഞ് അത് കൊടുത്തിരുന്നു.. പിന്നെ ഈ വഴിക്ക് വരാതെ ആയി. ഞാന്‍ അത് ഒരു ഗിഫ്റ്റ് ആയി ആ കുട്ടിക്ക് കൊടുത്തതായിരുന്നു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഞാന്‍ ഇപ്പോഴും ലയണ്‍സ് ക്ലബ്ബ് വഴി എന്റെ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് നീക്കി വെക്കുന്നു..

ഗീത ഈ ചുറ്റുപാടിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ വരൂ ചെമ്പകപ്പൂ ചൂടിയിട്ട്.. ഞാന്‍ ആ മണമൊന്ന് കേട്ട് നിര്‍വൃതി കൊള്ളട്ടെ....!!!

ഈ ചെമ്പകപ്പൂ‍വിനെ ചൊല്ലി ഒരു പാട്ടുണ്ടല്ലോ ...... പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ ഓളമടിക്കുന്നു. ഓര്‍മ്മ വരുന്നില്ല... അറിയാവുന്നവര്‍ പാടൂ............

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഈ ചെമ്പകപ്പൂ‍വിനെ ചൊല്ലി ഒരു പാട്ടുണ്ടല്ലോ ...... പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ ഓളമടിക്കുന്നു. ഓര്‍മ്മ വരുന്നില്ല... അറിയാവുന്നവര്‍ പാടൂ...........

ajith said...

ചെമ്പകപ്പൂങ്കാവിലേ...എന്നൊരു പാട്ട്
ചെമ്പകമേ ചെമ്പകമേ....എന്നൊരു പാട്ട്
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത്... എന്നൊരു പാട്ട്

അത്രയേ ഓര്‍മ്മയുള്ളു

ശ്രീ said...

"ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍...
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു...
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാ‍നപ്പോള്‍
ഒരു ചന്ദനത്തിന്‍ മണിവീണയവനു നല്‍കി..."

പിന്നെ,

"ചെമ്പകവല്ലികളില്‍ തുളുമ്പിയ ചന്ദന മാമഴയില്‍..."

ഇതും കൂടിയുണ്ട് അജിത്തേട്ടാ...

Muralee Mukundan , ബിലാത്തിപട്ടണം said...

അവൾ ഈ ചുറ്റുപാടിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ വന്നാട്ടെ.. ചെമ്പകപ്പൂ ചൂടിയിട്ട്..
ഞാന്‍ ആ മണമൊന്ന് കേട്ട് നിര്‍വൃതി കൊള്ളട്ടെ..