Tuesday, January 6, 2009

എറണാംകുളം അപ്ടെക്കിലെ സന്തോഷ് മാഷേ?!


സന്തോഷ് മാഷേ?
ഞാന്‍ കുറച്ച് നാളായി അസ്വസ്ഥതയിലാ....
എന്തിനാ എന്റെ പാറുകുട്ടീനെ ഓര്‍മ്മിപ്പിച്ചേ...
വെറുതെ ഉള്ള കഞ്ഞീം കുടിച്ച് സ്വസ്ഥമായിരുന്ന എന്നെ ഒരു ബ്ലോഗറാക്കി....
ഇപ്പൊ നേരത്തിന് കഞ്ഞിയും ഇല്ലാ, ഉറക്കവും ഇല്ല, പോരാത്തതിന്ന് പെരടി വേദനയും...
പിന്നെ മന:സ്ഥാപവും....
ഇപ്പൊ പാറുകുട്ടിയുടെ ചിന്തകള്‍ എന്റെ ഉറക്കം കെടുത്തുന്നു..
ആളുകള്‍ ഫോണില്‍ കൂടി ചോദിക്കുന്നു... എന്താ അടുത്ത് ലക്കം വരാത്തെ എന്ന്............
എനിക്കെവിടാ മാഷെ ഇതിന്നുള്ള നേരമെല്ലാം........
പ്രായാധിക്യമായി...... അസുഖങ്ങളും.......
അച്ചന്‍ തേവരുടെ കടാക്ഷം കൊണ്ട് ജീവിച്ച് പോകുന്നു........
ഇനി ഒരു തപസ്യയായെടുത്ത് “എന്റെ പാറുകുട്ടീനെ” ഒന്നെഴുതി തീര്‍ക്കണം.......
തിരോന്തര്‍ത്തൂന്ന് ശ്രീദേവി ചേച്ചിയും, തൃശ്ശിവപേരൂരില്‍ നിന്ന് ജാനകിയും എല്ലാം ചോദിക്കണ്, ഇതൊരു നോവലായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചുകൂടെ എന്ന്.
നിക്കെവിടാ തിനൊക്കെ നേരം എന്റെ മാഷെ.......
എനിക്കതിനൊന്നും താല്പര്യമില്ലാ മാഷെ.........
ഞാന്‍ മിനിഞ്ഞാന്ന് മാഷെ വീട്ടിലേക്ക് ക്ഷണിച്ചുവല്ലോ?... മാഷ് വന്നില്ല. എന്നോട് പണ്ടത്തെ പോലെത്തെ സ്നേഹമൊന്നും മാഷിനില്ലാ..........

വയസ്സാകുമ്പോള്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും തേയ്മാനം സ്വാഭാവികമാണ്. ദേഹത്തിന്നകത്തെ ചില ഭാഗങ്ങളില്‍ വന്നേക്കാവുന്ന ഒരു സര്‍ജറി എന്നെ ഭീതിപ്പെടുത്തുന്നു....
“സംഗതി നമ്മള്‍ ഒന്നും അറിയില്ല.... ഓപറേഷന്‍ തിയേറ്ററിലേക്ക് ആനയിക്കപ്പെടുന്നു.. അനസ്തേഷ്യ തരുന്നു, വെട്ടിക്കീറുന്നു, മുറിക്കുന്നു. പിന്നീട് ഉണക്കുന്നു.........“
എന്നാലും എന്റെ മാഷെ എനിക്ക് പേടിയാകുന്നു..........
എന്റെ പാറുകുട്ടി ഉണ്ടായിരുന്നെങ്കില്‍.. എന്റെ അരികില്‍?... എന്നെ സാന്ത്വനിപ്പിക്കാന്‍..........
കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാന്‍..........

6 comments:

Unknown said...

മാഷുടെ ഈ പോസ്റ്റ് വായിച്ച് ഞങ്ങളെല്ലാവരും പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ മാഷിനെ ലണ്ടനിലേക്ക് ക്ഷണിച്ചതായിരുന്നു. മാഷ് വന്നില്ല.
മാഷുടെ അസുഖമൊക്കെ ഭേദമാകും. പാറുകുട്ടിയെ എഴുതിത്തീറ്ക്കും വരെ മാഷ്ക്ക് ഒരസുഖവും വരാതിരിക്കാന്‍ ഈ കുടുംബത്തിന്റെ പ്രാര്‍ത്ധന ഉണ്ട്. “എന്റെ പാറുകുട്ടീ” നമുക്ക് ഒരു നോവലായി പ്രസിദ്ധീകരിക്കണം. അതുന്നുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതരൂ.
ആരാണീ സന്തോഷ് മാഷ്?

SreeDeviNair.ശ്രീരാഗം said...

ജെ,പി.സര്‍
വിഷമിക്കേണ്ടാ..
എല്ലാ ആഗ്രഹങ്ങളും
യാഥാര്‍ത്ഥ്യങ്ങളാകും!



സസ്നേഹം,
ശ്രീദേവിനായര്‍.

vazhitharakalil said...

Prakashetta,
entha ingane sentimental aakane?
Surgery ozhivaakki aayurvedam nokkikoode? Ente mummeede kidappu kandille? Onnum viswasichukooda ikkaalathu. Aasupathri pravesam pattaavunnathra ozhivaakkuka. Veettil nalla rest eduthu kazhinjukoode ini?
kuzhappangalil chennu chaadalle please.
lots of luv
habby

sreeparvathy said...

നഷ്ടപ്പെടുന്നതിനേ ഓര്‍ത്ത് വിഷമിക്കരുത് അങ്കിള്‍, നല്ല നാളെയെ സ്വപ്നം കാണൂ.അങ്കിളിന്‍റെ പാറുക്കുട്ടിയോടുള്ള അടുപ്പം ഫീല്‍ ചെയ്തു ശരിക്കും. സന്തോഷമായി ഇരികൂ. സന്തോഷേട്ടന്‍ എന്തു പറഞ്ഞു?

paarz
http://www.kanikkonna.com/

saijith said...

എന്താ പ്രകാശേട്ടാ ഒരു വിഷമം .....സന്തോഷിനെ ഞാനും കണ്ടിട്ട കുറച്ചു നാളായി അയാളെ നാളെ ഒന്ന് വിളിക്കണം എന്ന് വിചാരിക്കുമ്പോള്‍ ആണ് ഈ ലിങ്ക് കണ്ടത് ....നമുക്ക് ഒന്ന് തപ്പി നോക്കാം അല്ലെ ....
എല്ലാ നന്മയും ഐശ്വര്യവും നേരുന്നു ....

Unknown said...

പ്രകാശേട്ടാ... ഒന്നും പേടിക്കേണ്ട ,ഇത് ഞാന്‍ എന്നോട് കൂടീം പറേന്നതാ എന്താന്ന് വെച്ചാല്‍ ഞാനും ഒരു സര്‍ജ്ജറീടേ വക്കിലാ.. നമുക്ക് ധൈര്യം സംഭരിക്കാം... പാറുക്കുട്ടിയുടെ കഥ അതിന്റെ പര്യവസാനത്തില്‍ എത്തിക്കുക തന്നെ വേണം...
സ്നേഹാശംസകളോടെ,

(ഓ.ടി)എന്തിനാ ഈ മോഡറേഷന്‍,ചുമ്മാ തുറന്നു വെക്കന്നേ..