ഞാനെന്റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോക്കുകയാണ്. എഴുപതുകളില്‍ ജോലിസംബന്ധമായ കാര്യങ്ങളാല്‍ ഞാന്‍ ലെബനോണിന്റെ തലസ്ഥാനമായ ബെയ് റൂട്ടില്‍. ഹോട്ടല്‍ സമ്മര്‍ ലാന്‍ഡ് ഹോട്ടലിലായിരുന്നു ആദ്യത്തെ കുറച്ച് നാള് വാസം.
ലോകത്തിലെ സ്വര്‍ഗ്ഗം അതാണെന്നാ അന്നെനിക്ക് തോന്നിയത്. മുന്തിരിയും, ഓറഞ്ചും, ആപ്പിളും മറ്റും വിളയുന്ന സ്വര്‍ഗ്ഗ ഭൂമി. അവിടുത്തെ ആളുകളോ, സ്ട്രോങ്ങ് ബില്‍ട്ട് ബോഡികളുള്ളവര്, പിന്നെ സുന്ദരന്മാരും സുന്ദരികളും. പ്രത്യേകിച്ച് ആണുങ്ങളുടെ കൈത്തണ്ടയെല്ലാം നമ്മുടെ കാലിന്റെ തുടയുടെ അത്ര കട്ടിയുള്ളതും, മസ്സിലുകളുള്ളതുമാണ്. നമ്മുടെ സര്‍ദാര്‍ജിമാരെ വെല്ലുന്ന ശരീര ശേഷി. എന്ത് പണിയെടുക്കുന്നതിനും അവര്‍ക്ക് ഒരു മടിയില്ല. കേരളീയരായ നമ്മള് അത്ഭുതപ്പെട്ട് പോകും അവര്‍ പണിയുന്നത് കണ്ടാല്‍.
++
കുറച്ച് ദിവസത്തെ ഹോട്ടല്‍ വാസത്തിന് ശേഷം എനിക്ക് ഒരു വീട്ടിലേക്ക് മാറേണ്ടി വന്നു. ഹോട്ടലിനെ വെല്ലുന്ന വീട്. സ്വിമ്മിങ്ങ് പൂളും, പുല്‍ത്തകിടിയും, പൂന്തോട്ടവുമെല്ലാം ഉള്ള മനോഹരമായ വീട്.
ചുറ്റുപാടും ഓറഞ്ച്, മുന്തിരി, ആപ്പിള്‍, ആപ്രിക്കോട്ട്, പിയേര്‍സ് മുതലായ പഴവര്‍ഗ്ഗങ്ങളും, നമ്മുടെ നാട്ടില്‍ ലഭിക്കാത്ത പല തരം പച്ചക്കറികളും, എല്ലാം കൊണ്ട് സമൃതമായ അന്ത:രീക്ഷം.. കാലാവസ്ഥ ഏതാണ്ട് വര്‍ഷത്തില്‍ അതികം തണുപ്പും, കുറച്ച് ചൂടും എന്നാണെന്റെ ഓര്‍മ്മ.
എനിക്കന്നും ഇന്നും വീട്ടില്‍ ഒറ്റക്ക് കിടക്കാന്‍ പേടിയാ..എന്താണതിന്റെ ഇന്ദ്രജാലമെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല. അതിനാല്‍ എന്റെ ഉറക്കം ശരിയായില്ല. പിന്നെ 1 മുതല്‍ 4 വരെ ഭക്ഷണത്തിന് ശേഷമുള്ള ലഞ്ച് ബ്രേയിക്കില് ഞാന്‍ ഒരു മണിക്കൂര്‍ സ്ലീപ്പിങ്ങ് ഓവര്‍ ടൈ എടുത്ത് എന്റെ ഉറക്കമില്ലായ്മയെ അഡ്ജസ്റ്റ് ചെയ്യും.
കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു...
അവിടുത്തെ ഭാഷ അറബിയും ഫ്രഞ്ചും ആണ്. ഇംഗ്ലീഷ് വളരെ കുറച്ച് പേര് മാത്രം സംസാരിക്കുന്നു. അതിനാല്‍ എന്റെ കാര്യം പരുങ്ങലിലായിരുന്നു.
അല്പം ഫ്രഞ്ചും, കൂടുതല്‍ അറബിയും ഞാന്‍ സ്വായത്തമാക്കി.
എന്റെ ഇമ്മീഡിയറ്റ് ബോസ്സ് സ്പീക്ക്സ് ഓണ്‍ലി അറബിക്ക്. ദാറ്റ് മെയ്ഡ് മി സിക്ക്..
നിവൃത്തിയില്ലല്ലൊ. അയാള്‍ വളരെ സ്റ്റ്രിക്റ്റ് ആയിരുന്നു, എന്റെ അച്ചനേക്കാള്‍. കാലത്ത് കുളിച്ചില്ലെങ്കിലൊന്നും അയാള്‍ക്ക് കുഴപ്പമില്ല. വളരെ നീറ്റ് ആയി ഡ്രസ്സ് ചെയ്യണം. തലമുടി അധികം നീളത്തില്‍ വളര്‍ത്താന്‍ പാടില്ല. കൈ കാല് നഖങ്ങള്‍ വൃത്തിയായി വെട്ടി മിനുക്കണം. ഷൂ എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കണം. ആരും പുകവലിക്കുന്നതയാള്ക്കിഷ്ടമില്ല. മദ്യപാനം അയാള്‍ക്ക് വിരോധമില്ലാ.. പിന്നെ ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്യണം, ബെല്‍റ്റ് കെട്ടണം. ടൈ ഓഫീസ് സമയത്ത് നിര്‍ബന്ധം. പുറത്ത് പോകുമ്പോള്‍ ബ്ലെയിസര്‍ അല്ലെങ്കില്‍ ഫുള്‍ സ്യൂട്ട് നിര്‍ബന്ധം. അങ്ങിനെ പല പല ചിട്ടകളും...
അതെല്ലാം ഞാന്‍ ശീലിച്ചു...
പാടില്ലാത്തതെന്തെന്നാല് തലയില്‍ എണ്ണ തേക്കാന്‍ പാടില്ല. അഥവാ തേച്ചാല്‍ കഴുകി വൃത്തിയാക്കി ചകിരി പോലെ ആക്കണം
++
പിന്നെ പാടില്ലാത്തതെന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ പറയും, നമ്മളതനുസരിക്കുകയും വേണം.
എലക്ട്രോണിക്സ്/എലക്ട്രിക്കല്‍ റിലേറ്റഡ് വകുപ്പുകളിലായിരുന്നു എന്റെ പ്രവര്‍ത്തന മേഖല.
ഒരു ദിവസം ഒരു ബെഡ്ഫോറ്ഡ് ട്രക്ക് നിറയെ സാധനങ്ങള്‍ സൈപ്രസ്സില് നിന്നവിടെയെത്തി. വണ്ടി കണ്ടതും എന്റെ ബോസ്സ് ഓഫീസിന്നുള്ളില്‍ നിന്നിറങ്ങിവന്ന് അയാളുടെ ജാക്കറ്റ് ഊരി കൂലിക്കാരോടൊപ്പം പണിയാന്‍ തുടങ്ങി. അപ്പുറത്ത് അത് കണ്ട് നിന്നിരുന്ന ആ നാട്ടുകാരായ ലെബനീസ് ഓഫീസ് സ്റ്റാഫിനോട് കയര്‍ത്തു......
വേഗം വന്ന് കൂലിക്കാരെ സഹായിക്കാന്‍.......
അവര്‍ ഒരു മടിയും കൂടാതെ കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടു..
ഞാന്‍ ഒരു മൂലയിലേക്കൊതുങ്ങി.........
ചെറിയ പെട്ടികളാണെങ്കില്‍ എനിക്കും പൊക്കാമായിരുന്നു... ശാരീരിക ശേഷി നന്നേ കുറഞ്ഞ എനിക്ക് അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ചെറിയൊരു അമര്‍ഷം അയാള്ക്കെന്നോടുണ്ടായിരുന്നു.
പിന്നെ അന്ന് ഞാന്‍ ഇന്നെത്തെപ്പോലെ ഒരു പേടിത്തൊണ്ടനായിരുന്നില്ല.. എന്നോടാരെങ്കിലും എനിക്കിഷ്ടമില്ലാത്തത് പറഞ്ഞാല്‍ ഞാന്‍ അവരെ തല്ലും. അത്തരം അവസ്ഥയില്‍ എനിക്ക് പരിസരബോധം തീരെ ഉണ്ടാവാറില്ല.
എന്റെ ഈ സ്വഭാവമാണത്രെ ഈ കമ്പനിയില്‍ മുതല്‍ക്കൂട്ടായി എന്നെ എടുത്തതെന്ന് പില്ക്കാലത്ത് എന്റെ ബോസ്സ് പറഞ്ഞിരുന്നു.
ബോസ്സിനെയും ആവശ്യം വന്നാല്‍ കൈവെക്കും എന്നതായിരുന്നു എന്റെ നിലപാട്. അന്ന് പിന് തിരിഞ്ഞുള്ള ഒരു നോട്ടമുണ്ടായിരുന്നില്ലാ... പ്രത്യേകിച്ച് ഒറ്റത്തടി, പെണ്ണുമില്ലാ, പെരുച്ചാഴിയുമില്ലാ... ഈ ഭൂമിയില്‍ ആരെ പേടിക്കാന്‍ എന്ന മട്ടായിരുന്നു.
പിറ്റെ ദിവസം ഞാന്‍ ഓഫീസില്‍ അല്പം ലേറ്റായിരുന്നു. കഴിഞ്ഞ ദിവസത്തെ എന്റെ അനുകൂലമല്ലാത്ത കര്‍മ്മങ്ങളെക്കൊണ്ട് എന്റെ ബോസ്സിന് പുറത്ത് കാണിക്കാന്‍ പറ്റാത്ത അമര്‍ഷം ഉണ്ടായിരുന്നു. എന്നെ അദ്ദേഹത്തിന്റെ കേബിനിലേക്ക് വിളിക്കപ്പെട്ടു. പക്ഷെ ഞാന്‍ പോയില്ല..
അയാള്‍ ഗര്‍ജ്ജിച്ചു പുറത്തേക്ക് വന്നു.
ഈ സംഗതി മറച്ച് വെച്ച് വേറെ എന്തോ പുലമ്പി...
“പ്രകാശ് വൈ യു ഡിഡ് നോട്ട് കം ടു മൈ കേബിന്”
‘പ്രകാശ് വൈ ഡു യു കീപ്പ് സൈലന്‍സ്’‘ ഏന്‍സര്‍ ടു മൈ കൊസ്റ്റിന്.....
യു ഗെറ്റ് ലോസ്റ്റ് ഏന്‍ഡ് ഗോ ടു ഹെല്...... പ്രകാശിന്റെ മറുപടി കേട്ട് അയാള്‍ വിരണ്ടു.... ആ നാട്ടുകാര്‍ പോലും അയാളെ ഇത്തരത്തില്‍ അതിക്ഷേപിച്ചിട്ടില്ല..
വാട്ട് യു സെഡ്? മന്യൂക്ക്........
യെസ്..... ദാറ്റ്സ് വാട്ട് ഐ സെഡ്.....
ഇന്ത ഹൈവാന്‍..........
“അടിപിടിയുടെ വക്കത്തെത്തി... ഓഫീസിലെ ആളുകള്‍ തടിച്ചുകൂടി. പ്രകാശിനവിടെ ആള്‍ബലം ഉണ്ടായിരുന്നില്ല.. ഒന്നിനും മടിക്കാത്തവരാണ് അവരും. പ്രകാശ് വീറോടെ പൊരുതി. വന്ന പാട് ചന്തമെന്ന പ്രതീതിയില്‍”
അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം......... പുറകില്‍ നിന്നൊരാള്‍.....
‘വെല്‍ ഡണ്‍ മൈ ബോയ് ‘
ഐ ഏം പ്രൌഡ് ഓഫ് യു യങ്ങ് ഇന്‍ഡ്യന്‍..............
[തുടരും]
Tuesday, January 13, 2009
Subscribe to:
Post Comments (Atom)
14 comments:
njangalkku orupaadu ishtamaayi "ORANGINTE NIRAMULLA PENKUTTY"
where do you get time to finish this and the novel 'PAARUKUTTEE'
please do not open any new LONG blogs without completing your blog novel.
lions club is proud our your entering to the field of writing. itz not at all strange to us because you are a very reputed journalist in visual media.
you can do miracles.if you permit we can publish one of your story in the forthcoming publication of lions club.
kindly talk to the bulletin editor.
thanks and regards
PST team
lions club of koorkkenchery
dist 324E2
Prakashetta.. Ella sundarikalaaya penkuttikalkkum Oranginte niramannu... Ithinum athe.. Orupadu Ashamsakalode...!!!
dear suresh
many thanks for your comments.
what u said is true.
ORANGUM AAPILUM VILAYUNNA NAATTILE PENKUTTIYAAYATHINAAL AVALKKU ORANGINE GANDHAMAANU.
thudarnnu vaayikkuka........ gandhamariyaaan.........
എന്നാലും ഇതൊരു ചതി ആയി പോയി. കാരണം മറ്റൊന്നുമല്ല. ഓറഞ്ചിന്റെ നിറമുള്ള പെണ്‍കുട്ടി ഇപ്പൊ വരുമെന്ന് കാത്തു വായിച്ചു വായിച്ചു വന്നപ്പോ ദാണ്ടെ കിടക്കുന്നു [തുടരും] .
Munkaala thirinjunottam assalaayittundu..vivaranavum adipoli!
അല്ല, ജെ.പി സാറെ എല്ലാം ഒരു സസ്പെന്സിലാണാല്ലോ.ജേര്‍ണലിസമെന്ന് പറഞ്ഞാല്‍ തന്നെ സസ്പെന്‍സ് ആണല്ലോ. എങ്കിലും ഇഷ്ടമായി - പ്രത്യകിച്ചും ആ പേര്. ഓറഞ്ചു നിറമുള്ള പെണ്‍കുട്ടി. വല്ലാത്തൊരു കാല്പനികതയുണ്ട് ആ പേരിന്.
Prakashettaa,
Interesting. Title is so beautiful. You Could have avoided some of the spelling mistakes and grammatical errors. Otherwise it sounds like a good story.
love, Habby Sudhan
habby
many thanks for your comments. i shall appreciate if you could tell me THE SPELLING AND GRAMATICAL ERROR PROBLEMS enble me overcome it in the future. more sheets are ahead to complete this story.
the necessary advices may be sent to my gmail ID.
thanks a lot once again for your valuable comments.
please forward this link to your friend circle around the globe.
i am an ameature writer. my experience just 6 months.
ഡിയറ് ജോര്‍ജ്ജ്
പാറുകുട്ടി ഒരു നോവലാണ്. അത് മുഴുവനാക്കാന്‍ മാസങ്ങള്‍ വേണ്ടി വരും.
അതിനിടയില്‍ മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് പൊന്തിവന്നതാണ്........ ഓറഞ്ച് നിറം..
ഇപ്പോള്‍ തന്നെ അത് കുറിച്ചില്ലെങ്കില്‍ അതിന്റെ ധാരയുടെ ഉറവിടം കണ്ടെത്താന്‍ പിന്നെ പ്രയാസമാകും.
പാറുകുട്ടിയുടെ പബ്ലിക്കേഷന്‍ ഷീറ്റില്‍ അത് കഴിയാതെ മറ്റൊന്നും പോസ്റ്റുന്നില്ലാ..
വായനക്കാര്‍ക്ക് ഒഴുക്കിന്റെ തടസ്സവും വരില്ല...
എനിക്ക് വേണ്ട ഉത്തേജനം നല്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ട ബ്ലോഗ് സുഹ്ര്ത്തുക്കള്ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്ത്തുന്നു
Nice begining and good flow. "Oranginte Niramulla..." catchy name. Good Luck
Gopi
enna penkutty varaneee? avasanam orangu munthiri aavaruthu... anyway it seems gud
ആത്മാർത്ഥമായി പറഞ്ഞാൽ, പ്രകാശേട്ടാ തുടരും എന്ന വാക്കു കണ്ടാൽ എന്റെ തലക്കിട്ട് ഒന്നര കിന്റലിന്റെ കൂടം കൊണ്ടടിച്ച അവസ്ഥയാ. പിന്നെ ന്യൂറോസിസിൽ തുടങ്ങി സൈക്കോസിസിൽ എത്തി നിൽക്കുന്ന വാഴപ്പള്ളിയിലെ മാനിസികരോഗിയെ, എന്നെ അബുധാബി കാണും. കുറുമാനാണ് എന്റെ ഈ ദുരവസ്ഥക്ക് കാരണം. അദ്ദേഹത്തിന്റെ കോന്നിലം പാടം എന്നെ അടിമുടി ഒന്ന് പിടിച്ചുലച്ചതാ. ‘പാളം തെറ്റിയോ’ എന്ന് ഞാൻ ശരിക്കും ശങ്കിച്ചു.
സ്വന്തം കാഴ്ചയിൽ നിന്ന് ക്യാമറ തെന്നി തേർഡ് പേഴ്സണിൽ പോയത് കരുതിക്കൂട്ടിയാണോ? അതോ ആ പർട്ടിക്കുലർ സംഭവം മാത്രം അങ്ങനെയാക്കിയതോ? ബാക്കി ഇനിയും പോസ്റ്റ് ചെയ്തിട്ടില്ലേ?
ഹലോ മുണ്ഡിതനന്
താങ്കളുടെ പരാമര്‍ശങ്ങള്‍ക്ക് നന്ദി. താങ്കളഎപ്പൊലെയുള്ളവരുടെ കുറിപ്പുകളാണ് ഈ കന്നിക്കാരനായ എഴുത്ത് കാരന് ഊര്‍ജ്ജം പകരുന്നത്.
പാറുകുട്ടിയെ തല്ക്കാല്ം ഒരിടത്ത് തളച്ചിട്ടായിരുന്നു, ഞാന്‍ ഓറഞ്ചിന്റെ നിറമുള്ള പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഒരുമ്പെട്ടത്.
ഒന്ന് കഴിയാതെ മറ്റൊന്നിനെ പിടിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു.
പക്ഷെ അനന്തതയില്‍ നിന്ന് തേങ്ങുന്ന എന്റെ സാന്‍ഡ്ര എന്ന ഓറഞ്ച്സുന്ദരി എന്റെ സ്വ്പ്ന പഥത്തില്‍ വന്ന് ചാഞ്ചാടി.
പെട്ടെന്ന് മനസ്സിലേക്ക് വരുന്ന പ്രകാശ ധാര അപ്പപ്പോള്‍ പകര്ത്തിയില്ലെങ്കില് , പിന്നെ അതിന്റെ തുടക്കം കിട്ടില്ല.
അതാണ് ഒന്നിനെ വിട്ട് മറ്റൊന്നിനെ പിടിക്കാന്‍ കാരണം.
ഓറഞ്ചും പാറുകുട്ടിയും ഒരെ സമയം തുടര്‍ന്ന് കൊണ്ടിരിക്കും.
ഇന്ന് പാറുകുട്ടിയുടെ ഭാഗം 13 പബ്ലിഷ് ചെയ്യും.
ഓറഞ്ച് ഭാഗം 2 എഴുതിത്തുടങ്ങി…
ഓര്മമകള്ക്ക് എത്ര വേഗത്തില്‍ വേണമെങ്കിലും സഞ്ചരിക്കാമല്ലോ.
പാറുകുട്ടിയും, ഓറഞ്ചും രണ്ട് വ്യത്യസ്ഥ സംസ്കാരത്തിലുള്ള കേന് വസ്സുകളാണ്.
The funniest part of my blogging is this:-
I hv very little time for blogging. I go for job in the day time. I spend little time in the evening for writing.
Now I have to have more man hours for this kind of work.
More over, I cannot type that fast in Malayalam, so that the words will not flow fast.
Letz c how fast I can satisfy my readers.
I hv lotz of stories in my blog which are incomplete.
Shortly those will be concluded.
Thank u once again for your remarks.
Please scribble on all of my posting.
Lots of love and prayers
Yours prakashettan
Stick on to one blog Prakash whcih is easier for your friends like me. Keep up the good job and don't talk about death any more. If it comes, you have to face it boldly. You are a good man, helping kind, with many friends all over the World and you will be safe even after death.
- Hassan
Post a Comment