പിന്നെ വീട്ടുകാരിയും മകനും എന്നെ വിളിക്കാനും മറന്നു. ഇനി അവരും വൈകിയിട്ടാണോ എഴുന്നേറ്റതെന്നും അറിയില്ല.
കാര്യങ്ങള്‍ അങ്ങിനെ പോയി.
വൈകിയാണെങ്കിലും ആദ്യം അച്ചന്‍ തേവരെ പോയി വണങ്ങി. അവിടെന്‍ നിന്നാണല്ലോ എന്തിനും ഒരു തുടക്കം. അവിടെ വെച്ചിരുന്ന വിഷുക്കണി തൊഴുതു. മേല്‍ ശാന്തിയുടെ അഭാവം കണ്ടു. ഇന്നെത്തെ കാലത്ത് അമ്പലത്തില്‍ ശാന്തി ചെയ്യുന്ന നമ്പൂതിരിമാര്‍ പലരും കുലത്തൊഴില്‍ ചെയ്യാതെ ഐടി മേഖലയിലും മറ്റുമായി കൂടുതല്‍ വേതനം കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാറി. അതിനാല്‍ പല അമ്പലങ്ങളിലും ഇപ്പോള്‍ തന്ത്രവിദ്യ അഭ്യസിച്ച അബ്രാഹ്മണരെ ജോലിക്കെടുത്തു തുടങ്ങി.
അച്ചന്‍ തേവര്‍ അമ്പലത്തില്‍ ഇത് വരെ അബ്രാഹ്മണന്മാരെ എടുക്കാന്‍ പറ്റിയില്ല. കാരണം അവിടുത്തെ ഒരു പക്ഷം എന്റെ സഹപ്രവര്‍ത്തകര്‍ എനിക്കനുകൂലമായി പ്രവര്‍ത്തിക്കുന്നില്ല.
ഭഗവാന് അന്തിത്തിരി കൊളുത്തിയില്ലെങ്കിലും, നൈവേദ്യം കൊടുത്തില്ലെങ്കിലും അവര്‍ക്ക് ഒരു വേവലാതിയുമില്ല. എനിക്ക് ആള്‍ ബലം ഇല്ലാത്തതിനാല്‍ ഞാന്‍ അബ്രാഫ്മണരെ ഇത് വരെ വെച്ചില്ല.
ക്ഷേത്രം തന്ത്രിക്കോ, ഉടമസ്ഥരായ വിശ്വ ഹിന്ദു പരിഷത്തിനോ താല്പര്യക്കുറവില്ല ബ്രാഫ്മണരല്ലാത്തവരെ വെക്കാന്‍. അമ്പലം നടത്തിപ്പുകാരാണ് പാരയായി നില്‍ക്കുന്നത്.
സര്‍വ്വേശ്വരന്‍ അത്തരക്കാര്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ എന്നേ എനിക്ക് പറയുവാനുള്ളൂ...
വിഷുക്കണിക്ക് വെച്ചിരുന്ന ചക്ക എന്നോട് കൊണ്ട് പോയിക്കൊള്ളാന്‍ സുകുമാരേട്ടന്‍ പറഞ്ഞു. എന്റെ പ്രിയ പന്തി ബീനാജീക്ക് ചക്ക ഇഷ്ടമുള്ളതാണെന്ന് അദ്ദേഹത്തിന്നറിയാം. അമ്പലം അടക്കുവാനുള്ള ഒരുക്കങ്ങളായതിനാല്‍ ഞാന്‍ ചക്ക എടുത്ത് എന്റെ കാറില്‍ വെച്ചു. അമ്പത് രൂപ ക്ഷേത്രം കൌണ്ടറില്‍ ദ്രവ്യത്തിന്റെ വകയായി സമര്‍പ്പിച്ചു.
ആദ്യം ആ ചക്ക ബിനാജിക്ക് സമര്‍പ്പിച്ച ശേഷം പട്ടണം ചുറ്റാന്‍ പോയി. നേരെ പാറമേക്കാവ് ഭഗവതിയെ വണങ്ങി. ഏതായാലും വിഷുവായതിനാല്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതേണ്ടതിനാല്‍ അവിടെ നിന്ന് കുറച്ച് ഫോട്ടൊകള്‍ എടുത്തു.
വീട്ടില്‍ ഈ വര്‍ഷം വിഷുക്കട്ട ഉണ്ടാക്കിയില്ല. അതിനാല്‍ അതിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.
തക്ക സമയത്ത് എന്റെ സഹപ്രവര്‍ത്തക സജിത ഫോണില്‍ വിളിച്ചു. വിഷു ആശംസകള്‍ അര്‍പ്പിക്കാന്‍. ഞാന്‍ സജിതയോട് വിഷുക്കട്ട ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. എനിക്കൊരു ഫോട്ടൊ പിടിച്ച് വെക്കാന്‍ പറഞ്ഞിട്ടുണ്ട്.
എന്റെ വീട്ടില്‍ വിഷുത്തിരക്കുണ്ടോ എന്ന് ചോദിച്ചു. ഇവിടെ ഒരു തിരക്കും ഇല്ലാ എന്ന് പറഞ്ഞു ഞാന്‍. മകളുണ്ടെങ്കില്‍ എന്തെങ്കിലും ഒരു ഒച്ചപ്പാടുണ്ടാകും. മകന്‍ കാലത്ത് എഴുന്നേല്‍ക്കാന്‍ തന്നെ വൈകി ടിവിയുടെ മുന്നിലിരിക്കുന്നു.
എന്റെ മക്കള്‍ ഭാരതത്തിന് വെളിയില്‍ ജനിച്ച് വളരന്നതിനാല്‍ അവര്‍ക്ക് വിഷു, ഓണം, പൂരം, വേല, പെരുന്നാള്‍ എന്നിവയിലൊന്നും കമ്പമില്ലാ. ഇവിടെ എന്റെ ബീനാജിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ നീങ്ങും. അവളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് പ്രിയം.
പണ്ട് എന്റെ ചേച്ചി മരിക്കുന്നതിന് മുന്‍പ് തറവാട്ടിലേക്ക് വിഷു, ഓണം മുതലായവ ഉണ്ണാന്‍ വിളിക്കുമായിരുന്നു. പക്ഷെ ബീനാമ്മയും എന്റെ ചേച്ചിയും തമ്മില്‍ സ്വരച്ചേറ്ച്ച ഇല്ലായിരുന്നതിനാല്‍ എനിക്കൊരിക്കലും മക്കളുമായി വിശേഷങ്ങള്‍ക്ക് തറവാട്ടില്‍ പോകാനായില്ല. അതിനാല്‍ അവളുടെ വീട്ടിലേക്കും ഞാന്‍ അവളെ കൊണ്ട് പോകാറില്ല.
എനിക്കിന്ന് എന്റെ തറവാടായ ചെറുവത്താനി, കുന്നംകുളത്ത് പോയി വിഷു സദ്യ ഉണ്ണണെന്നുണ്ടായിരുന്നു. പക്ഷെ ശ്രീമതിയും മകനും കൂടെ വരില്ലാ എന്നുള്ളതിനാല്‍ ഞാന്‍ പോയില്ല.
സിനിമാ നടനും, ടിവി അവതാരകനുമായ സഹോദരന്‍ വി കെ ശ്രീരാമന്‍ ചില സിനിമാ സുഹൃത്തുക്കളെ സാധാരണ വിഷുവിന് തറവാട്ടിലേക്ക് ക്ഷണിക്കാറുണ്ട്. അപ്പോള്‍ അവിടെ കാര്യങ്ങള്‍ അടിപൊളിയായിരിക്കും.
ഞാന്‍ ഈയിടെയായി തറവാട്ടില്‍ പോയി താമസിക്കാറുണ്ട്. അവിടെ എനിക്കിപ്പോള്‍ സ്വര്‍ഗ്ഗമാണ്. അയലത്തെ പെണ്കുട്ടികള്‍ കളിക്കാനുണ്ടാകും, പിന്നെ അമ്മാമന്റെ വീട്ടിലെ വാസ്ന്തി, സുധ, ശ്രീജ, മിനിക്കുട്ടി മുതലായവരും അവരുടെ മക്കളായ ചിന്നു, പൊന്നു, വിജി, വിവേക്, വൈശാഖ്, വാവുട്ടി എന്നിവരും എന്നെ കണ്ടാല്‍ കൂട്ടുകൂടാന്‍ വരും. ഞാന്‍ ചെറുപ്പത്തില്‍ ഒരു കുറുമ്പനായിരുന്നെന്ന് കാര്‍ത്ത്യായനി അമ്മായി അവരോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.
+
മൊത്തത്തില്‍ ഈ വയസ്സ് കാലത്ത് എന്റെ മനസ്സിനിണങ്ങുന്ന ഒരു അന്ത:രീക്ഷം ആണവിടെ. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തറവാട്ടില്‍ പാമ്പിനാളത്തിന് പോയ കഥ നിങ്ങള്‍ വായിച്ച് കാണുമല്ലോ?
ഞാന്‍ പറഞ്ഞ് വരുന്നത് സ്വഗൃഹത്തില്‍ വിഷുവിന്റെ ഒരു പ്രതീതി ഇല്ലാ. ഞാന്‍ കുറച്ച് മുന്‍പ് പറഞ്ഞല്ലോ എന്റെ സഹപ്രവര്‍ത്തക സജിത [max new york life insurance] അവിടെ ധാരാളം കുട്ടികളും കൂടി ആകെ ജഗപൊഗയാണ്. എനിക്ക് കുട്ടികളെ കൂടുതലിഷ്ടമായതിനാല്‍ ഞാന്‍ അങ്ങോട്ട് വരട്ടെയെന്ന് ചോദിച്ചപ്പോള്‍ സജിതക്ക് വളരെ സന്തോഷമായി.
അങ്ങിനെ സജിത എന്നെ വൈകിട്ട് അവരുടെ തറവാട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അപ്പോള്‍ വൈകിട്ടെത്തെ വിഷു സജിതയുടെ വീട്ടിലാകാമെന്ന് നിശ്ചയിച്ചിരിക്കുകയാണ്. പനമുക്കിലെ തറവാട്ടിലാണ് വിഷു ആഘോഷമെന്ന് പറഞ്ഞു.
പാറമേക്കാവില്‍ തൊഴുതു. കുറി വരച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നും പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ അവിടെ ദര്‍ശിച്ചു പരിചയപ്പെട്ടു. ചെമ്പൂക്കാവില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍. മാരാര്‍ റോട്ടില്‍ ബട്ടന്‍സും മറ്റും തയ്ക്കുന്ന വലിയ ഷോപ്പാണെന്ന് പറഞ്ഞു. ഞന്‍ എന്നെ പരിചയപ്പെടുത്തി ഞങ്ങള്‍ പലതും പറഞ്ഞ് നില്‍ക്കുന്നതിന്നിടയില്‍ പ്രമീള എന്റെ മുന്നില്‍ കൂടി ഓടിപായുന്നത് കണ്ടു. ഞാന്‍ തിരക്കിന്നിടയില്‍ പ്രമീളയെ കണ്ടു കുശലം പറഞ്ഞു. അപ്പോള്‍ അവരുടെ മക്കളായ ശ്രീലക്ഷിമിയും, ശ്രീകേഷും വന്നെത്തി. അച്ചന്‍ വണ്ടി പാര്‍ക്കിങ്ങിന്റെ തിരക്കിലാണെന്നും പറഞ്ഞു.
പ്രമീള പറഞ്ഞു കുട്ടികള്‍ പാന്റിട്ടതിനാല്‍ അകത്തേക്ക് കടത്തില്ല. ഞാന്‍ കുട്ടികളെ നോക്കാമെന്ന് ഏറ്റു, പ്രമീളയോട് ഞാന്‍ തൊഴുത് വരാന്‍ പറഞ്ഞു.
അങ്ങിനെ കുശലം പറയുന്നതിന്നിടക്ക് രാജീവ് വന്നു. ഞാന്‍ അവരോട് പോയി വരാന്‍ പറഞ്ഞു. അങ്ങിനെ കുറച്ച് സമയം കുട്ടികളോടൊത്ത് അമ്പലത്തില്‍ കഴിഞ്ഞു കൂടി. ശ്രീലക്ഷിക്ക് ലളിതാസഹസ്രനാമത്തിന്റെ പുസ്തകം വിഷുകൈനീട്ടമായി അമ്പലനടക്കല്‍ വെച്ച് കൊടുത്തു.
++
ഇനി ഉച്ചയൂണിന്റെ സമയം അഡ്ജസ്റ്റ് ചെയ്ത് ബീനാമ്മയുടെ അടുത്തേക്കെത്തിയാല്‍ മതിയായല്ലോ എന്ന് മനസ്സില്‍ കരുതി നില്‍ക്കുമ്പോല്‍ അമ്പലത്തിനു മുന്നില്‍ നിന്ന് തൃശ്ശൂര്‍ പൂരം എക്സിബിഷന്റെ കൂറ്റന്‍ പ്രവേശനകവാടം കണ്ടു. അപ്പോള്‍ അങ്ങോട്ട് വിട്ടു.. റോട് മുറിച്ച് കടക്കാന്‍ പത്ത് മിനിട്ടില്‍ കൂടുതല്‍ നിന്നു. അവിടെ സബ് വേയുടെ നിര്‍മ്മാണമായതിനാല്‍ ആകെ ഗതാഗതക്കുരുക്കും ആണ്. എന്നെ പോലെയുള്ള വയസ്സന്മാരെ റോട് മുറിച്ച് കടക്കാന്‍ ഒരു പോലീസുകാരും സഹായത്തിന് കണ്ടില്ല. മരിക്കുകയാണെങ്കില്‍ വടക്കുന്നാഥന്റെ യും പാറമേക്കാവമ്മെയുടെയും തിരുനടയില്‍ വെച്ചാണല്ലോ എന്ന സമാധാനത്തോടെ കണ്ണടച്ചും കൊണ്ട് റോട് മറി കടന്നു.
പൂരം എക്സിബിഷന്‍ കവാടത്തിനെ ഫോട്ടൊ എടുത്ത് ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍, പിന്നില്‍ നിന്നൊരു വിളി... ഉണ്ണ്യേട്ടാ.................
എന്നെ കുന്നംകുളത്തെ എന്റെ ഗ്രാമത്തിലെ ആളുകളേ അങ്ങിനെ വിളിക്കുകയുള്ളൂ.....
“ഉണ്ണ്യേട്ടന് എന്നെ മനസ്സിലായില്ലേ..................?
“ഞാന്‍ ജുമാന... ഇതെന്റെ ഇക്കാക്ക ബക്കറ്................ പിന്നെ മറ്റേ ആള്........ എന്റെ................ എന്റെ...............”
“നിക്ക് മനസ്സിലായി ജുമാനാ...............”
“അപ്പോ വാപ്പച്ചിയും ഉമ്മച്ചിയും ഒന്നുമില്ലേ കൂട്ടിന്...........”
“ഹൂം....... ഓര് അവിടെ രാഗം തിയേറ്ററിന്നടുത്ത് നിക്കാമെന്ന് പറഞ്ഞു. ഞങ്ങളോട് എക്സിബിഷന്‍ കണ്ട് വരാന്‍ പറഞ്ഞു.........”
ഈ കുട്ട്യോളോട് എന്താ ചോദിക്കേണ്ടതെന്നറിയാതെ ഞാന്‍ പരുങ്ങി. എനിക്കവരെ തീരെ മനസ്സിലായില്ല..........
“ഉണ്ണ്യേട്ടന്‍ ഒറ്റക്കാണോ.കൂടെ കുട്ട്യോളും ചേച്ചിയുമൊന്നുമില്ലേ.?
ആ ഞാന്‍ ഒറ്റക്കാ മക്കളേ........... ചേച്ചി വീട്ടിലുണ്ട്.........
ആ ചൂട്ടത്ത് നിന്ന് അധികം സംസാരിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. ഞാന്‍ കുട്ടികളെ എന്റെ വീട്ടിലലേക്ക് ക്ഷണിച്ചു. ജുമാനക്ക് വളരെ സന്തോഷമായെങ്കിലും, കൂടെയുള്ളവര്‍ക്ക് എക്സിബിഷന്‍ കാണാനുള്ള ത്രില്ലിലായിരുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്ക് എന്റെ വിലാസം കൊടുത്ത് യാത്രയായി.
ഇനി വീണ്ടും റോട് മുറിച്ച് അപ്പുറത്ത് കടന്നാലല്ലേ എന്റെ കാറെടുക്കാന്‍ പറ്റുകയുള്ളൂ...
അതിനാല്‍ ഒരു കൂട്ടം ആവുന്നത് വരെ ഞാന്‍ ഒരിടത്ത് നിന്നു. അങ്ങിനെ കുറച്ച് പേരായുള്ളപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് അപ്പുറത്തേക്കെത്തി.
വീണ്ടും പാറമേക്കാവമ്മയെ തൊഴുതു, വീട്ടിലേക്കുള്ള യാത്രയായി.
ഇന്ന് അമ്പലത്തിന്നുള്ളില്‍ കുറുപ്പാള്‍ മാഷെ കണ്ടില്ല. മാഷെ കണ്ടാല്‍ ഞാന്‍ കാല്‍ക്കല്‍ വീണ് നമസ്കരിക്കാറുണ്ടായിരുന്നു. എന്റെ നമസ്കാരം അമ്പലത്തിലെ ജീവനക്കാര്‍ക്കും ഭക്തര്‍ക്കും അതിശയമുളവാക്കിയിരുന്നു.
കുന്നംകുളം ബോയ്സ് ഹൈസ്കൂളിലെ കണക്ക് മാഷായിരുന്നു കുറുപ്പാള്‍ മാഷ്. മാഷുടെ ശിഷ്യരില്‍ ഏറ്റവും കുഴപ്പക്കാരനായിരുന്നത്രെ ഞാന്. പഠിക്കാന്‍ തീരെ അമാന്തം.. ഇന്റര്‍ വെല്‍ സമയത്ത് സിഗരറ്റ് വലി. ക്ലാസ്സില്‍ ഉഴപ്പ്, പഠിച്ചാലൊന്നും തലയില്‍ കയറില്ല.
മാഷുടെ അടുത്ത് നിന്ന് എനിക്ക് അടി കൊറച്ചൊന്നുമല്ലാ കിട്ട്യേക്കണ്.
“ഇങ്ങിനെ ഒരു മണ്ടനെ എനിക്ക് ശിഷ്യനായി കിട്ടിയല്ലോ എന്നോര്‍ത്ത് മാഷ് കരയാറുണ്ട്... അന്നത്തെ മാഷിന്റെ അടിയുടെ ചൂട് ഞാന്‍ മറന്നിട്ടില്ല. മാഷ്ക്ക് മടിയനായ എന്നെ പില്‍ക്കാലത്ത് വലിയ ഒരു വ്യവസായ സമുച്ചയത്തിന്റെ പരമോന്നത പദവിലെത്തിക്കാന്‍ കഴിഞ്ഞുവല്ലോ. ഞാന്‍ കണക്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. മെട്രിക്കുലേഷനും അവിടന്നങ്ങോട്ടുള്ള തുടര്‍വിദ്യാഭ്യാസത്തിനും കണക്കില്‍ ഉന്നത വിജയം നേടി.
ഞാന്‍ മാഷോട് എന്റെ വീരകഥകളൊക്കെ പറഞ്ഞപ്പോള്‍ മാഷുടെ സന്തോഷാശ്രുക്കള്‍ പൊഴിയുന്നത് എനിക്ക് ദര്‍ശിക്കാനായി....
ഞാന്‍ മാഷെ കാണാതെയുള്ള ദു:ഖത്തില്‍ പാറമേക്കാവ് അമ്പലത്തില്‍ നിന്ന് നേരെ വീട്ടിലേക്കുള്ള യാത്രക്ക് തയ്യാറായി....
വണ്ടി അവിടെ തന്നെ ഇട്ട് സ്വരാജ് റൌണ്ടില്‍ കൂടി, ഹൈ റോഡ്, ജയ് ഹിന്ദ് മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ റോട്, വഴി വീണ്ടും റൌണ്ടില്‍ പ്രവേശിച്ച്, കുറുപ്പം റോഡ് വഴി, ദിവാന്‍ ജി മൂലയിലെത്തി അവിടെ കുറച്ച് നേരം നിന്നു. എല്ലാ സ്ഥലത്തേയും വിഷു ചന്തകളും, മറ്റു വാണിഭങ്ങളും കണ്ട് അത്രയും വെയില്‍ കൊണ്ട് തികച്ചും ക്ഷീണിച്ചു.
ഇനി തിരികെ പാറമേക്കാവില്‍ പോയി വണ്ടി എടുക്കാന്‍ പറ്റില്ലെന്നതിനാല്‍ ഹോട്ടല്‍ മെര്‍ലിനിലോ ലുസിയയിലോ പോയി നല്ല തണുത്ത് ഫോസ്റ്റര്‍ ബീര്‍ രണ്ടെണ്ണം അകത്താക്കാം എന്ന് കരുതി.
പക്ഷെ ഇന്ന് വിഷുവാണെന്ന കാര്യം ഞാന്‍ പാടെ മറന്നു. അതിനാല്‍ ഒരു ഓട്ടോ പിടിച്ച് അമ്പലത്തില്‍ ഇറങ്ങി കാറെടുത്ത് തിരികെ വീട്ടിലെത്തി.
ബീനാമ്മയോടും ജയേഷിനോടുമൊത്ത് വിഷു സദ്യ കഴിച്ചു.. അങ്ങിനെ ഈ വര്‍ഷത്തെ വിഷു ആഘോഷിച്ചു.
ഇനി അടുത്ത വര്‍ഷം ആയുസ്സുണ്ടെങ്കില്‍ കാണാം....

17 comments:
പാറമേക്കാവില്‍ തൊഴുതു. കുറി വരച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നും പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ അവിടെ ദര്‍ശിച്ചു പരിചയപ്പെട്ടു. ചെമ്പൂക്കാവില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍. മാരാര്‍ റോട്ടില്‍ ബട്ടന്‍സും മറ്റും തയ്ക്കുന്ന വലിയ ഷോപ്പാണെന്ന് പറഞ്ഞു. ഞന്‍ എന്നെ പരിചയപ്പെടുത്തി ഞങ്ങള്‍ പലതും പറഞ്ഞ് നില്‍ക്കുന്നതിന്നിടയില്‍ പ്രമീള എന്റെ മുന്നില്‍ കൂടി ഓടിപായുന്നത് കണ്ടു. ഞാന്‍ തിരക്കിന്നിടയില്‍ പ്രമീളയെ കണ്ടു കുശലം പറഞ്ഞു.
തകര്‍ത്തു മാഷേ...ഈ വിഷു ദിനത്തില്‍ താങ്കളോടൊപ്പം സഞ്ചരിച്ചതുപോലോരു തോന്നല്‍..
എത്ര കാലമായി പൂരം എക്സിബിഷന്‍ കാണാന്‍ പോയിട്ട് ! ആ ചിത്രത്തിന് പ്രത്യേകം നന്ദി.
ചിത്രങ്ങളും വിവരണങ്ങളും നന്നായി
നാട്ടിലൂടെ സഞ്ചരിച്ച പ്രതീതി
ആശംസകൾ
"ഐശ്വര്യസമൃദ്ധമായ
വിഷു ആശംസകള്‍...!!"
Kurachu neram nan thrissuril ethiyapole thoni.
aravindan, muscat
Miss Wu Yingying
Marketing Department
China Service Mall
many thanks for your comments [not published here]. i am interested in the deal. kindly gmail me prakashmash@gmail.com with all the details.
i have visited your site, but did not get useful informations.
you have to tell me step by step what is to be done, accordingly i shall proceed.
i did not understand the remuneration part. please detail again.
thanks and regards
http://jp-dreamz.blogspot.com/
ഹലോ ബൈജു
വളരെ സന്തോഷം ഞാന്‍ എഴുതിയത് താങ്കള്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍.
പൂരം എക്സിബിഷന്‍ കണ്ടതിന് ശേഷം കൂടുതലെഴുതാം.
നാളെ രാവിലെ എന്റെ ഗ്രാമത്തിലേക്ക് വിഷു ഉണ്ണാന്‍ പോകുന്നു. അവിടെ നല്ല തെങ്ങിന്‍ കള്ളും കായല്‍ മീനും ശരിയാക്കിത്തരാം എന്ന് സഹോദരന്‍ പറഞ്ഞിട്ടിട്ടുണ്ട്.
തെങ്ങിന്‍ തോപ്പില്‍ ഒരു ഏറുമാടവും വെച്ച് കെട്ടീട്ടുണ്ട്. തൃശ്ശൂരില്‍ നിന്ന് കുറച്ച് സുഹൃത്തുക്കളേയും അങ്ങോട്ട് കൊണ്ട് പോകുന്നുണ്ട്.
മടക്കയാത്രക്ക് വണ്ടി ഓടിക്കാന്‍ ബീനാമ്മയെയും കൊണ്ട് പോകണം. ഞങ്ങളെല്ലാം നാലുകാലിലുള്ള അഭ്യാസമായിരിക്കും മിക്കവാറും. അവള്‍ വന്നില്ലെങ്കില്‍ അവിടെ തോട്ടില്‍ കുളിച്ച്, ശരിയാം വണ്ണം ആഘോഷിക്കും.
കഴിഞ്ഞ മാസം ഗ്രാമത്തില്‍ പൂരം കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ ബക്കാര്‍ഡിയില്‍ ഇളനീര്‍ ചേര്‍ത്തടിച്ച് ഫിറ്റായി പാടവരമ്പില്‍ കിടന്നുറങ്ങി.
വൈകുന്നേരം തോട്ടില്‍ കുളിച്ച് രസിച്ചതിന് ശേഷമേ വീട്ടിലെത്തിയുള്ളൂ...
എന്തെല്ലാം ഓര്‍മ്മകള്‍ എന്റെ ഗ്രാമത്തില്‍. അവിടുത്തെ തറവാടാണ് എന്റെ സ്മൃതിയുടെ ഹെഡ്ഡര്‍.
താങ്കള്‍ക്കും കുടുംബത്തിനും അങ്ങോട്ട് സ്വാഗതം.
മാണിക്യച്ചേച്ചീ
ആശംസകള്‍ക്ക് നന്ദി..
എന്തിനാ ഈ കാനഡായിലെല്ലാം പോയി കിടക്കണ് ഈ വയസ്സ് കാലത്ത്. ഇങ്ങോട്ട് പോന്നോളൂ...
ഇവിടുത്തെ തെങ്ങിന്‍ തോപ്പിലോ, തിരുവിതാംകൂറിലെ റബ്ബര്‍ തോട്ടത്തിലോ ഒരു ഫാം ഹൌസ് വെച്ച് ശിഷ്ട ജീവിതം ആസ്വദിക്കൂ.
എനിക്ക് നെല്ലിയ്യാമ്പതിയിലും, കുന്നംകുളത്തും, ചേറ്റുവായിലും ഫാം ഹൌസുകള്‍ ഉണ്ട്. ഓണര്‍ഷിപ്പ് ആദ്യത്തേത് സഹോദരനും രണ്ടാമത്തെത് എന്റെതും, മൂന്നാമത്തെത് ബീനാമ്മക്കും ആണ്. പക്ഷെ മൊത്തത്തില്‍ കുടുംബസ്വത്ത് പോലെ പരന്ന് കിടക്കുന്നു.
കാനഡായില്‍ ഒരു 50 സെന്റ്റ്റ് ചുളുവിലക്ക് കിട്ടാനുണ്ടെങ്കില്‍ അറിയിക്കുക.
അവിടെയും ഒന്ന് പണിയാം.
ജീവിതാവസാനം വരെ സുഖിക്കൂ........ ഉല്ലസിക്കൂ...........
ബഷീറ്ക്കാ
തേങ്ക് യു സോ മച്ച് ഫോര്‍ യുവര്‍ കമന്റ്സ്.
ഞാന്‍ ഇത്തരം മസാലകള്‍ കൂടെ കൂടെ എഴുതാം. ഈ കഥയെഴുതുന്നതിനേക്കാളും ഇതാ സുഖം അല്ലേ.
ഞാന്‍ അടുത്ത മാസം എന്റെ മസ്കറ്റിലെ കമ്പനി അടച്ച് പൂട്ടാന്‍ പോകുന്നുണ്ട്.
അപ്പോള്‍ അവിടുത്തെ പനമരക്കാടുകളെക്കുറിച്ച് എഴുതാം. എഴുത്ത് ഇപ്പളെ തുടങ്ങി, പക്ഷെ ഇടക്ക് പടങ്ങള്‍ ഇട്ടാലെ കാണാന്‍ സുഖമുള്ളൂ...
എന്റെ അര്‍ബാബ് പാര്‍ട്ടണര്‍ എല്ലാ കൊല്ലവും തൃശ്ശൂര്‍ പൂരം കാണാന്‍ വരാറുണ്ട്. എന്നോട് പറേണ് മോന്റെ കല്യാണം കഴിഞ്ഞാല്‍ അങ്ങോട്ട് ചേക്കേറാന്‍. വേണമെങ്കില്‍ അവിടെ നിന്ന് ഒരു പെണ്ണിനേം കൂടി കെട്ടി അവിടെ കൂടാം എന്ന്.
രണ്ടാമത് ഒരു നിക്കാഹ് ഏതായാലും വേണ്ടെന്ന് പറഞ്ഞു. ഒരു തിരിച്ച് വരവ് വേണമെങ്കില്‍ പരിഗണിക്കാം എന്ന് പറഞ്ഞിട്ടിട്ടുണ്ട്.
തൃശ്ശൂര്‍ പൂരം വരവായി. താങ്കളും ഈ പൂരത്തിന് വരുമല്ലോ?
pls visit and join if u hv not done so far
http://trichurblogclub.blogspot.com/
Prakashetta... Nattilonnu vannupoyapole Manoharam.. Ashamsakal...!!!
സുരേഷ്
ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം
ഇനിയും ഇത്തരം വിഭവങ്ങള്‍ കാഴ്ചവെക്കാം.
മാഷേ ചെറുവത്താനീല് ഒപ്പം യാത്രചെയ്തപോലെ, ഈ യാത്രയിലും ഞാനും കൂടേയുണ്ടെന്ന് തോന്നിപ്പോയി..!! വിഷൂന് ഞാനും നാട്ടിലായിരുന്നു.. സദ്യയൊന്നും ഉണ്ടില്ല. നല്ല കപ്പേം മീനും മാത്രം.. വരമ്പേല്‍ കിടന്നുറങ്ങാല്‍ ഇപ്രാവശ്യം ന്നേം കൂടി കൂട്ടുമോ..!??
പ്രിയ സന്തോഷ്
എന്നെ ഒരു ബ്ലോഗറാക്കിയ സന്തോഷ് മാഷെ......
വരമ്പില്‍ കിടക്കാന്‍ മാഷെ കൂട്ടാം. പകരം എനിക്ക് ഇരിപ്പുറത്തെ കപ്പേം മീനും തരാമോ.......
ഒരു ദിവസം ഇരിപ്പുറത്തേക്ക് വരുന്നുണ്ട്. ഇന്ദിരാമ്മയെ കണ്ടിട്ടില്ലല്ലോ ഇത് വരെ..
ഈ മാസം 26ന് പുഞ്ചപ്പാടത്തെ ആറാട്ട് കടവില്‍ പൂരമാണ്. ചെറുവത്താനിയിലെ പാടത്തുള്ള ഉത്സവം. ക്ഷണിക്കുന്നു. നമുക്ക് എന്റെ തറവാട്ടിലെ ഔട്ട് ഹൌസില്‍ കൂടാം.
തെങ്ങിന്‍ കള്ളും, കായല്‍ മീനും തരാം. കൊളത്തിലും തോട്ടിലും നീന്തിക്കുളിക്കാം.. പാട വരമ്പില്‍ കിടന്നുറങ്ങാം...
വരൂ മാഷെ..................
ജെ പി സര്‍
നന്നായിട്ടുണ്ട് എഴുത്ത്
പിന്നെ ബീനാമ്മയെ കൊണ്ട് പോയ്കൂടെ
അവര്‍ക്കും വയസ്സായില്ലേ ?
താങ്കള്‍ എന്‍ജോയ് ചെയ്യുമ്പോള്‍ അവരേം കൂടെ കൂട്ടിക്കൂടെ
അവരും ആഘോഷിക്കട്ടെ ഈ വാര്‍ധക്യ കാലം
എപ്പോളും ബീനമ്മയെ കുറ്റം പറയല്ലേ ?
കേട്ടോ
പിരിക്കുട്ടീ
ബീനാമ്മയെ ഞാന്‍ കൊണ്ടോവാണ്ടല്ല.. ഇന്ന് അഞ്ചുമണിക്ക് ഞാന്‍ ബീനാമ്മയോട് പറഞ്ഞു, നമ്മള്‍ ഈ വീട് ഇങ്ങനെ കെട്ടിപ്പിടിച്ചോണ്ടെന്തിനാ ഇരിക്കുന്നത്. നമുക്ക് ഇന്ന് നിന്റെ വീട്ടില്‍ പോകാം. പ്രകൃതി സുന്ദരമായ ചേറ്റുവാക്കടുത്ത ഗ്രാമമായ ഏങ്ങണ്ടിയൂരിലാ അവളുടെ വീട്. അതും പുഴവക്കത്തും. ഇന്നവിടെ തങ്ങാം. നാളെ കാലത്ത് എന്റെ കുന്നംകുളത്തുള്ള തറവാട്ടിലും, മറ്റന്നാള്‍ കാടാമ്പുഴയില്‍, അതിന്നടുത്ത ദിവസം ഗുരുവായൂരില്‍ കുളിച്ച് തൊഴുതെ തിരികെ വീട്ടില്‍ വന്ന് അല്പം വിശ്രമിച്ച് കോയമ്പത്തൂരിലുള്ള മകന്റെ അടുത്ത് പോയി 4 ദിവസം താമസിക്കാം.
പക്ഷെ അവള്‍ വരുന്നില്ലാ. അവള്‍ക്ക് ആരോഗ്യക്കുറവില്ല. ചുമ്മാ എന്റെ വാഹനത്തില്‍ പാട്ടും കേട്ട് ഇരുന്നാല്‍ മതി.
ഇങ്ങിനെയായാല്‍ എങ്ങിനാ എന്റെ പിരിക്കുട്ടി.
നീയൊന്ന് ബീനാമ്മയോട് പറയുമോ.. ഞാന്‍ ഫോണ്‍ നമ്പര്‍ തരാം. അല്ലെങ്കില്‍ ഇവിടം വരെ ഒന്ന് വന്നോളൂ. കൊടുങ്ങല്ലൂരില്‍ നിന്ന് ഇങ്ങോട്ട് എപ്പോഴും ബസ്സുണ്ടല്ലോ. പൂരം എക്സിബിഷനും കണ്ട് മടങ്ങാം.
പിന്നെ എങ്ങിനെയുണ്ട് ഷെയര്‍ മാര്‍ക്കറ്റ്. അതിന് ഈ മാന്ദ്യത്തിന്റെ പ്രശനങ്ങളൊന്നും ഇല്ലല്ലോ. പിന്നെ ഞാന്‍ പറഞ്ഞ പാട്ട് ഇതേവരെ ഇട്ട് തന്നില്ലല്ലോ.
പണ്ട് ഞാന്‍ എറണാംകുളത്ത് പഠിക്കുമ്പോള്‍ എന്റെ റൂം മേറ്റ് ജോര്‍ജിന്റെ കാമുകിക്ക് ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. അത് കേട്ട് കേട്ട് പിന്നെ എനിക്കും ഇഷ്ടമായി.
ഞാനും പില്‍ക്കാലത്ത് എന്റെ കാമുകിക്ക് ഈ പാട്ട് പാടിക്കൊടുത്തിരുന്നു.
നാളെത്തന്നെ ഈ പാട്ട് ഇട്ടോളൂ.. എനിക്ക് വേണ്ട് ഡെഡിക്കേറ്റ് ചെയ്തോളൂ ആ പാട്ട്.
പിന്നെ അവിടെ വീട്ടില്‍ ആരെല്ലാം ഉണ്ട്. പെണ്ണും പിടക്കോഴിയും ഒക്കെ ഉണ്ടല്ലോ എന്നാണല്ലോ ചോദ്യം. അപ്പോ ചോദ്യം പെണ്ണിനൊടായാല്‍ എങ്ങിനെയാ ചോദിക്കുക. പറഞ്ഞ് തരുമല്ലോ?...++
ഞാന്‍ ബീനാമ്മയെ വിളിക്കുന്നതും, ഞങ്ങളുടെ വര്‍ത്തമാനവും ഒക്കെ റെക്കോഡ് ചെയ്യാന്‍ പോകുന്നുണ്ട്. എന്നിട്ട് അതിന്റെ ഓഡിയോ ഫയല്‍ എനിക്ക് അതാത് പോസ്റ്റില്‍ ഇടണം. ഇവിടെയാണ് എനിക്ക് പിരിക്കുട്ടിയുടെ സഹായം വേണ്ടത്. ചുമ്മാ രണ്ട് കമന്റില്‍ പറഞ്ഞാല്‍ പോരാ. ജി ടോക്കിലോ ഫോണിലോ പറഞ്ഞ് തരണം.
നല്ല മോളല്ലേ പിരിക്കുട്ടീ........ അന്റെ ശരിക്കുള്ള പേര് എല്ലാര്‍ക്കും അറിയുമോ?.. ഇല്ലെന്നുള്ളതിനാല്‍ ഞാന്‍ ഇവിടെ എഴുതുന്നില്ലാ..
പിന്നെ ഞാന്‍ മാക്സ് ന്യൂയോര്‍ക്കിലേക്ക് കുറച്ച് സ്റ്റാഫുകളെ വേണമെന്ന കാര്യം പറഞ്ഞിരുന്നല്ലോ. എന്തായി ആ കാര്യം.
ഞാന്‍ എന്റെ സ്ഥിരം തൊഴിലില്‍ നിന്ന് വിരമിച്ചു. ദേശാടനത്തിന് അതൊരു തടസ്സമാകുകയാണ്. പിന്നെ നാട്ടിലെ പൂരം,പെരുന്നാള്‍ മുതലായവക്ക് പോകാന്‍ പറ്റുന്നില്ല.
കഴിഞ്ഞ ആഴ്ച നാട്ടിലെ തറവാട്ടില്‍ പാമ്പിനാളം ഉണ്ടായിരുന്നു. അവിടെ ഒരു നാല് ദിവസം തമ്പടിച്ചു. ആ.... തികച്ചും ഒരു നല്ല അനുഭവമായിരുന്നു..
വയസ്സ് കുറേ ആയല്ലൊ. ഇനി ശിഷ്ട ജീവിതം ദേശാടനത്തിന് ഉപയോഗിച്ചാലോ എന്നാലോചിക്കുകയാണ്. പക്ഷെ ഈ ബീനാമ്മ കൂടെ വരുന്നില്ല. പകരം കൊണ്ടോകാന്‍ ആരും ഇല്ല..
എന്നാല്‍ ഒറ്റക്കാകാം ദേശാടനം അല്ലേ.... ഞാന്‍ ഒറ്റക്ക് പോയാല്‍ ഇവിടെ ബീനാമ്മ ഒറ്റക്കാവില്ലേ.
അതവള്‍ക്ക് പ്രശ്നമില്ലത്രെ. അവള്‍ അവളുടെ മോന്റെ കൂടെ പോയി നില്‍ക്കുമത്രെ.
ന്നാ അങ്ങിനെയായിക്കോട്ടെ. പക്ഷെ എത്ര ദിവസം അവിടെ നില്‍ക്കും. മോന്‍ പെണ്ണ് കെട്ടാന്‍ പോണൂ.. പെണ്‍കുട്ടിയെ കിട്ടി. നിശ്ചയവും കഴിഞ്ഞു. ഇനി കല്യാണം കഴിഞ്ഞാല്‍ മരോള് ബീനാമ്മയെ ഓടിപ്പിക്കും അവിടെനിന്ന്..
പണ്ടത്തെപ്പോലെയൊന്നുമല്ല ഇപ്പൊളെത്തെ മരുമക്കള്. അവരൊക്ക് പെശകാ. അമ്മായിഅമ്മയെ എടുത്തിട്ടിക്കും. എന്തിനാ ഈ കൊഴപ്പത്തിനൊക്കെ പോണെന്റെ ബീനാമ്മേ.. എന്റെ അടിയും കുത്തും കോണ്ട് ഇവിടെ എന്റെ കൂടെ കഴിഞ്ഞാ മതീലേ....
++ എടീ പിരിക്കുട്ട്യേ അണക്ക് അമ്മായി അമ്മ ഉണ്ടോ? അതോ ഇനി നീ തന്നെ ഒരു അമ്മായി അമ്മയാണോ..
എന്റെ ബീനാമ്മക്ക് അമ്മായി അമ്മയാകാന്‍ എന്തൊരു തിടുക്കമാണെന്നോ. പക്ഷെ അതങ്ങ് പള്ളീ പറഞ്ഞാ മതിയെന്ന മട്ടിലാ പുതിയതായി വരുന്ന മരോളുടെ ഭാഷ്യം. ഓള് ആള് സ്ട്രോങ്ങാ കാണുന്ന മാത്രയില്‍. കൊച്ചിക്കാരിയാ.. ബീനാമ്മയുടെ വെളച്ചലൊന്നും ഓളുടെ അടുത്ത് പോകില്ല.. ചുമ്മാ എന്റെ അടുത്ത് കളിക്കണ പോലെ ഓളുടെ അടുത്ത് കളിച്ചാലുണ്ടല്ലോ...കളി പടിയും...
ബീനാമ്മെ സുക്ഷിച്ചാല്‍ നല്ലത്... എന്നേ എനിക്ക് പറയുവാനുള്ളൂ...
ഞാന്‍ കൊടുങ്ങല്ലൂര്‍ ഭരണിക്ക് പാട്ട് കേള്‍ക്കാന്‍ വന്നിരുന്നു. നല്ല പാട്ടൊന്നും കേട്ടില്ല. അതിനാല്‍ പത്ത് മണിയോടെ രണ്ട് സ്മോള്‍ അടിച്ച് തിരികെ പോന്നു. പിന്നെ ഞാന്‍ വിചാരിച്ചു... ഇനി ആരും പാടിയില്ലെങ്കില്‍ ഞാന്‍ തന്നെ അങ്ങട്ട് പാടിയാലോ എന്ന്. പക്ഷെ അത് വിചാരിക്കുമ്പോഴെക്കും കൊടുങ്ങല്ലൂര് വിട്ടിരുന്നു...
ഞാന്‍ പിരിക്കുട്ടിയെ തൃശ്ശൂര്‍ പൂരത്തിന് ക്ഷണിക്കുന്നു. കുടുംബ സമേതം വന്നോളൂ..
ഞാനൊരു ആനക്കമ്പക്കാരനാ, പിന്നെ മേളക്കമ്പവും..അപ്പോ രണ്ടിനും കൂടി പറ്റിയ സ്ഥലമാണല്ലോ തൃശ്ശൂര്‍ പൂരം. പിന്നെ എല്ലാ കൊല്ലവും പൂരത്തിന് എന്റെ സഹപ്രവര്‍ത്തകരായ കുറച്ച് അറബികള്‍ എത്താറുണ്ട്. ഇത്തവണ അവര്‍ ചുരുങ്ങിയത് പത്ത് പെരെങ്കിലും ഉണ്ടാകും. അവര്‍ക്ക് മടക്കയാത്രക്ക് മുന്‍പ് ചില ചികിത്സകളും ഉണ്ട്. ഗള്‍ഫില്‍ ദന്ത രോഗ ചികിത്സക്ക് വലിയ ചിലവാണത്രെ. ഇവിടെയാണെങ്കില്‍ സൂപ്പര്‍ സ്പെഷ്യലിസ്റ്റുമാരുടെ അടുത്ത് അവിടുത്തെ അപെക്ഷിച്ച് വളരെ ചിലവു കുറവും..
ബീനാമ്മയുടെ ചേച്ചീടെ മകന്‍ ഒരു ഡെന്റിസ്റ്റ് ഉണ്ട്. അവന് കൊടുക്കാം ഈ അറബികളെ..
അവന് മാദ്ധ്യം കാരണം പണി കുറവാണെന്ന് തോന്നുന്നു.
പിന്നേയ് പിരിക്കുട്ടീ.. എനിക്ക് അമ്പലത്തീ പോകാന്‍ നേരമായി. അച്ചന്‍ തേവര്‍ അമ്പലത്തിലെ പ്രതിഷ്ടാദിനമാ പൂരം കഴിഞ്ഞ് രണ്ടാം ദിവസം. അവിടുത്തെ കാര്യങ്ങളൊക്കെ എന്റെ തലയിലാണ്.
പണം പിരിക്കണം. പന്തല്‍ കെട്ടണം. സദ്യ വട്ടങ്ങള്‍ വേണം. അങ്ങിനെ പല പണികളും ഉണ്ടവിടെ.
എന്റെ എല്ലാ പ്രശ്നങ്ങളും ഞാന്‍ തേവരോട് ആണ് പറയുക. അദ്ദേഹമാണ് എനിക്ക് അത്താണി.
ഇപ്പോ അവിടുത്തെ വലിയ പ്രശ്നം അവിടെ നമ്പൂതിരിമാരെ ശാന്തിക്കാരായി കിട്ടാനില്ല. നമ്പൂതിരിമാരല്ലാത്തവരെ വെക്കാന്‍ എന്റെ കൂടെ നില്‍ക്കുന്നവര്‍ സമ്മതിക്കുന്നില്ല താനും. അവരെയൊട്ട് വെറുപ്പിക്കാനും വയ്യാ... കാര്യങ്ങളൊട്ട് നടക്ക് ണില്ലേനും.
എന്റെ തേവരേ നീ തന്നെ ഒരു വഴി കാണിക്കണേ.....
മൊത്തത്തില്‍ ഈ വയസ്സ് കാലത്ത് എന്റെ മനസ്സിനിണങ്ങുന്ന ഒരു അന്ത:രീക്ഷം ആണവിടെ. ...ദാരാ പറഞ്ഞേ പ്രകാശേട്ടനു വയസ്സായീന്ന്. ഇന്നും പയറുമണിപോലെ പറന്നു നടക്കുകയല്ലേ ? :)
കുട്ടന്‍ മേനോന്‍ ജീ
താങ്കളുടെ വരികള്‍ എനിക്ക് മനോധൈര്യം തരുന്നു. ഒരു പാട് സന്തോഷം.
Post a Comment