Sunday, May 3, 2009

അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു.



Posted by Picasa

അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു. ഇപ്പോള്‍ രാത്രി 8 മണി - 03-05-09. ഇനി പാതിരക്ക് വെടിക്കെട്ട്. അത് വരെ പൂരപ്പറമ്പില്‍ അലഞ്ഞ് നടക്കാം, സിനിമ കാണാം, സ്മോള്‍ അടിക്കാം, സര്‍ക്കസ്സ് കാണാം, പബ്ബുകളില്‍ ഇരുന്ന് വെടി പറയാം.

കായം കുളം അശോക് കര്‍ത്താ ചേട്ടന്റെ മകനും കൂട്ടരും എത്തിയിരുന്നു. കണ്ടു മുട്ടാന്‍ പറ്റിയില്ല. എനിക്കാണെങ്കില്‍ കുടമാറ്റം ശരിക്ക് പിടിക്കാന്‍ കഴിഞ്ഞില്ല. തിരക്കോട് തിരക്ക്. ഒരു സ്ഥലത്ത് മറിഞ്ഞ് വീഴാന്‍ പോയി. അപ്പോള്‍ തിരക്കില്‍ നിന്ന് ഒഴിഞ്ഞ് സൂമില്‍ ഫോട്ടോ എടുത്തതൊന്നും ശരിയായില്ല. 50 മീറ്റര്‍ നമ്മുടെ സൂത്രത്തില്‍ പിടിക്കില്ല. നിരാശനായി രാമരാജ് കെട്ടിടത്തിന്റെ അടിയില്‍ ഇരിക്കേണ്ടി വന്നു.

കുറച്ച് പടങ്ങള്‍ അടുത്തുള്ളവ പിടിച്ചു രക്ഷപ്പെട്ടു. കുട മാറ്റം അവസാനിക്കുന്നതിന് മുന്‍പ് ഒരു പബ്ബില്‍ അഭയം പ്രാപിച്ചു, അവിടെയുള്ള ടിവി യില്‍ 5 മിനിട്ട് നോക്കി വീണ്ടും തിരികെ വന്നു. ഒരു മരത്തിന്റെ ചില്ലയില്‍ കയറാന്‍ നോക്കി, പക്ഷെ പ്രായം സമ്മതിച്ചില്ല. കാലുകളൊന്നും വിചാരിച്ച മാതിരി അനുസരിക്കുന്നില്ല.

ഉച്ച വരെ നല്ല ഫിറ്റ് ആയിരുന്നു. വിയര്‍ത്ത് കുളിച്ചിരിക്കുമ്പോള്‍ തണുത്ത ബീയര്‍ കുടിക്കാന്‍ നല്ല രസമായിരിക്കും. അല്പം സേവിക്കാന്‍ എലൈറ്റ് ഹോട്ടലില്‍ കയറി. പരിചയക്കാരായവരോട് കുശലം പറഞ്ഞു. അവിടെ ചെന്നപ്പോള്‍ എന്റെ ബ്രാന്‍ഡ് തണുത്തതൊക്കെ കഴിഞ്ഞു. അപ്പോള്‍ മദ്യപാനം വേണ്ടെന്ന് വെച്ചു.

അത് നന്നായി.. രണ്ടെണ്ണം അകത്താക്കിയാല്‍ പിന്നെ കുളിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ വെടിക്കെട്ട് സമയത്ത് എണീക്കാന്‍ പറ്റില്ല. എന്റെ വീടിന്റെ പടിക്കല്‍ നിന്നാല്‍ വളരെ മുകളില്‍ പോയി പൊട്ടുന്നതും വിരിയുന്നതും എല്ലാം കാണാന്‍ കഴിയും. അത്രക്കടുത്താ വീട്.

പൂരം കാണുന്നതിനും, അമ്പലങ്ങളില്‍ പോകുന്നതിനും മുതലായ കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ കണ്ടാണ് ഞാന്‍ കുന്നംകുളത്ത് നിന്നും തൃശ്ശിവപേരൂരിലേക്ക് ചേക്കേറിയത്.

പിന്നെ ഏത് പാതിരാക്കും എനിക്ക് മദ്യപാനം നടത്താന്‍ പറ്റിയ 5 ഹോട്ടലുകള്‍ പത്തടിക്കുള്ളില്‍. സിദ്ധാര്‍ത്ഥ റിജന്‍സി, കേസിനോ, ജോയ്സ്, ട്രിച്ചൂര്‍ ടവേഴ്സ്, അശോക, ദാസ് എല്ലാം ഒരേ നിരയില്‍.

പിന്നെ റെയില്‍വേ സ്റ്റേഷന്‍, പ്രൈവറ്റ് ബസ് സ്റ്റേഷന്‍, ആശുപതികള്‍ തുടങ്ങി എല്ലാം ചേര്‍ന്ന ഒരേ ഒരു സ്ഥലമാണ് തൃശ്ശൂരിലെ കൊക്കാല. ഒരു ദിവസം എനിക്ക് അസുഖം വന്നപ്പോ‍ള്‍ ബീനാമ്മയെ അറിയിക്കാതെ ഞാന്‍ തൊട്ടടുത്ത മെട്രോ ആശുപത്രിയില്‍ പോയി. അവിടെ പോയപ്പോള്‍ അവിടെ കിടക്കണം എന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചു.

പിറ്റേ ദിവസം കാലത്താ ബീനാമ്മക്ക് വെളിപാടുണ്ടായത് ഞാന്‍ എണിറ്റ് പോയ വിവരം.

അങ്ങിനെ എല്ലാ സുഖ സൌകര്യങ്ങളും ഉള്ള സ്ഥലത്താ എന്റെ വാസം. പിന്നെ ധാരാളം കൊതുകുകളും ഇവിടെ ഉണ്ട്. എല്ലാം സുലഭം എന്നര്‍ഥം. ഇവിടെ വെള്ളത്തിന് തീരെ ക്ഷാമമില്ല. ഏത് വേനലിലും എന്റെ കിണറ്റില്‍ 2 കോല് വെള്ളം ഉണ്ട്. പിന്നെ പീച്ചി വെള്ളവും.

ഇനി വെടിക്കെട്ട് കാണാന്‍ ഞാന്‍ എഴുന്നേറ്റാല്‍ ബാക്കി വിശേഷം എഴുതാം. നാളെ പകല്‍ പൂരം ഉണ്ട്. അതിന്ന് ചില ക്ലിപ്പുകള്‍ എടുക്കുന്നുണ്ട്. അതും കൂടി ചേര്‍ത്ത് ഒരു പോസ്റ്റ് ഇടാം.

എനിക്ക് നാളെ തിരക്കാ. അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ പ്രതിഷ്ടാദിനമാണ്. അതിന്റെ തിരക്ക് നാളെ വൈകിട്ട് ഭഗവത് സേവ തൊട്ടു തുടങ്ങും.അവിടെ ഉപ ദേവന്മാര്‍ കുറച്ചധികം ഉള്ളതിനാല്‍, പൂജാരികള്‍ക്ക് പണി പിടുപ്പതുണ്ടാകും.

ശിവന്‍ കൂടാതെ, പാ‍ര്‍വ്വതി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് മുതലായവരുമുണ്ട്. നാളെ കാലത്ത് പന്തല്‍ പണി ആരംഭിക്കണം. പിന്നെ നാളെ പൂജകള്‍ കഴിഞ്ഞാല്‍ സദ്യ ഉണ്ട്. അതിനുള്ള ദഹണ്ഡക്കാരെ ഏല്പിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമുള്ള സാധനങ്ങളെല്ലാം എത്തിക്കണം. അവിടെ എല്ലാ സഹായത്തിനും, ഞാനെന്ന പ്രസിഡണ്ട് കൂടാതെ, സെക്ര്ട്ടറിയും, ട്രഷ്രററും ഉണ്ട്. പിന്നെ വൈസ് പ്രസിഡണ്ടുമാരും, മറ്റു കമ്മറ്റി മെംബര്‍മാരും ഉണ്ട്. എന്നിരുന്നാലും ഓടി നടക്കുവാനും, കാര്യങ്ങളുടെ ഉത്തരവാദിത്വമെല്ലാം പ്രസിഡണ്ടിന് തന്നെ.

എല്ലാവരും അഞ്ചാം തീയതി കാലത്ത് തന്നെ എത്തിക്കോളൂ.. ഉച്ചക്ക് പ്രസാദ് ഊട്ടിന് ശേഷം പിരിയാം.

അഴകത്ത് ശാസ്ത്ര ശര്‍മ്മനാണ് തന്ത്രി. തൃശ്ശൂരില്‍, കൂര്‍ക്കഞ്ചേരിയില്‍ തങ്കമണി കയറ്റത്താണ് അച്ചന്‍ തേവര്‍ ശിവ ക്ഷേത്രം. എന്ത് പ്രാര്‍ഥിച്ചാലും കനിയുന്ന ദേവനാണ്. വിവാഹങ്ങള്‍ക്കും മറ്റും തടസ്സമുണ്ടെങ്കില്‍ പാര്‍വ്വതി ദേവിയെ വന്ന് വണങ്ങിയാല്‍ മതി. കൂടെ കൂടെ വന്ന് പ്രാര്‍ഥിച്ചാലെ അമ്മ കനിയൂ.

അപ്പോള്‍ ഞാന്‍ ഇന്ന് നേരത്തെ ഉറങ്ങാം. എന്നാലെ പുലര്‍ച്ചെ എണീറ്റ് പൂരപ്പറമ്പിലേക്ക് പോകാന്‍ പറ്റൂ.

എന്റെ ബ്ലോഗര്‍മാര്‍ സുഹൃത്തുക്കളാരും പൂരത്തിന് എന്റെ വീട്ടില്‍ വന്ന് കണ്ടില്ല. അതിനാല്‍ ബീനാമ്മക്ക് ഒരു പണിയും ഉണ്ടായിരുന്നില്ല.

അപ്പോള്‍ വെടിക്കെട്ടിന് പോയിട്ടുണ്ടെങ്കില്‍ നാളെ കാലത്ത് കാണാം. അല്ലെങ്കില്‍ പകല്‍ പൂരം കണ്ട വിശേഷവുമായി നാളെ ഒരു മണിക്ക് മുന്‍പായി വരാം.

നാളെ എന്റ് ഓര്‍ക്കുട്ട് സുഹൃത്ത് ഇന്ദു പ്രകാശ് ഒരു സര്‍ജറിക്ക് പോകയാണ്. ഞാന്‍ വടക്കുന്നാഥനോടും, പാറമേക്കാവമ്മയോടും, തിരുവമ്പാടി ഉണ്ണിക്കണ്ണനോടും, എന്റെ പ്രിയ അച്ചന്‍ തേവരോടും ഇന്ദുവിന്റെ ആയുരാരോഗ്യ സൌഖ്യത്തിന്നായി പ്രാര്‍ഥിച്ചിട്ടുണ്ട്.

ഇന്ദുവിനെ ഇത് വരെ നേരില്‍ കാണാന്‍ ഒത്തില്ല. അഞ്ചാം തീയതിക്ക് ശേഷം പറൂ‍രില്‍ ഉണ്ടെങ്കില്‍ അവിടെ പോയി കാണണം. അല്ലെങ്കില്‍ അതിന് ശേഷം തിരുവനന്തപുരം വരെ പോകേണ്ടി വരും. പരിചയപ്പെട്ടതിന് ശേഷമാ അറിയുന്നത് ഞങ്ങള്‍ തമ്മിലുള്ള ചില ബന്ധങ്ങള്‍. അപ്പോള്‍ കാണാതിരിക്കാന്‍ വയ്യ.

അധികം വൈകിയാല്‍ ആള് ദുബായിലേക്ക് പറക്കും. തിരുവനന്തപുരത്തേക്ക് പോകയാണെങ്കില്‍ എറണാംകുളത്ത് രാക്കമ്മ [എന്റെ മകള്‍] യെയും കണ്ട്, കായം കുളത്ത് അശോക് കര്‍ത്താ ചെട്ടനെയും [ബ്ലോഗര്‍] കണ്ട് തിരുവനന്തപുരത്തെത്താം. അവിടെ ചെന്നാല്‍ ഇന്ദുവിനെ കണ്ടതിന് ശേഷം, ശ്രീദേവി നായരേയും, ഗീത ടീച്ചറേയും [ബ്ലോഗേഴ്സ്‍] കാണാം.

പിന്നെ പണ്ട് ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പോകാം [1971ല്‍]. പിന്നെ സമയമുണ്ടെങ്കില്‍ കോവളത്തും കന്യാകുമാരിയിലും ചുറ്റിയടിക്കാം. ബീനാമ്മ വരുന്നില്ലത്രെ. അപ്പോല്‍ എന്റെ ഒരു ഗേള്‍ ഫ്രണ്ടുണ്ട് ഇവിടെ അടുത്ത്. ഓളെ കൂട്ടാം. ഓളാണെങ്കില്‍ വണ്ടി ഓടിക്കുകയും ചെയ്യും.

രാക്കമ്മയുടെ അടുത്ത് പോകുമ്പോല്‍ ഓളെ മാറ്റിയാല്‍ മതി. പിന്നെ ഒന്നും പ്രശ്നമില്ല. അപ്പോള്‍ ഇന്ദു പറൂരില്ലെങ്കില്‍ മാത്രമേ തിരുവനന്തപുരത്തേക്ക് പോകേണ്ടതുള്ളൂ..

അപ്പോ നാ‍ളെ കാണാം.

ശുഭ രാത്രി.......................................

തൃശ്ശൂര്‍ പൂരം - ഉച്ചക്ക് 12 മണി വരെ

തൃശ്ശൂര്‍ പൂരം. ഇന്ന് [03-05-09] കാലത്ത് 8 മണി മുതല്‍ പൂരപറമ്പില്‍ തന്നെ. പ്രാതല്‍ ഭാരത് ഹോട്ടലിലും, ഉച്ച ഭക്ഷണം പേള്‍ റീജന്‍സിയിലും, പിന്നെ ഇടക്കിടെ വീശല്‍ സമീപത്തുള്ള പല ബാറുകളിലും, അങ്ങിനെ 12 മണി വരെ പൂരം അടിച്ച് പൊളിച്ചു. ഉച്ചക്ക് അല്പം വിശ്രമിച്ചിട്ട് തിരികെ പോകണം.
ബീനാമ്മക്കും മകനും പേള്‍ റീജന്‍സിയില്‍ നിന്ന് പൂരം സ്പെഷല്‍ ദം ബിരിയാണിയും പാര്‍സല്‍ വാങ്ങി പോന്നു.

ഇനി ഒന്ന് മയങ്ങി 4 മണിക്ക് വീണ്ടും പൂര പറമ്പിലെത്തണം. കേമറ റീ ചാര്‍ജ്ജ് ചെയ്യണം.

വിദേശ ഗസ്റ്റുകളെ ഒരാളെ ഏല്‍പ്പിച്ചു ഞാന്‍ രക്ഷപ്പെട്ടു. കാലത്ത് കുറേ സ്റ്റില്ലുകളും, കുറച്ച് വിഡിയോകളും എടുത്തു. ആളുകള്‍ ധാരാളം ഉണ്ട്. ഇളന്നീര്‍ എവിടെയും കണ്ടില്ല.
പൂരപ്പറമ്പില്‍ തണുത്ത ബീയറെങ്കിലും വില്‍ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്.
യൂറോപ്പില്‍ മിക്ക ഉത്സവങ്ങളിലും തണുത്ത ബീയറും, ഹോട്ട് ഡോഗും സുലഭം. പാത്താന്‍ ധാരാളം സ്ഥലങ്ങളും. ഇവിടെ ആണുങ്ങള്‍ക്ക് എങ്ങിനെയെങ്കിലും പാത്താം. പക്ഷെ പെണ്ണുങ്ങള്‍ക്കോ ? സംഗതി പ്രശ്നമാണ്. ഞാന്‍ ഒരു പാട് വെള്ളം അകത്താക്കിയിരുന്നതിനാല്‍ പാത്താന്‍ മുട്ടി. പക്ഷെ ഒരിടവും കണ്ടില്ല. നല്ല വണ്ണം വിയര്‍ത്തപ്പോള്‍ ആ സങ്കടം മാറി കിട്ടി.
എന്നാലും ഒരു പാത്തല്‍ ശങ്ക ഉണ്ടായിരുന്നു. സമീപത്തെ ബാറില്‍ കയറി ഒരു ഫോസ്റ്റര്‍ അകത്താക്കി, പകരം അവന്റെ ടോയലറ്റില്‍ പാത്തി കൊടുത്തു. പ്രാതല്‍ സ്ട്രോങ്ങ് അല്ലാത്തതിനാലും, വയ്റ്റില്‍ കുറച്ചധികം ബീയര്‍ ഉണ്ടായിരുന്നതിനാലും, നടക്കുമ്പോള്‍ ഒരു സുഖം........... ഹാ! അതു തന്നെ പൂരം...പൊടി പൂരം.
വെള്ളമടിച്ചില്ലെങ്കില്‍ എന്ത് പൂരം. ഇന്ന് ബീനാമ്മയും വെള്ളമടിച്ചു.. കട്ടി സാര്‍ക്ക് വിസ്കിയില്‍ സെവന്‍ അപ്പ്..... അതാണവളുടെ ബ്ലെന്‍ഡ്....... മോനും മര്‍മോനും, കാലത്തെ റെഡ് ലേബല്‍ തുടങ്ങി... ഞാന്‍ ഫോസ്റ്ററില്‍ ഒതുങ്ങി... അതാകുമ്പോള്‍ ഇടക്ക് പാത്താന്‍ പോയാല്‍ മതി.
ഇനി ഒന്നുറങ്ങി ഉച്ചക്ക് ശേഷമുള്ള പൂരം കണ്ട് ബാക്കി എഴുതാം. വെള്ള മടിച്ചതിനാല്‍ കിടന്നാല്‍ ഒരു പക്ഷെ എഴുന്നേല്‍ക്കില്ല. ബിനാമ്മയും കിറുങ്ങിത്തുടങ്ങി.. വീട്ടിലാര്‍ക്കും ബോധമില്ല. നാട്ടില്‍ പാറുകുട്ടിയെ വിളിച്ച് ഒരു ഫോണ്‍ വെയ്ക്ക് അപ്പ് കോള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ കാണാം. താമസിയാതെ.>>>>>>>>


Posted by Picasa

Saturday, May 2, 2009

നാളെ തൃശൂര്‍ പൂരം [03-05-09]


പൂരത്തലേന്നും തൃശ്ശൂര്‍ക്കാര്‍ക്ക് ഉത്സവം തന്നെ.ആദ്യം ചമയങ്ങള്‍ കാണാന്‍ കുറേ ക്യു നിന്നു മടുത്ത് പന്തലുകളും മറ്റും കാണാനിറങ്ങി. എല്ലാത്തിന്റെയും പടങ്ങള്‍ എടുത്തു. നടുവിലാലിലേയും, നായ്കനാലിലേയും പന്തല്‍ മോശമില്ല. തെക്കെ നടയിലെ പന്തലിന്റെ മുകളിലും താഴെയും ബള്‍ബുകള്‍ കത്തുന്നില്ല. അപ്പോള്‍ ഞാന്‍ നടുവിലാലില്‍ പോയി പന്തല്‍ കണ്ടു ഫോട്ടോ എടുത്തു. പിന്നെ തിരുവമ്പാടി ഭാഗത്തെ ചമയങ്ങള്‍ കാണാന്‍ കുറേ പരിശ്രമിച്ചു. അതിന്ന് ഏതാണ്ട് മാരാര്‍ റോഡ് ജംങ്ഷന്‍ തൊട്ട് വരിയാണ്. അതിനാല്‍ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. നായ്കനാലിലേയും പന്തല്‍ കണ്ട് നേരെ പാറമേക്കാവില്‍ പോയി ദര്‍ശനം നടത്തി. അവിടെയും ചമയം കാണാന്‍ വലിയ തിരക്ക്. അതിനാല്‍ അവിടെയും ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.അപ്പോ അലങ്കരിച്ച ക്ഷേത്രത്തിന്റെ ഫോട്ടോകള്‍ എടുത്തു. നെറ്റിപ്പട്ടം ഇല്ലാതെ നിര്‍ത്തിയിരുന്ന കരിവീരംന്മാരെ കണ്ടു, കുശലം പറഞ്ഞ് അവരുടെ ഫോട്ടോയും എടുത്തു. പിന്നെ അതുമിതും കണ്ട് നേരെ വടക്കുന്നാഥനെ കിഴക്കെ നടയില്‍ പോയി വണങ്ങി. ഗോപുരത്തിന്റെ ഫോട്ടോ എടുത്തു. പിന്നെ പൂരം എക്സിബിഷന്റെ
മുന്നിലുള്ള ലോണില്‍ അല്പനേരം നീണ്ടു നിവര്‍ന്നു കിടന്നു. പിന്നീട് വീണ്ടും പാറമേക്കാവില്‍ പോയി കുറച്ചും കൂടി ഫോട്ടോസ് എടുത്തു തിരിക വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തി. തേക്കിന്‍ കാട്ടില്‍ ചുറ്റിയടിച്ച് സര്‍ക്കസ്സെല്ലാം കണ്ട് നടന്ന് നടന്ന് തോറ്റു. എലൈറ്റ് ഹോട്ടലില്‍ അല്പനേരം വിശ്രമിച്ച് ഒരു ഫോസ്റ്റര്‍ അകത്താക്കി പൂരം ഉത്ഘാടനം ചെയ്തു. അപ്പോഴെക്കും 9 മണി കഴിഞ്ഞിരുന്നു. ബീനാമ്മയുടെ ഫോണ്‍ വന്നു. പത്തുമണിക്ക് മുന്‍പേ വന്നില്ലെങ്കില്‍ അത്താഴം കഴിച്ചെത്തിയാല്‍ മതിയെന്നു. അപ്പോ നേരെ വീട്ടിലേക്ക് വിട്ടു. നാളെ എന്റെ കുറച്ച് അതിഥികള്‍ ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്നുണ്ട്. അവരെ ഹോട്ടലില്‍ താമസിപ്പിക്കണം. ഒരു യൂറോപ്പുകാരന്‍ സായ്പ്പിന് തൃശ്ശൂരെ ഒരു ഹോട്ടലും പിടിക്കില്ല. അവനെ വെടിക്കെട്ടിന് മുന്‍പ് കൊച്ചിയിലെത്തിക്കാന്‍ വണ്ട് ഏര്‍പ്പാടാക്കണം. ഓന്‍ പ്ണ്ട് എന്നെ ഓന്റെ നാട്ടില്‍ കുറേ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നമ്മളും പ്രത്യുപകാരം ചെയ്യേണ്ടെ അല്ലെങ്കില്‍ ഓനെ എവിടെയെങ്കിലും കിടത്താമായിരുന്നു. ഇനി നാളെ നേരത്തെ എഴുന്നേല്‍ക്കണം. അതിനാല്‍ നേരത്തെ കിടക്കണം എന്നര്‍ഥം. അപ്പോ കൂടുതല്‍ പൂരവിശേഷങ്ങളുമായി നാളെ കാണാം.ഞാന്‍ പൂരപ്പറമ്പിലുണ്ടാകും. എല്ലാര്‍ക്കും അങ്ങോട്ട് സ്വാഗതം.

കുറിപ്പ്: > കൂടുതല്‍ ഫോട്ടോസ് അപ് ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക തകരാറുകളുല്ലതിനാല്‍ അവ നാളെ ഈ പോസ്റ്റില്‍ തന്നെ ഇടാം.


Posted by Picasa

Friday, May 1, 2009

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - 2009

ഇന്ന് [മെയ് 1-2009] തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ആയിരുന്നു. സൌകര്യമായി ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. അത്രക്കും തിക്കും തിരക്കും ആയിരുന്നു.
പിന്നെ എപ്പളാ തുടങ്ങുക, എപ്പളാ അവസാനിക്കുക എന്നൊരു കൃത്യതയൊന്നും ഇല്ലാ ആര്‍ക്കും അറിയുകയും ഇല്ല. ഇപ്പോളും വെടിയൊച്ച കേള്‍ക്കുന്നു. [9.10 രാത്രി] ആദ്യം ആരോ പറഞ്ഞ് 7.30 തുടങ്ങുവെന്ന്. ഞാന്‍ 6.50 ന് കൂര്‍ക്കഞ്ചേരിയില്‍ അച്ചന്‍ തേവരെ വണങ്ങിയ ശേഷം നേരെ പൂരപ്പറമ്പിലേക്ക് നടന്നു. 7.00 മണിക്ക് ചെട്ടിയങ്ങാടിയിലെത്തി.
ഉച്ചയുറക്കത്തിന് ശേഷം ബീനാമ്മ കുറുകുറു തന്നു. ഒരു കട്ടന്‍ ചായയും. അവള്‍ക്ക് പണ്ട് മസ്കറ്റിലുണ്ടായിരുന്ന ശീലമാണിത്. ചീസ് ബോള്‍സും പെപ്സിക്കോളയും. ചീസ് ബോള്‍സിന്റെ ഏതാണ്ടൊരു രൂപമാണീ കുറുകുറു. ഞാന്‍ അത് തിന്നു. വയറ് സ്തംഭിച്ചു.
ആ പെണ്പിറന്നോത്തിക്കറിയാം എനിക്ക് അത് ഇഷ്ടമില്ലാത്ത സാധനമാണെന്ന്.
ചെട്ടിയങ്ങാടി വരെയെത്തിയിട്ടും വയറിന്റെ സ്തംഭനാവസ്ഥ മാറിയിരുന്നില്ല. ഏതായാലും ഇനി അര മണിക്കൂറുണ്ടല്ലോ വെടിക്കെട്ട് തുടങ്ങാന്‍. ഒരു സ്മാള്‍ അടിക്കാം എന്ന് കരുതി അടുത്തുള്ള ബാറിലെത്തി, അപ്പോഴാണറിഞ്ഞത് ഇന്ന് അവിടെ വില്പന ഇല്ലത്രെ. ഇത്ര നല്ല ദിവസമായി ഒരു കിറുങ്ങാമെന്ന് വെച്ചാല്‍ അതും സമ്മതിക്കില്ലാ എന്ന് വെച്ചാലെത്ത സ്ഥിതി എന്താ. വീട്ടില്‍ സിറ്റി ബാങ്കിലുള്ള മകന്‍ തന്ന റെഡ് ലേബലും, കട്ടി സാര്‍ക്കുമെല്ലാം എന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇനി തിരികെ പോയി അത് അടിച്ച് വരുമ്പോഴെക്കും ഇവിടെ മരുന്ന് പണി തുടങ്ങും.
ഏതായാലും ഒരു ചായ കുടിച്ച് റൌണ്ടിലേക്ക് നടക്കാം എന്ന് കരുതി അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. അവിടെ ഉണ്ണാനാളുകള്‍ തിങ്ങിക്കൂടിയിരിക്കുന്നതിനാല്‍ ചായ കിട്ടാനെളുപ്പമില്ലാ എന്നറിഞ്ഞു. അങ്ങിനെ ഹോട്ടല്‍ സഫയറില്‍ കയറി. അവിടുത്തെ ചായയും, വിഭവങ്ങളും ഉഗ്രനാണ്. ബീനാമ്മയുമായി വഴക്കിടുമ്പോള്‍ ഞാനവിടെ പോയി കഴിക്കാറുണ്ട്.
അവിടുത്തെ തിരക്ക് കണ്ടപ്പോള്‍ അവിടെ നിന്നിറങ്ങി ഹോട്ടല്‍ ദ്വാരകയില്‍ പോയ്യി ഒരു സ്ട്രോഗ്ങ്ങ് ബ്ലേക്ക് കോഫി അകത്താക്കി ഇറങ്ങുമ്പോഴെക്കും തുടങ്ങി വെടിക്കെട്ട്. ഉടന്‍ ഞാന്‍ ചാടിയിറങ്ങി റൌണ്ട് വരെക്കും ഓടി.
വേഗം ചറുപറാന്ന് കുറെ ഷൊട്ടടിക്കാമെന്ന് നോക്കിയപ്പോള്‍ തിരക്കോട് തിരക്ക്. അങ്ങിനെ ഒരു വിധം ഒരു സ്ഥലത്ത് നിലയുറപ്പിച്ചു. അപ്പോളിതാ എന്റെ നോക്കിയ 73 പണിമുടക്കുന്നു. അവള്‍ക്ക് വയസ്സായി, എന്നാലും ക്ഷീണക്കുറവുണ്ടായിരുന്നില്ല. അവളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ നന്നേ മിനക്കെട്ടു. അവളെയെടുത്തൊരു ഏറ് കൊടുക്കാന്‍ തോന്നി.
കുറച്ച് നല്ല പടങ്ങള്‍ പകര്‍ത്താന്‍ കുറുപ്പം റോഡിലെ ഒരു ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കയറി ഒരു സോണി ഡിജിറ്റല്‍ കേമറ വാങ്ങാന്ന് വെച്ചു. അവിടെ ചെന്നപ്പോളാ മനസ്സിലായത് ക്രെഡിറ്റ് കാര്‍ഡ് ഞാനെടുത്തിരുന്നില്ല. പോക്കറ്റടിക്കാരെ ഭയന്ന് കുറച്ച് ചില്ലറമാത്രമെ കരുതിയിരുന്നുള്ളൂ. അപ്പോ സധൈര്യം പൂരപ്പറമ്പില്‍ വിലസാമല്ലോ എന്ന് കരുതി.
അങ്ങിനെ നില്‍ക്കുമ്പോളെക്കും നമ്മുടെ പെണ്‍കുട്ടി പണിക്ക് തയ്യാറായി. തിരക്ക് കാരണം നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ലാ എന്ന് ചുരുക്കം.
കുട്ടന്‍ മേനോന്‍ ഫോട്ടോസ് എടുത്തിട്ടുണ്ടെങ്കില്‍ നാളെ കടം വാങ്ങണം. തല്‍ക്കാലം ഇതേ എന്റെ പക്കലുള്ളൂ.. ഈ നോക്കിയ പെങ്കൊച്ചാ എന്നെ ചതിച്ചേ. പൂരം പ്രമാണിച്ച നാളെത്തന്നെ ഒരു ലോ ബഡ്ജറ്റ് കേമറ വാങ്ങണം.
വരുമാനം കുറവായ സാഹചര്യത്തില്‍ കേമറ വാങ്ങല്‍ നടക്കുമോ എന്നറിയില്ല. ബീനാമ്മയോട് കടം വാങ്ങാം. ഇന്നതാ കാര്യമെന്ന് പറഞ്ഞാല്‍ ഓള് തരില്ല. ആള് ചിലപ്പോള്‍ പെശകാ.
കാ‍ലത്ത് അടിച്ച് വാരാന്‍ വരുന്ന പെണ്ണിന് 1200 രൂപ കൊടുക്കണം. വൈകിട്ട് ചപ്പാത്തിയുണ്ടാക്കാന്‍ വരുന്ന പെണ്ണിന് കൊടുക്കണം 1500 രൂപ. ഇവറ്റകളെയൊക്കെ നിറ്ത്തി ആ പണം ലാഭിക്കണം അടുത്ത മാസം മുതല്‍. ലോക മാന്ദ്യം എന്നെയും ബാധിച്ചിരിക്കുന്നു. ഈ പണിയൊക്കെ ബീനാമ്മ തന്നെ എടുക്കട്ടെ. അല്ലെങ്കിലെന്തിനാ എന്നും അടിച്ച് വാരുന്നത്. വല്ലപോഴുമൊക്കെ മതിയല്ലോ. ആകെ രണ്ടാളല്ലെ ഉള്ളൂ. പിള്ളേര്‍ വീക്കെന്‍ഡില്‍ വന്ന് പോകും. ചിലവു ചുരുക്കണം.
ഈ വര്‍ഷം ചൂട് കൂടുതലാണ്. കറണ്ട് കൂടുതലുപയോഗിച്ചാല്‍ കൂടുതല്‍ ബില്ലിങ്ങും പിന്നെ സര്‍ചാര്‍ജ്ജും. ബീനാമ്മ പറേണ് കൊല്ലത്തില്‍ 4 മാസം കുറച്ച് കൂടുതല്‍ പണം ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുത്താലും വേണ്ടില്ലാ എന്ന്. അങ്ങിനെയെങ്കില്‍ അങ്ങിനെ. എല്ലാം കൊണ്ട് ഓള് എന്നെ മുടിക്കും.
മോന്റെ കല്യാണം അടുത്തു തുടങ്ങി. ഇനി ഒരു മരോള് വന്നാല്‍ പണിയൊക്കെ ഓളെക്കൊണ്ടെടുപ്പിക്കാം എന്ന് കരുതിയിരിക്കുകയാകും ബീനാമ്മ. പിന്നെ ഈ സീരിയല്‍ ഒക്കെ കണ്ട് അതിന്റെ പ്രാക്ടിക്കലും നടത്താമല്ലോ.
“എടീ ബീനാമ്മെ നിന്റെ പൂതി കയ്യീ വെച്ചാമതി..“
“മരോള് ആള് കൊച്ചിക്കാരിയാ... ഓള് ഓളുടെ തുണിയെല്ലാം തിരുമ്മിക്കും നിന്നോട്.“
അങ്ങിനെ വെടിക്കെട്ടെല്ലാം കണ്ട് നേരെ വീട്ടിലേക്ക് നടന്നു. മാതൃഭൂമിയെത്തിയപ്പോളെക്കും എനിക്ക് നടന്നും നിന്നുമെല്ലാം വയ്യാണ്ടായി. കൂടാതെ വയറിന്റെ ഷേപ്പും ശരിയല്ലാ എന്ന് തോന്നി. സാമ്പിള്‍ വെടിക്കെട്ട് കാരണം ടൌണില്‍ എല്ലാം വാഹന നിയന്ത്രണം തന്നെ. അപ്പോള്‍ ഒരാ ബെക്ക് എന്റെ അടുത്ത് നിര്‍ത്തി.
‘സാറെ നടന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കില് ഒരു ലിഫ്റ്റ് തരാം..........”
ഇരുട്ടിലായത് കാരണം ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ഞമ്മടെ ആളാണെന്ന് ഉറപ്പ് വരുത്തി. എല്ലാരേം ഈ നേരത്ത് വിശ്വസിക്കാന്‍ പറ്റില്ലല്ലോ......
നോക്ക്യേപ്പോ അത് ജീലുവിന്റെ വാപ്പയായിരുന്നു. ഡോ ഇക്ബാല്‍. റോട്ടില്‍ നിന്ന് അല്പം കുശലം പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വണ്ടിയില്‍ കയറിയിരുന്നു. തിരക്കുമൂലം കൊക്കാലയെത്താന്‍ പാട് പെട്ടു. ഞാന്‍ കൊക്കാല പെട്രോ‍ള്‍ പമ്പിലിറങ്ങി. ബാലേട്ടന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് തണുത്ത ആപ്പിള്‍ ജ്യൂസ് രണ്ടെണ്ണം വാങ്ങി. അത് റെഡ് റമ്മില്‍ ഒഴിച്ച് കുടിക്കാന്‍ നല്ല രസമാ. അവിടെ ബാലേട്ടനോട് വര്‍ത്തമാനം പറഞ്ഞ് ഇരിക്കുമ്പോള്‍ 22 മില്ലിയണ്‍ ഗേളിനെ കണ്ടു. ഇവിടെ ലേക്ക്സിന് പകരം ഞാന്‍ മില്ലിയണാക്കിയെന്ന് മാത്രം.
ഞാന്‍ ബാലേട്ടന്റെ മോളെ കാണുമ്പോള്‍ 22 മില്ലിയണ്‍ ഗേളാണെന്നെ വിളിക്കൂ. പണ്ട് 6 മില്ലിയണ്‍ ഡോളര്‍ മേന്‍ എന്ന ഇംഗ്ലീഷ് സീരിയല്‍ എനിക്കിഷ്ടമായിരുന്നു.
ബാലേട്ടന്റെ മോളുടെ പേര് ഓര്‍മ്മ വരുന്നില്ല. ഓള്ക്ക് പച്ചയുടുപ്പിനോടാ കമ്പം. എപ്പോളും പച്ച നിറത്തിലുള്ള കുപ്പായമാ ഓള്‍ക്ക്. ഇനി ചിലപ്പോള്‍ ആകെ നാലെ പച്ചക്കുപ്പായമേ ഉള്ളോ എന്നാര്‍ക്കറിയാം. ഞാന്‍ പണ്ട് ഓളെ എന്റെ മോന് കിട്ടുമോ എന്ന് നോക്കിയിരുന്നു. പക്ഷെ എന്തോ ശരിയായില്ല.
ഓളെ മെഡിസിന് ചേര്‍ക്കാന്‍ 22 ലേക്ക് ചിലവായത്രെ. എന്നോട് ഓള് തന്നെ പറഞ്ഞതാ. ഇനി പിജിക്കെത്ര കൊടുക്കണം. പിന്നെ ഓളെ കെട്ടിച്ചയക്കാന്‍ എത്ര വേണം. ബാലേട്ടന് സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ല.
അങ്ങിനെ ഞമ്മള് ആപ്പിള്‍ ജ്യൂസുമായി വീട്ടിലെത്തി. കുളി കഴിഞ്ഞ് അല്പം റം അകത്താക്കി സാമ്പിള്‍ വെടിക്കെട്ടിന് സമാപ്തി കുറിക്കാം.
അപ്പോള്‍ വീണ്ടും കാണാം.
മറ്റന്നാല്‍ പൂരമാണ്. വിശേഷങ്ങള്‍ അറിയിക്കാം.




Posted by Picasa

Monday, April 27, 2009

തൃശ്ശൂര്‍ പൂരം കൊടി കയറി [27-04-2009]

ഇന്ന് [27-04-09] തൃശൂര്‍ പൂരം കൊടി കയറി. കാലത്ത് പതിനൊന്ന് മണിക്ക്. ഞാനും കുട്ടന്‍ മേനോനും കൂടെയാണ് പോയത്. രണ്ടാളും ഫോട്ടോസ് എടുത്തു. നല്ല ചൂടായിരുന്നു. ആനകളുടെ കാല് പൊള്ളാതിരിക്കാന്‍ വെള്ളം തെളിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ആദ്യം തിരുവമ്പാടി അമ്പലത്തില്‍ പോയി. അവിടെ ഞങ്ങള്‍ ചെന്നതിന് ശേഷമാണ് കൊടി കയറിയത്. അവിടെ നിന്ന് നേരെ പാറമേക്കാവിലേക്ക് വിട്ടു. അവിടെ എത്തുന്നതിന് മുന്‍പ് കൊടി കയറ്റം നടന്നിരുന്നു.
റോഡില്‍ എന്തൊരു തിരക്ക്. ഞങ്ങള്‍ പാലസ് റോഡിലുള്ള സെന്റ് മേരീസ് കോളെജ് ജങ്ഷനില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നടന്ന് പോയി. പൂരം ആയതിനാല്‍ പാര്‍ക്കിങ്ങ് സൌകര്യം എങ്ങും കണ്ടില്ലാ. അതിനാല്‍ വാഹനം ആയി പോകുന്നവര്‍ക്ക് ഗതി കേടാണ്.
പൂരത്തിന്ന് തലേ ദിവസം വരെ തേക്കിന്‍ കാട്ടില്‍ പാര്‍ക്കിങ്ങ് സൌകര്യം ഏര്‍പ്പെടുത്താവുന്നതാണ്. നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് ആര്‍ക്കും ഒരു വേവലാതിയും ഇല്ല. ഇന്നെത്തെ കൊടി കയറ്റം കാണാന്‍ എത്തിയവരുടെ നാലു ചക്രവാഹനങ്ങള്‍ ഇടാന്‍ ഒരിടം കാ‍ണാതെ പലരും കൊടി കയറ്റം കാണാതെ പോയി.
ഞങ്ങള്‍ക്ക് ഇത് അറിയാകുന്നതിനാല്‍ ഞങ്ങള്‍ നാലു ചക്രം പടിഞ്ഞാറെ കോട്ടയില്‍ ഇട്ടിട്ട് ഒരു രണ്ട് ചക്രം സംഘടിപ്പിച്ച് അതില്‍ സവാരി ചെയ്തു. അതിനാല്‍ തിരുവമ്പാടിയിലും, പാറമേക്കാവിലും പോയി.
വെയില് കൊണ്ട് ഞാനാകെ വാടി. ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ഗ്രാമമായ ചെറുവത്താനി [കുന്നംകുളം] യില്‍ അവിടെ ഒരു പൂരം കണ്ട്, അവിടെ തറവാട്ടില്‍ രണ്ട് ദിവസം താമസിച്ചിട്ട് ആണ് തൃശ്ശൂരെത്തിയത്.
എന്നെ കാത്ത് കുട്ടന്‍ മേനോന്‍ [ബ്ലോഗര്‍] അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

അങ്ങിനെ കൊടി കയറ്റം കഴിഞ്ഞ് ഞാന്‍ കൊക്കാലയിലുള്ള എന്റെ വസതിയിലേക്കും കുട്ടന്‍ മേനോന്‍ പാവറട്ടിയിലേക്കും നീങ്ങി.
എന്നെ പടിഞ്ഞാറെ കോട്ടയില്‍ വിട്ടു. ഞാനെന്റെ ശകടം അവിടെ നിന്നെടുത്ത് നേരെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ പോയി ബിരിയാണി കഴിച്ച് വീട്ടിലെത്തി. ഞാന്‍ ഇന്ന് ഈ നേരത്ത് വീട്ടിലെത്തുന്ന കാര്യം ബീനാമ്മക്കറിയാത്ത കാരണമാണ് ഉച്ച ഭക്ഷണം ഹോട്ടലില്‍ നിന്നാക്കിയത്. പിന്നെ പാറമേക്കാവിലെ മേളം കണ്ട് വിയര്‍ത്ത് കുളിച്ച ഞാന്‍ മെര്‍ളിന്‍ ഹോട്ടലില്‍ നിന്ന് ഒരു തണുത്ത ഫോസ്റ്റര്‍ ബീര്‍ അകത്താക്കാന്‍ മറന്നില്ല. അപ്പോ ബിരിയാണി കഴിക്കാന്‍ ഒരു സുഖം വേറെയാ. പിന്നെ പേള്‍ റീജന്‍സിയിലെ ബിരിയാണി ഒരാള്‍ക്ക് കഴിക്കാവുന്നതിനേക്കാളും കൂടുതലുണ്ട്.
എനിക്കവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണ്. എന്റെ മകളുടെ വിവാഹ നിശ്ചയം പണ്ട് ആ ഹോട്ടലിലായിരുന്നു. കൂടാതെ ഈ ഹോട്ടലിന്റെ മേനേജര്‍ സുരേഷ് എന്റെ ഒരു സുഹൃത്ത് കൂടിയാണ്. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ മിക്ക മീറ്റിങ്ങുകളും ഇവിടെയാണ്. നല്ല ഹോമ്ലി അന്ത്:രീക്ഷമാണവിടെ. പോരാത്തതിന് നല്ല വൃത്തിയും വെടിപ്പും. സ്റ്റാഫ് വളരെ നല്ലവര്‍. ഉടമസ്ഥന്‍ സുബൈറും എന്റ് അടുത്ത സുഹൃത്ത് തന്നെ.
അങ്ങിനെ അവിടെ നിന്ന് ബിരിയാണി കഴിച്ച് വീട്ടിലെത്തി നന്നായി ഒന്ന് ഉറങ്ങി.
ഇനി നാളെ മുതലുള്ള പൂര വിശേഷങ്ങള്‍ ഈ പേജില്‍ തന്നെ കാണാം.






Posted by Picasa

Monday, April 20, 2009

തൃശ്ശൂര്‍കാര്‍ക്ക് സന്തോഷ വാര്‍ത്ത

തൃശ്ശൂര്‍ക്കാര്‍ക്ക് പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നമ്മുടെ നാട്ടില്‍ ഒരു കണ്ണാശുപത്രി. അതും വളരെ മോഡേണ്‍.
ഞാന്‍ ഇന്ന് വൈകിട്ട് നടക്കാനിറങ്ങുമ്പോഴാണ് ഈ സ്ഥാപനം എന്റെ ശ്രദ്ധയില്‍ പെട്ടത്. വെറുതെ ഉള്ളില്‍ കയറി ഡോക്ടര്‍. ജ്യോതി അനൂപുമായി സൌഹൃദം പങ്കിട്ടു. എന്റെ ചില നേത്ര രോഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. അപ്പോഴാണ് അവിടുത്തെ നൂതന ചികിത്സകളെപറ്റി അറിയാന്‍ കഴിഞ്ഞത്.
കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.

Sunday, April 19, 2009

എനിക്ക് കൊറച്ച് പൊന്ന് വാങ്ങിതര്വോ ?

ഇയ്യെന്താ ചെറിയ കുട്ടിയാണൊ ബീനാമ്മെ പൊന്ന് വാങ്ങിത്തരാനും, അതിട്ടോണ്ട് നടക്കാനും.
“ന്റെ ഒരു മോഹല്ലേ..... നിക്കതിന് അത്ര പ്രായമൊന്നുമായിട്ടില്ല...പിന്നെ അക്ഷയതൃതീയല്ലേ ചേട്ടാ വരണത്“
“ആ ദിവസം പൊന്ന് വാങ്ങിയാല് ഐശ്വര്യം ഉണ്ടാവൂത്രെ............”
“ഇപ്പൊ ഉള്ള ഐശ്വര്യം ഒക്കെ മതീ ന്റെ ബീനാമ്മേ........... പിന്നെ പൊന്നിനൊക്കെ ഇപ്പോ വലിയ വിലയല്ലേ. പൊന്നിന്റെ അടുത്തൂടെ പോകാന്‍ പറ്റില്ല...”
“ങ്ങ്ക്ക് അല്ലേലും ന്നോട് ഒരു സ്നേഹൂല്ല ഇപ്പള്............നിക്കറിയാം ങ്ങളെടെ മനസ്സിലിപ്പളന്തെണാണെന്ന്.... ങ്ങള്ടെ ഇപ്പോളെത്തെ ഇടക്കിടക്കുള്ള ഒരു നാട്ടീ പൊക്കും.... അവിടെ ഓരൊരുത്തരുടെ കൂടെയുള്ള കിന്നാരം പറച്ചിലും..........”
“അതിനെന്താടീ നിനക്ക് ഇത്ര കൊയപ്പം.. ഞാന്‍ അന്നേം കൂടി വിളിച്ചതല്ലേ.. ഇയ്യ് വരാണ്ടായപ്പൊ ഞാന്‍ അവിടെയും ഇവിടെയും വായീ നോക്കാന്‍ പോണതിന്ന് അണക്കെന്താടീ ഇത്ര രോമാഞ്ചം.....”
“ങ്ങള്ക്ക് പ്പോ ഇഷ്ടം ചെറിയ പെണ്‍പിള്ളാരോടാണല്ലോ.................?
“അങ്ങിനെന്ന് അന്നാടാരാ പറഞ്ഞേ...... ന്റെ ബീനാമ്മേ................”
“ഹൂം......ഹൂം........... ഞാനൊക്കെ അറിഞ്ഞു................”
“ഇയ്യെന്താടീ അറിഞ്ഞേ........ ആരാ നിന്നോടിതൊക്കെ പറഞ്ഞേ.............?
“ഞാനൊന്നും പറയൂലാ.................. നിക്ക് പൊന്ന് വാങ്ങിത്തന്നാ പറയാം..........
“നിക്കങ്ങനെ വല്ലോരുക്കും പൊന്ന് വാങ്ങിക്കൊടുത്ത് ഈ പരദൂശണം ഒന്നും കേക്കണ്ട്..........
ഇയ്യ് വേഗം ചോറ് വിളമ്പ്....... ഞായറാഴ്ചയല്ലേ ഇന്ന്... ഞാന്‍ കുശാലായി ഒന്ന് ഉറങ്ങട്ടെ. കൊറേ നാളായി ഉച്ചക്ക് മുറ്റത്ത് കിടന്നുറങ്ങിയിട്ട്..........
ഇതെന്താ അന്റെ പറങ്കിമാവില് കൊറെ പറങ്കിമാങ്ങയുണ്ടല്ലോ...........
“പറങ്കിമാങ്ങയോ......... അതെന്താണ് സാധനം.........?
“അപ്പൊ അണക്ക് കണ്ണും കാണാണ്ടായോ ന്റെ വീവാത്തൂ.............
“പിന്നെ ഞാന്‍ ഒരു കാര്യം പറേണ് ട്ടോ............ ന്നെ വീവാത്തുന്ന് വിളിക്കരുതെന്ന് ഞാന്‍ എത്ര പ്രാവശ്യം ങ്ങളോട് പറഞ്ഞിട്ടുണ്ട് മനുഷ്യാ........... നിക്ക് ന്റെ തന്തേം തള്ളേം നല്ലൊരു പേര് ഇട്ടിട്ടുണ്ട്. ങ്ങള് ഇപ്പോ അതിന്റെ കൂടേ മ്മേ എന്ന് ചേര്‍ത്തു, ന്നോട് ചോയ്ക്കാണ്ട്.. അത് ഞാനങ്ങ്ട്ട് സഹിച്ചു....... ഇനി അതുമിതും വിളിച്ചാലുണ്ട ല്ലോ ന്റെ സ്വഭാവം മാറും........”
“നീ എന്തോ ചെയ്യും...................?
“നീ വിളിച്ച് നോക്ക്.................?
വയസ്സാകുമ്പോ മനുഷ്യന്റെ ഓരോ സോക്കേടെ... രണ്ട് പണത്തൂക്കം പൊന്ന് മേടിച്ച് തരുമോ എന്ന് ചോദിച്ചതിനാ ഈ അങ്കം. വല്ല വഴീ നടക്കണ പെണ്ണുങ്ങള്‍ക്ക് പൊന്നും, വളേം, പൊട്ടും ഒക്കെ മേടിച്ച് കൊടുക്കാം. അവനവന്റെ പെണ്ണുങ്ങള്‍ക്ക് ഒന്നുമില്ല.. ഇതെവിടുത്തെ ഞായമാണ്..........
“ഇയ്യല്ലേ പറഞ്ഞ് നിക്ക് ന്റെ പിള്ളാരുണ്ട്. അവര് അത് തരും, ഇത് തരൂന്നൊക്കെ.......അപ്പോ അവറ്റകളോട് ചോദിച്ച് കൂടെ പൊന്ന് വാങ്ങിത്തരാന്‍........
“എനിക്ക് ങ്ങള്ടെ പൊന്ന് വേണ്ട... കാര്യം കഴിഞ്ഞില്ലേ.............
“അല്ലാ ബീനാമ്മേ......... ഞാനൊരു കാര്യം ചോദിക്കട്ടെ... ഞാന്‍ അന്നെ കെട്ടിക്കൊണ്ട് വരുമ്പോ അന്റെ കഴുത്തില് കൊറോ പൊന്നുണ്ടായിരുന്നില്ലെ. ഇയ്യ അതൊക്കെ ഓരൊ ആണുങ്ങള്ക്ക് ഊരിക്കൊടുത്തില്ലേ.............
“ന്റെ അമ്മേ............. എന്താ മനുഷ്യാ ഈ വിളിച്ച് കൂവുണത്.. അയലത്തെ വിട്ടുകാരൊക്കെ കേക്കുമല്ലോ............
“അപ്പോ ആ പൊന്നൊക്കെ എവിടെ പോയെടീ..............
“അതൊക്കെ കൊറെ നമ്മള് പറമ്പ് വേടിക്കുമ്പോ എടുത്തില്ലേ...............?
“പറമ്പ് വേടിച്ചതൊക്കെ ഞാന്‍ പേര്‍ഷ്യേന്ന് ഉണ്ടാക്കിയ പണം കൊണ്ടാ........ അല്ലാതെ അന്റെ പൊന്ന് വിറ്റിട്ടല്ല...... ഇത്രോം മാത്രം പൊന്നുണ്ടായിരുന്നെങ്കിലെന്തിനാ പിന്നെ ഞാന്‍ ഈ പേര്‍ഷ്യേല് പോയത്..........
“ഞാന്‍ അങ്ങിനെയല്ല പറഞ്ഞത്................
“പിന്നെയെങ്ങിനാടീ..................?
“ഞാന്‍ പറഞ്ഞ് തരാം.......... ഞാന്‍ ചോറ് വിളമ്പാം...........”
“നിക്ക് ഇപ്പോ അന്റെ ചോറ് വേണ്ട...............”
++
“ദാ ഇപ്പൊ തമാശ.................. ചോറെന്ത് പിഴച്ചു............ ങ്ങള് ചോറുണ്ടിട്ട് നന്നായി ഉറങ്ങിക്കോ... മുറ്റത്തോ പറമ്പിലോ എവിടെങ്കിലും......... നി പ്പോ അതുമിതും പറഞ്ഞ വക്കാണമടിക്കണ്ട്... നിക്ക് പൊന്ന് വേണ്ട................
“നൂറ് പവന്റെ പൊന്നും പുടവയുമണീച്ചാണ് ന്നെ ന്റെ അച്ചന്‍ ഇവര്‍ക്ക് കെട്ടിച്ച് കൊടുത്തത്.......... അതൊക്കെ എന്ത് ചെയ്തുവെന്ന് ചോദിച്ചാ ഞാനിപ്പ എന്താ പറയാ.. ഓല്ക്കും ഒക്കെ അറീണതല്ലേ കാര്യങ്ങള്.... പണ്ട് ഞങ്ങള് പേര്‍ഷ്യേല് താമസിക്കുമ്പോ നിക്ക് ഇടക്കിടക്ക് വളയും മാലയുമൊക്കെ വാങ്ങിത്തരാറുണ്ട്.സിങ്കപ്പൂരും, മലയേഷ്യയിലും, ലോകത്ത് എവിടെ പോയാലും ന്നെ കൊണ്ടാവാറുണ്ട്. അതൊന്നും ഞാന്‍ ഇല്ലാ എന്ന് പറേണില്ലാ.
അതൊക്കെ ഓരോ കാലം.. ഇപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം...
മോള്‍ടെ കല്യാണം കഴിഞ്ഞു. ന്റെ പൊന്ന് ഞാന്‍ കൊറേ അവള്‍ക്ക് കൊടുത്തു. പക്ഷെ ഞാനതൊക്കെ ഇങ്ങേരോട് പറഞ്ഞുവെന്നാ തോന്നണ്.. നിക്കൊന്നും ഓര്‍മ്മയില്ലാ....
നിപ്പോ എനിക്ക് പൊന്ന് വേണമെന്ന് ഞാന്‍ ന്റെ ആണൊരുത്തനെ എന്തിനാ വേദനിപ്പിക്കണ്. പോയാ ഒരു വാ‍ക്ക്... പക്ഷെ കിട്ട്യേങ്കിലോ......... എന്ന് വിചാരിച്ച് ചോദിച്ചതാ...........
കണ്ടില്ലേ ഇപ്പോ ഓര് ചോറുണ്ണുണ്ണാണ്ട് മുറ്റത്ത് കിടന്നുറങ്ങുന്നത്. അതിന്ന് പായീം വേണ്ട തലോണേം വേണ്ട്. എവിടെയും കിടന്നുറങ്ങും.. നി രണ്ട് ദിവസം ആ‍ഹാരം കഴിച്ചില്ലെങ്കിലും ++ അരോടും പരിഭവമില്ലാ...
പതിനൊന്ന് മണിക്കെന്നെ വെശക്കുണൂ വെശക്കുണൂന്ന് പറഞ്ഞ് പിന്നാലെ കൂടിയതായിരുന്നു. ന്നിട്ട് ഇപ്പോ അന്നം കഴിക്കാതെ കെടക്ക ണ് കണ്ട് ന്റെ ചങ്ക് പൊട്ടുണു എന്റെ പരദേവതകളേ.........
ഓര്ക്ക് ദ്വേഷ്യം വന്നാലിങ്ങനാ........ നി നാല് ദിവസം ന്നോട് മിണ്ടില്ല... ന്റെ ഓരൊ കാലദോഷം തന്നെ.. ഞാനെന്തിനാ ആ പാവത്തിനെ ങ്ങനെ ഒരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കണ്...........
നിക്ക് മിണ്ടാനും പറയാനും ഓര് മാത്രമല്ലേ ഉള്ളൂ... അതൊന്നും ഓരെന്താ ഓര്‍ക്കാത്തത്. സംഗതി നാട്ടീ പൊകുമ്പോ ന്നെ വിളിക്കാറുണ്ട്.. പക്ഷെ നിക്ക് ഓരുടെ നാട്ടിലെ പെണ്ണുങ്ങളെ ഇഷ്ടോല്ല.. അതെന്നെ കാര്യം....
കോറൊ പെണ്ണുങ്ങളുണ്ടവിടെ........ ഉണ്ണ്യേട്ടാ എന്നൊരു വിളിയും കൊഞ്ചിക്കുഴയലും.......
എന്താ ഈ ഉണ്ണ്യേട്ടനെ ഇത്ര കാണാനുള്ളത്..... അവര്‍ക്കും ആണുങ്ങളും പിള്ളേരുമൊക്കെ ഉള്ളതല്ലേ...........
“ചേട്ടാ വന്ന് ചോറ് തിന്ന്.......... നിക്ക് വെശക്ക് ണ്....... ഞാനും കാലത്ത് ഒരു കാപ്പി കുടിച്ചതാ.............”
“കാലത്ത് എത്ര നല്ല അന്ത്:രീക്ഷാര്‍ന്നു ഈ വീട്ടിലെ..........ല്ലാം ഞാന്‍ തന്നെയാ നശിപ്പിച്ചേ..........”
ബീനാമ്മ കരഞ്ഞും കൊണ്ട് കോലായിലിരുന്നു........ ന്റെ അമ്മേ നിക്കാരും ഇല്ലാണ്ടായില്ലേ........പിള്ളേരാണെങ്കില് ഓരൊ വഴിക്ക്.......... പിള്ളാരുടെ തന്തയാണെങ്കില് ങ്ങനെ... ഒന്നും മിണ്ടാണ്ടും പറയാണ്ടും ങ്ങനാ ജീവിക്കാ.........
“ഞാന്‍ പറേണതൊക്കെ തമാശയായിട്ടെടുത്തുകൂടെ എന്റെ കെട്ട്യോന്............
ക്ണ്ടില്ലേ ഒന്നും കഴിക്കാണ്ട് കെടന്നുറങ്ങണ് ത്....... നിക്കിത് സഹിക്കാന്‍ വയ്യേ..........
ബീനാമ്മയുടെ കരച്ചിലും തേങ്ങലും കേട്ട് മുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഉണ്ണി എണീറ്റ് വന്നു.....
“എന്തിനാടീ ഇയ്യ് ഇങ്ങനെ നെലോളിക്കണത്........ അന്റെ തന്ത മയ്യത്തായോ......... അല്ലെങ്കീ ഈ ഞാന്‍ മയ്യത്തായോ..........?
‘ങ്ങള് വന്ന് ചോറുണ്ണ് ന്റെ ചേട്ടാ.......... ഞാന്‍ ചെമ്മീന്‍ കറിയും... അവിയലും............ പിന്നെ ങ്ങള്ക്ക് ഇഷ്ടപ്പെട്ട മാങ്ങാ പുളിശ്ശേരിയും എല്ലാം ഉണ്ടാക്കീട്ടുണ്ട്.. വേഗം വന്ന് കഴിക്ക്............
നിക്ക് പൊന്ന് വേണ്ട ബീനാമ്മ ഗദ്ഗദത്തോടെ.............
നിക്കൊന്നും വേണ്ട്... ങ്ങ് ള് ന്നോട് മിണ്ടാതെ ഇരിക്കരുത്... നിക്കത് സഹിക്കില്ലാ...
നിക്കാരും ഇല്ലല്ലോ...... ബീനാമ്മ പിന്നെയും കരയാന്‍ തുടങ്ങീ.........
“ശരി ഞാന്‍ നെനക്ക് പൊന്ന് മേടിച്ച് തരാം...... “
“ന്നാ ഒരു പണത്തൂക്കം മതി...........”
“ബീനാമ്മയുടെ സങ്കടം കണ്ട് ഉണ്ണിയുടെ തൊണ്ടയിടറി............”
“ഉണ്ണി ചോറ് വാരിത്തിന്ന് ബീനാമ്മയൊത്ത് കോലായില്‍ കിടന്ന് മയങ്ങി..........’
--------- ഇവിടെ അവസാനിക്കുന്നു. ------------



Monday, April 13, 2009

ഇന്ന് വിഷു ഏപ്രില്‍ പതിനാല് രണ്ടായിരത്തി ഒന്‍പത്

ഇന്ന് വിഷു. കാലത്ത് പതിവിലും വൈകി എഴുന്നേറ്റു. തലേദിവസം വൈകി കിടന്നതിനാലും ചുമക്കുള്ള മരുന്നിന്റെ തീഷ്ണതയാലും ആയിരുന്നു വിഷുദിനം ആയിട്ടും എനിക്ക് നേരത്തെ കുളിച്ചൊരുങ്ങാന്‍ പറ്റാതെ വന്നത്.


പിന്നെ വീട്ടുകാരിയും മകനും എന്നെ വിളിക്കാനും മറന്നു. ഇനി അവരും വൈകിയിട്ടാണോ എഴുന്നേറ്റതെന്നും അറിയില്ല.
കാര്യങ്ങള്‍ അങ്ങിനെ പോയി.
വൈകിയാണെങ്കിലും ആദ്യം അച്ചന്‍ തേവരെ പോയി വണങ്ങി. അവിടെന്‍ നിന്നാണല്ലോ എന്തിനും ഒരു തുടക്കം. അവിടെ വെച്ചിരുന്ന വിഷുക്കണി തൊഴുതു. മേല്‍ ശാന്തിയുടെ അഭാവം കണ്ടു. ഇന്നെത്തെ കാലത്ത് അമ്പലത്തില്‍ ശാന്തി ചെയ്യുന്ന നമ്പൂതിരിമാര്‍ പലരും കുലത്തൊഴില്‍ ചെയ്യാതെ ഐടി മേഖലയിലും മറ്റുമായി കൂടുതല്‍ വേതനം കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാറി. അതിനാല്‍ പല അമ്പലങ്ങളിലും ഇപ്പോള്‍ തന്ത്രവിദ്യ അഭ്യസിച്ച അബ്രാഹ്മണരെ ജോലിക്കെടുത്തു തുടങ്ങി.
അച്ചന്‍ തേവര്‍ അമ്പലത്തില്‍ ഇത് വരെ അബ്രാഹ്മണന്മാരെ എടുക്കാന്‍ പറ്റിയില്ല. കാരണം അവിടുത്തെ ഒരു പക്ഷം എന്റെ സഹപ്രവര്‍ത്തകര്‍ എനിക്കനുകൂലമായി പ്രവര്‍ത്തിക്കുന്നില്ല.
ഭഗവാന് അന്തിത്തിരി കൊളുത്തിയില്ലെങ്കിലും, നൈവേദ്യം കൊടുത്തില്ലെങ്കിലും അവര്‍ക്ക് ഒരു വേവലാതിയുമില്ല. എനിക്ക് ആള്‍ ബലം ഇല്ലാത്തതിനാല്‍ ഞാന്‍ അബ്രാഫ്മണരെ ഇത് വരെ വെച്ചില്ല.
ക്ഷേത്രം തന്ത്രിക്കോ, ഉടമസ്ഥരായ വിശ്വ ഹിന്ദു പരിഷത്തിനോ താല്പര്യക്കുറവില്ല ബ്രാഫ്മണരല്ലാത്തവരെ വെക്കാന്‍. അമ്പലം നടത്തിപ്പുകാരാണ് പാരയായി നില്‍ക്കുന്നത്.
സര്‍വ്വേശ്വരന്‍ അത്തരക്കാര്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ എന്നേ എനിക്ക് പറയുവാനുള്ളൂ...
വിഷുക്കണിക്ക് വെച്ചിരുന്ന ചക്ക എന്നോട് കൊണ്ട് പോയിക്കൊള്ളാന്‍ സുകുമാരേട്ടന്‍ പറഞ്ഞു. എന്റെ പ്രിയ പന്തി ബീനാജീക്ക് ചക്ക ഇഷ്ടമുള്ളതാണെന്ന് അദ്ദേഹത്തിന്നറിയാം. അമ്പലം അടക്കുവാനുള്ള ഒരുക്കങ്ങളായതിനാല്‍ ഞാന്‍ ചക്ക എടുത്ത് എന്റെ കാറില്‍ വെച്ചു. അമ്പത് രൂപ ക്ഷേത്രം കൌണ്ടറില്‍ ദ്രവ്യത്തിന്റെ വകയായി സമര്‍പ്പിച്ചു.
ആദ്യം ആ ചക്ക ബിനാജിക്ക് സമര്‍പ്പിച്ച ശേഷം പട്ടണം ചുറ്റാന്‍ പോയി. നേരെ പാറമേക്കാവ് ഭഗവതിയെ വണങ്ങി. ഏതായാലും വിഷുവായതിനാല്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതേണ്ടതിനാല്‍ അവിടെ നിന്ന് കുറച്ച് ഫോട്ടൊകള്‍ എടുത്തു.
വീട്ടില്‍ ഈ വര്‍ഷം വിഷുക്കട്ട ഉണ്ടാക്കിയില്ല. അതിനാല്‍ അതിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.
തക്ക സമയത്ത് എന്റെ സഹപ്രവര്‍ത്തക സജിത ഫോണില്‍ വിളിച്ചു. വിഷു ആശംസകള്‍ അര്‍പ്പിക്കാന്‍. ഞാന്‍ സജിതയോട് വിഷുക്കട്ട ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. എനിക്കൊരു ഫോട്ടൊ പിടിച്ച് വെക്കാന്‍ പറഞ്ഞിട്ടുണ്ട്.
എന്റെ വീട്ടില്‍ വിഷുത്തിരക്കുണ്ടോ എന്ന് ചോദിച്ചു. ഇവിടെ ഒരു തിരക്കും ഇല്ലാ എന്ന് പറഞ്ഞു ഞാന്‍. മകളുണ്ടെങ്കില്‍ എന്തെങ്കിലും ഒരു ഒച്ചപ്പാടുണ്ടാകും. മകന്‍ കാലത്ത് എഴുന്നേല്‍ക്കാന്‍ തന്നെ വൈകി ടിവിയുടെ മുന്നിലിരിക്കുന്നു.
എന്റെ മക്കള്‍ ഭാരതത്തിന് വെളിയില്‍ ജനിച്ച് വളരന്നതിനാല്‍ അവര്‍ക്ക് വിഷു, ഓണം, പൂരം, വേല, പെരുന്നാള്‍ എന്നിവയിലൊന്നും കമ്പമില്ലാ. ഇവിടെ എന്റെ ബീനാജിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ നീങ്ങും. അവളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് പ്രിയം.
പണ്ട് എന്റെ ചേച്ചി മരിക്കുന്നതിന് മുന്‍പ് തറവാട്ടിലേക്ക് വിഷു, ഓണം മുതലായവ ഉണ്ണാന്‍ വിളിക്കുമായിരുന്നു. പക്ഷെ ബീനാമ്മയും എന്റെ ചേച്ചിയും തമ്മില്‍ സ്വരച്ചേറ്ച്ച ഇല്ലായിരുന്നതിനാല്‍ എനിക്കൊരിക്കലും മക്കളുമായി വിശേഷങ്ങള്‍ക്ക് തറവാട്ടില്‍ പോകാനായില്ല. അതിനാല്‍ അവളുടെ വീട്ടിലേക്കും ഞാന്‍ അവളെ കൊണ്ട് പോകാറില്ല.
എനിക്കിന്ന് എന്റെ തറവാടായ ചെറുവത്താനി, കുന്നംകുളത്ത് പോയി വിഷു സദ്യ ഉണ്ണണെന്നുണ്ടായിരുന്നു. പക്ഷെ ശ്രീമതിയും മകനും കൂടെ വരില്ലാ എന്നുള്ളതിനാല്‍ ഞാന്‍ പോയില്ല.
സിനിമാ നടനും, ടിവി അവതാരകനുമായ സഹോദരന്‍ വി കെ ശ്രീരാമന്‍ ചില സിനിമാ സുഹൃത്തുക്കളെ സാധാരണ വിഷുവിന് തറവാട്ടിലേക്ക് ക്ഷണിക്കാറുണ്ട്. അപ്പോള്‍ അവിടെ കാര്യങ്ങള്‍ അടിപൊളിയായിരിക്കും.
ഞാന്‍ ഈയിടെയായി തറവാട്ടില്‍ പോയി താമസിക്കാറുണ്ട്. അവിടെ എനിക്കിപ്പോള്‍ സ്വര്‍ഗ്ഗമാണ്. അയലത്തെ പെണ്കുട്ടികള്‍ കളിക്കാനുണ്ടാകും, പിന്നെ അമ്മാമന്റെ വീട്ടിലെ വാസ്ന്തി, സുധ, ശ്രീജ, മിനിക്കുട്ടി മുതലായവരും അവരുടെ മക്കളായ ചിന്നു, പൊന്നു, വിജി, വിവേക്, വൈശാഖ്, വാവുട്ടി എന്നിവരും എന്നെ കണ്ടാല്‍ കൂട്ടുകൂടാന്‍ വരും. ഞാന്‍ ചെറുപ്പത്തില്‍ ഒരു കുറുമ്പനായിരുന്നെന്ന് കാര്‍ത്ത്യായനി അമ്മായി അവരോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.
+
മൊത്തത്തില്‍ ഈ വയസ്സ് കാലത്ത് എന്റെ മനസ്സിനിണങ്ങുന്ന ഒരു അന്ത:രീക്ഷം ആണവിടെ. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തറവാട്ടില്‍ പാമ്പിനാളത്തിന് പോയ കഥ നിങ്ങള്‍ വായിച്ച് കാണുമല്ലോ?
ഞാന്‍ പറഞ്ഞ് വരുന്നത് സ്വഗൃഹത്തില്‍ വിഷുവിന്റെ ഒരു പ്രതീതി ഇല്ലാ. ഞാന്‍ കുറച്ച് മുന്‍പ് പറഞ്ഞല്ലോ എന്റെ സഹപ്രവര്‍ത്തക സജിത [max new york life insurance] അവിടെ ധാരാളം കുട്ടികളും കൂടി ആകെ ജഗപൊഗയാണ്. എനിക്ക് കുട്ടികളെ കൂടുതലിഷ്ടമായതിനാല്‍ ഞാന്‍ അങ്ങോട്ട് വരട്ടെയെന്ന് ചോദിച്ചപ്പോള്‍ സജിതക്ക് വളരെ സന്തോഷമായി.
അങ്ങിനെ സജിത എന്നെ വൈകിട്ട് അവരുടെ തറവാട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അപ്പോള്‍ വൈകിട്ടെത്തെ വിഷു സജിതയുടെ വീട്ടിലാകാമെന്ന് നിശ്ചയിച്ചിരിക്കുകയാണ്. പനമുക്കിലെ തറവാട്ടിലാണ് വിഷു ആഘോഷമെന്ന് പറഞ്ഞു.
പാറമേക്കാവില്‍ തൊഴുതു. കുറി വരച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നും പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ അവിടെ ദര്‍ശിച്ചു പരിചയപ്പെട്ടു. ചെമ്പൂക്കാവില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍. മാരാര്‍ റോട്ടില്‍ ബട്ടന്‍സും മറ്റും തയ്ക്കുന്ന വലിയ ഷോപ്പാണെന്ന് പറഞ്ഞു. ഞന്‍ എന്നെ പരിചയപ്പെടുത്തി ഞങ്ങള്‍ പലതും പറഞ്ഞ് നില്‍ക്കുന്നതിന്നിടയില്‍ പ്രമീള എന്റെ മുന്നില്‍ കൂടി ഓടിപായുന്നത് കണ്ടു. ഞാന്‍ തിരക്കിന്നിടയില്‍ പ്രമീളയെ കണ്ടു കുശലം പറഞ്ഞു. അപ്പോള്‍ അവരുടെ മക്കളായ ശ്രീലക്ഷിമിയും, ശ്രീകേഷും വന്നെത്തി. അച്ചന്‍ വണ്ടി പാര്‍ക്കിങ്ങിന്റെ തിരക്കിലാണെന്നും പറഞ്ഞു.
പ്രമീള പറഞ്ഞു കുട്ടികള്‍ പാന്റിട്ടതിനാല്‍ അകത്തേക്ക് കടത്തില്ല. ഞാന്‍ കുട്ടികളെ നോക്കാമെന്ന് ഏറ്റു, പ്രമീളയോട് ഞാന്‍ തൊഴുത് വരാന്‍ പറഞ്ഞു.
അങ്ങിനെ കുശലം പറയുന്നതിന്നിടക്ക് രാജീവ് വന്നു. ഞാന്‍ അവരോട് പോയി വരാന്‍ പറഞ്ഞു. അങ്ങിനെ കുറച്ച് സമയം കുട്ടികളോടൊത്ത് അമ്പലത്തില്‍ കഴിഞ്ഞു കൂടി. ശ്രീലക്ഷിക്ക് ലളിതാസഹസ്രനാമത്തിന്റെ പുസ്തകം വിഷുകൈനീട്ടമായി അമ്പലനടക്കല്‍ വെച്ച് കൊടുത്തു.
++
ഇനി ഉച്ചയൂണിന്റെ സമയം അഡ്ജസ്റ്റ് ചെയ്ത് ബീനാമ്മയുടെ അടുത്തേക്കെത്തിയാല്‍ മതിയായല്ലോ എന്ന് മനസ്സില്‍ കരുതി നില്‍ക്കുമ്പോല്‍ അമ്പലത്തിനു മുന്നില്‍ നിന്ന് തൃശ്ശൂര്‍ പൂരം എക്സിബിഷന്റെ കൂറ്റന്‍ പ്രവേശനകവാടം കണ്ടു. അപ്പോള്‍ അങ്ങോട്ട് വിട്ടു.. റോട് മുറിച്ച് കടക്കാന്‍ പത്ത് മിനിട്ടില്‍ കൂടുതല്‍ നിന്നു. അവിടെ സബ് വേയുടെ നിര്‍മ്മാണമായതിനാല്‍ ആകെ ഗതാഗതക്കുരുക്കും ആണ്. എന്നെ പോലെയുള്ള വയസ്സന്മാരെ റോട് മുറിച്ച് കടക്കാന്‍ ഒരു പോലീസുകാരും സഹായത്തിന് കണ്ടില്ല. മരിക്കുകയാണെങ്കില്‍ വടക്കുന്നാഥന്റെ യും പാറമേക്കാവമ്മെയുടെയും തിരുനടയില്‍ വെച്ചാണല്ലോ എന്ന സമാധാനത്തോടെ കണ്ണടച്ചും കൊണ്ട് റോട് മറി കടന്നു.
പൂരം എക്സിബിഷന്‍ കവാടത്തിനെ ഫോട്ടൊ എടുത്ത് ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍, പിന്നില്‍ നിന്നൊരു വിളി... ഉണ്ണ്യേട്ടാ.................
എന്നെ കുന്നംകുളത്തെ എന്റെ ഗ്രാമത്തിലെ ആളുകളേ അങ്ങിനെ വിളിക്കുകയുള്ളൂ.....
“ഉണ്ണ്യേട്ടന് എന്നെ മനസ്സിലായില്ലേ..................?
“ഞാന്‍ ജുമാന... ഇതെന്റെ ഇക്കാക്ക ബക്കറ്................ പിന്നെ മറ്റേ ആള്........ എന്റെ................ എന്റെ...............”
“നിക്ക് മനസ്സിലായി ജുമാനാ...............”
“അപ്പോ വാപ്പച്ചിയും ഉമ്മച്ചിയും ഒന്നുമില്ലേ കൂട്ടിന്...........”
“ഹൂം....... ഓര് അവിടെ രാഗം തിയേറ്ററിന്നടുത്ത് നിക്കാമെന്ന് പറഞ്ഞു. ഞങ്ങളോട് എക്സിബിഷന്‍ കണ്ട് വരാന്‍ പറഞ്ഞു.........”
ഈ കുട്ട്യോളോട് എന്താ ചോദിക്കേണ്ടതെന്നറിയാതെ ഞാന്‍ പരുങ്ങി. എനിക്കവരെ തീരെ മനസ്സിലായില്ല..........
“ഉണ്ണ്യേട്ടന്‍ ഒറ്റക്കാണോ.കൂടെ കുട്ട്യോളും ചേച്ചിയുമൊന്നുമില്ലേ.?
ആ ഞാന്‍ ഒറ്റക്കാ മക്കളേ........... ചേച്ചി വീട്ടിലുണ്ട്.........
ആ ചൂട്ടത്ത് നിന്ന് അധികം സംസാരിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. ഞാന്‍ കുട്ടികളെ എന്റെ വീട്ടിലലേക്ക് ക്ഷണിച്ചു. ജുമാനക്ക് വളരെ സന്തോഷമായെങ്കിലും, കൂടെയുള്ളവര്‍ക്ക് എക്സിബിഷന്‍ കാണാനുള്ള ത്രില്ലിലായിരുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്ക് എന്റെ വിലാസം കൊടുത്ത് യാത്രയായി.
ഇനി വീണ്ടും റോട് മുറിച്ച് അപ്പുറത്ത് കടന്നാലല്ലേ എന്റെ കാറെടുക്കാന്‍ പറ്റുകയുള്ളൂ...
അതിനാല്‍ ഒരു കൂട്ടം ആവുന്നത് വരെ ഞാന്‍ ഒരിടത്ത് നിന്നു. അങ്ങിനെ കുറച്ച് പേരായുള്ളപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് അപ്പുറത്തേക്കെത്തി.
വീണ്ടും പാറമേക്കാവമ്മയെ തൊഴുതു, വീട്ടിലേക്കുള്ള യാത്രയായി.
ഇന്ന് അമ്പലത്തിന്നുള്ളില്‍ കുറുപ്പാള്‍ മാഷെ കണ്ടില്ല. മാഷെ കണ്ടാല്‍ ഞാന്‍ കാല്‍ക്കല്‍ വീണ് നമസ്കരിക്കാറുണ്ടായിരുന്നു. എന്റെ നമസ്കാരം അമ്പലത്തിലെ ജീവനക്കാര്‍ക്കും ഭക്തര്‍ക്കും അതിശയമുളവാക്കിയിരുന്നു.
കുന്നംകുളം ബോയ്സ് ഹൈസ്കൂളിലെ കണക്ക് മാഷായിരുന്നു കുറുപ്പാള്‍ മാഷ്. മാഷുടെ ശിഷ്യരില്‍ ഏറ്റവും കുഴപ്പക്കാരനായിരുന്നത്രെ ഞാന്. പഠിക്കാന്‍ തീരെ അമാന്തം.. ഇന്റര്‍ വെല്‍ സമയത്ത് സിഗരറ്റ് വലി. ക്ലാസ്സില്‍ ഉഴപ്പ്, പഠിച്ചാലൊന്നും തലയില്‍ കയറില്ല.
മാഷുടെ അടുത്ത് നിന്ന് എനിക്ക് അടി കൊറച്ചൊന്നുമല്ലാ കിട്ട്യേക്കണ്.
“ഇങ്ങിനെ ഒരു മണ്ടനെ എനിക്ക് ശിഷ്യനായി കിട്ടിയല്ലോ എന്നോര്‍ത്ത് മാഷ് കരയാറുണ്ട്... അന്നത്തെ മാഷിന്റെ അടിയുടെ ചൂട് ഞാന്‍ മറന്നിട്ടില്ല. മാഷ്ക്ക് മടിയനായ എന്നെ പില്‍ക്കാലത്ത് വലിയ ഒരു വ്യവസായ സമുച്ചയത്തിന്റെ പരമോന്നത പദവിലെത്തിക്കാന്‍ കഴിഞ്ഞുവല്ലോ. ഞാന്‍ കണക്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. മെട്രിക്കുലേഷനും അവിടന്നങ്ങോട്ടുള്ള തുടര്‍വിദ്യാഭ്യാസത്തിനും കണക്കില്‍ ഉന്നത വിജയം നേടി.
ഞാന്‍ മാഷോട് എന്റെ വീരകഥകളൊക്കെ പറഞ്ഞപ്പോള്‍ മാഷുടെ സന്തോഷാശ്രുക്കള്‍ പൊഴിയുന്നത് എനിക്ക് ദര്‍ശിക്കാനായി....
ഞാന്‍ മാഷെ കാണാതെയുള്ള ദു:ഖത്തില്‍ പാറമേക്കാവ് അമ്പലത്തില്‍ നിന്ന് നേരെ വീട്ടിലേക്കുള്ള യാത്രക്ക് തയ്യാറായി....
വണ്ടി അവിടെ തന്നെ ഇട്ട് സ്വരാജ് റൌണ്ടില്‍ കൂടി, ഹൈ റോഡ്, ജയ് ഹിന്ദ് മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ റോട്, വഴി വീണ്ടും റൌണ്ടില്‍ പ്രവേശിച്ച്, കുറുപ്പം റോഡ് വഴി, ദിവാന്‍ ജി മൂലയിലെത്തി അവിടെ കുറച്ച് നേരം നിന്നു. എല്ലാ സ്ഥലത്തേയും വിഷു ചന്തകളും, മറ്റു വാണിഭങ്ങളും കണ്ട് അത്രയും വെയില്‍ കൊണ്ട് തികച്ചും ക്ഷീണിച്ചു.
ഇനി തിരികെ പാറമേക്കാവില്‍ പോയി വണ്ടി എടുക്കാന്‍ പറ്റില്ലെന്നതിനാല്‍ ഹോട്ടല്‍ മെര്‍ലിനിലോ ലുസിയയിലോ പോയി നല്ല തണുത്ത് ഫോസ്റ്റര്‍ ബീര്‍ രണ്ടെണ്ണം അകത്താക്കാം എന്ന് കരുതി.
പക്ഷെ ഇന്ന് വിഷുവാണെന്ന കാര്യം ഞാന്‍ പാടെ മറന്നു. അതിനാല്‍ ഒരു ഓട്ടോ പിടിച്ച് അമ്പലത്തില്‍ ഇറങ്ങി കാറെടുത്ത് തിരികെ വീട്ടിലെത്തി.
ബീനാമ്മയോടും ജയേഷിനോടുമൊത്ത് വിഷു സദ്യ കഴിച്ചു.. അങ്ങിനെ ഈ വര്‍ഷത്തെ വിഷു ആഘോഷിച്ചു.
ഇനി അടുത്ത വര്‍ഷം ആയുസ്സുണ്ടെങ്കില്‍ കാണാം....

++









Posted by Picasa

Tuesday, April 7, 2009

എന്നോട് പറയൂ


ഈ പ്രതിമയെപറ്റി പറയാമോ?
ഇതിന്റെ പിന്നില്‍ ഒരു സങ്കല്പമുണ്ട്. ചരിത്രം വിവരിക്കുന്നവര്‍ക്ക് ഒരു വിഡിയോ സിഡി [ഡിവോഷനല്‍ അല്‍ബം] നല്‍കുന്നു.
ഇത് എവിടെയാണ് കേരളത്തില്‍ സ്ഥാപിച്ചിരിക്കുന്നതും കൂടി പറയാമെങ്കില്‍ വേറെ ഒരു ഗിഫ്റ്റും ലഭിക്കുന്നതാണ്.
സ്നേഹത്തോടെ
ജെ പി

Sunday, April 5, 2009

പാമ്പിനാളം മൂന്നം ദിവസത്തിലേക്ക്

പാമ്പിനാളം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഞായറാഴ്ചയായതിനാല്‍ ഇന്ന് നാഗയക്ഷിക്കളം ആയിരുന്നു. പോരാത്തതിന് തറവാട്ടിലെ മിക്കവരും, നാട്ടുകാരും സന്നിഹിതായിരുന്നു.
ചെറുവത്താനി തേവരുടെ അമ്പലത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നെള്ളിച്ച്, ഏതാണ്ട് അമ്പത് താലങ്ങളും, ചെണ്ട മേളങ്ങളും ആയി തുള്ളാനുള്ള കന്യകമാരായ മിനി, ദസ്യ എന്നിവരായി ഏഴര മണിയോടെ തറവാട്ടിലേക്ക് വമ്പിച്ച ഘോഷയാത്രയായി പുറപ്പെട്ടു. വരുന്ന വഴിക്ക് തറവാടെത്തുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടി തുള്ളി വന്ന് ഘോഷയാത്രയില്‍ ചേര്‍ന്നു. പിന്നീട് കളത്തില്‍ മറ്റു പെണ്‍കുട്ടികളുടെ കൂടെ തുള്ളി.
തുള്ളലിന്റെ ഫോട്ടോ എടുത്തില്ല. സ്റ്റില്‍ ഫോട്ടൊസ് മൂവിങ്ങ എക് ഷനില്‍ കിട്ടാന്‍ പ്രയാസമാണ്.
സാഗര്‍ ജാക്കി എലിയാസ് എന്ന സിനിമയുടെ ഒരു ഛായാഗ്രഹണം നിര്‍വ്വഹിച്ച രെണു കല്ലായില്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ എടുത്ത നല്ല പടങ്ങള്‍ വാങ്ങണം.
പാമ്പിനാളം ചൊവ്വാഴ്ചയോട് കൂടിയേ അവസാനിക്കൂ. ബുധനാഴ്ച പകല്‍ കൂറ വലിക്കുന്ന ചടങ്ങോട് കൂടെ സമാപിക്കും.
എനിക്ക് ഇന്ന് വൈകുന്നേരമാകുമ്പോഴെക്കും മടങ്ങണം തൃശ്ശിവപേരൂര്‍ക്ക്.
അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ കമ്മറ്റി മീറ്റിങ്ങിന്റെ ദിവസമാണ്. ദാസേട്ടനോട് പറ്റുമെങ്കില്‍ ബുധനാഴ്ചയിലേക്ക് മാറ്റാന്‍ പറഞ്ഞിട്ടുണ്ട്.
എനിക്ക് കളം തീരുന്നതിന് മുന്‍പ് പോകാന്‍ തോന്നുന്നില്ല. ഇന്ന് വരില്ലേ എന്ന് ബീനാമ്മ ഫോണില്‍ കൂടെ ചോദിച്ചു.
അവള്‍ അവളുടെ ഗ്രാമത്തില്‍ ഒരു കല്യാണത്തിന് പോകുകയാണത്രെ. എനിക്ക് ഉച്ചക്കുള്ള ഭക്ഷണം വെച്ചിട്ടാണ് അവള്‍ പോയിരിക്കുന്നത്.
എനിക്ക് എന്റെ ഗ്രാമത്തിലെ ആളുകളെ കണ്ടിട്ട് മതിയാകുന്നില്ല. ബന്ധുക്കളും, വീട്ടുകാരും ഇവിടെയാണ്. കുട്ടികളുടെ വിദ്യാഭാസം കണക്കിലെടുത്താണ് പട്ടണത്തിലേക്ക് ചേക്കേറിയത്. അവരൊക്കെ സെറ്റില്‍ഡ് ആയി ഇപ്പോള്‍, അപ്പോള്‍ ഗ്രാമത്തിലേക്ക് മടങ്ങിക്കൂടെ എന്നൊരു ചോദ്യം അവശേഷിക്കുന്നു. പക്ഷെ എന്റെ കെട്ട്യോള്‍ക്ക് തൃശ്ശൂരാണത്രെ ഇഷ്ടം. അപ്പോള്‍ എന്നെ ആരു നോക്കും.
ഇവിടെ തറവാട്ടില്‍ എന്റെ സഹോദരനും, ഭാര്യ ഗീതയും, പിന്നെ ശുഭ എന്നൊരു സുന്ദരിക്കുട്ടിയും ഉണ്ട്. ശ്രീരാമന്റെ മകന്‍ കിട്ടന്‍ അടുത്ത നാള്‍ ദുബായിലേക്ക് പറക്കുകയാണ്. അവന്റെ പകരക്കാരനായ മോനു എന്ന ഒരു കുട്ടി ഇവിടെ ഗീതക്ക് കൂട്ടിനുണ്ടാകും. കിട്ടനെ പോലെത്തന്നെ എനിക്ക് സഹായിയായി എപ്പോഴും കൂടെ ഉണ്ട്. രാധയുടെ മകനാണ് മോനു.
വയ്യാത്ത എന്നെ പരിചരിക്കുവാന്‍ എല്ലാവരും ഉണ്ട് എന്റെ തറവാട്ടില്‍. എപ്പോഴും ഇവിടെ നിന്നാലും ശരിയാകുകയില്ല. എനിക്കൊരു പാട് പണികളുണ്ട് തൃശ്ശൂരിലും. അച്ചന്‍ തേവര്‍ അമ്പലത്തിലെ പ്രസിഡണ്ട് പദവി വളരെ ഉത്തരവദിത്വമുള്ളതാണ്.
തൃശ്ശൂര്‍ പൂരം കഴിഞ്ഞ് രണ്ടാം ദിവസം അവിടുത്തെ പ്രതിഷ്ഠാദിനമാണ്. അഴകത്ത് ശാസ്ത്രശര്‍മ്മന്‍ ആണ് തന്ത്രി. ഒരു പാട് ക്ഷേത്രങ്ങളിലെ തന്ത്രിയായതിനാലും, ഈ അമ്പലത്തിലെ വരുമാനം കുറഞ്ഞതിനാലും, അദ്ദേഹം പണ്ടത്തെപ്പോലെ പ്രതിഷ്ഠാദിന പരിപാടികളില്‍ വേണ്ടത്ര സാന്നിദ്ധ്യം രേഖപ്പെടുത്താറില്ല.
ചൊവ്വാഴ്ചത്തെ കളവും കൂടി എനിക്ക് കാണാനുള്ള യോഗം ഉണ്ടാക്കിത്തരട്ടെ എന്ന് നാഗയക്ഷിയോട് പ്രാര്‍ഥിക്കാം. എന്റെ കാലിലെ വാത രോഗം മാറ്റികിട്ടാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. നമുക്ക് മരുന്ന കഴിക്കാനല്ലേ പറ്റൂ. പിന്നെയുള്ളതെല്ലാം ഈശ്വരന്മാര്‍ സഹായിക്കേണ്ടെ.
മൂന്നു കൊല്ലം ആകാന്‍ പോകുന്നു. ഇപ്പോ കുറച്ച് നാളായി അസുംഖം കൂടുതലാ. പാമ്പിനാളത്തിന് വന്ന അന്നുമുതല്‍ മരുന്നുകള്‍ ഉപേക്ഷിച്ചു. നാഗദേവതകളോട് പ്രാര്‍ഥിച്ചു. അസുഖം അല്പ്ം കുറവുണ്ടോ എന്ന ഒരു തോന്നലുണ്ട് എനിക്ക്. ഇനി പട്ടണത്തില്‍ നിന്ന് ഗ്രാമീണ അന്ത:രീക്ഷത്തിലേക്ക് വന്നതിനാലാണോ എന്നറിയില്ല. ഇവിടെ ചെരിപ്പ് ഇടാതെ പറമ്പിലൂടെയെല്ലാം നടക്കാമല്ലോ. പട്ടണത്തിലാകുമ്പോല്‍ കാല്‍ സ്രായിയും, ഷൂസും, പോരാത്തരിന് വലിയ ചൂടും ആണ്.
ഗ്രാമത്തില്‍ എന്നെ കഷ്ടപ്പെടുത്തുന്ന ഏക വസ്തുത എനിക്ക് മൂന്ന് നേരവും നല്ലോണം കുളിച്ച നീരാടാന്‍ പറ്റുന്നില്ല. നല്ല വെള്ളത്തിന് ക്ഷാമം.
കല്ലായില്‍ രാമകൃഷ്ണന്‍ എന്ന സഹൃദയന്റെ പറമ്പില്‍ നിന്ന് നല്ല വെള്ളം കുടിക്കാനും, കുളിക്കാനും ഞങ്ങളുടെ തറവാ‍ട്ടില്‍ എത്തുന്നു. അതും കൂടി ഇല്ലെങ്കില്‍ എനിക്ക് വല്ലപ്പോഴും തറവാട്ടില്‍ വന്ന് നില്‍ക്കുവാനുള്ള സ്വപ്നം സാക്ഷാത്കരിക്കില്ലായിരുന്നു.
രാമകൃഷ്ണനെ തറവാട്ടിലെ കാരണവന്മാരും, നാഗദേവതകളും കടാക്ഷിക്കട്ടെ. കൂടുതല്‍ കൂടുതല്‍ ധനം കൊടുക്കട്ടെ.
[തുടരാം വഴിയെ]

Friday, April 3, 2009

പാമ്പിനാളം [ പാമ്പിന്‍ കളം]

ഞാന്‍ ഇന്നെലെ [03-04-2009] എന്റെ അമ്മയുടെ തറവാടായ കല്ലായില്‍ വീട്ടിലെ പാമ്പിനാളം [പാമ്പിന്‍ കളം] കാണാന്‍ പോയി. എന്റെ ചെറുപ്പകാലത്താണ് [12 വയസ്സില്‍] ഞാന്‍ അവസാനം പാമ്പിന്‍ കളം കണ്ടത്.
അത് എന്റെ അച്ചന്റെ തറവാടായ വെട്ടിയാട്ടില്‍ വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ കൂട്ടുംകുടുംബം ആയിരുന്നു. അന്ന് കളത്തില്‍ തുള്ളാനിരുന്ന കന്യകമാരുടെ കൂടെ എന്റെ ചെറിയമ്മക്കും കലു വന്ന് തുള്ളിത്തുടങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു.
സര്‍പ്പ് പ്രീതിക്കാണ് പാമ്പിനാളം കഴിക്കുന്നത്. പഴയ തറവാട്ടിലെല്ലം പാമ്പിന്‍ കാവും, അമ്പലവും ഉണ്ട്. എന്റെ അമ്മയുടെ തറവാട്ടില്‍ ആ പൈതൃകം കാത്ത് സൂക്ഷിക്കുന്നു.
എറ്റ്നെ തറവാട്ടിലാകട്ടെ ഇപ്പോഴത്തെ തലമുറയില്‍ പെട്ട എന്റെ പാപ്പന്റെ മകന്‍ പാമ്പിന്‍ കാവും, അമ്പലപുരയും, രക്ഷസ്സിന്റെ തറ മുതലായവയെല്ലാം തല്ലിത്തകര്‍ത്തതായി അറിഞ്ഞു. കാലാന്തരത്തില്‍ അവനായിരുന്നു അതിന്റെ അവകാശി. അതിനാലും, ഞങ്ങള്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യം നില നില്‍കാതിരുന്നതിനാലും ഞങ്ങള്‍ അതില്‍ ഇടപെടുകയോ എതിര്‍ക്കുകയോ ചെയ്തില്ല.
ഈ പാമ്പിനാളത്തിന്റെ ഒരു ഏകദേശരൂപം വിവരിക്കാം താമസിയാതെ.
പുള്ളുവന്മാര്‍ കളമെഴുതി അതില്‍ കന്യകമാര്‍ ഇരുന്ന് തുള്ളി ആ കളമെല്ലാം മാക്കുന്നതോടെ കളം അവസാനിക്കുന്നു. പുള്ളുവന്‍ പാട്ട് പ്രസിദ്ധമാണല്ലോ കേരളത്തില്‍...
വിശദമായ പാന്‍പിനാള ചരിത്രകഥക്കായി കാത്തിരിക്കുക.
തുടര്‍ന്നെഴുതാം താമസിയാതെ........










Tuesday, March 31, 2009

കൊഴുവയുണ്ടോ ആശാനേ?


കുറച്ച് കാലമായി കാല്‍ പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 3 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു. എന്നെ ആര് ചികിത്സിച്ചാലും എനിക്ക് ഡോക്ടര്‍ ചന്ദ്രശേഖരനെ തന്നെ കാണണം. വലിയ കുഴപ്പമില്ലാത്ത പരുവത്തിലാക്കി തന്നിട്ടുണ്ട് അസുഖങ്ങളൊക്കെ. പിന്നെ ഞങ്ങള്‍ അയല്‍ക്കാരും കൂടിയാണ്. അപ്പോള്‍ ഒരു പ്രത്യേക പരിഗണനയും ഉണ്ടാകുമല്ലോ.

എന്റെ അമ്മയും അദ്ദേഹത്തിന്റെ പേഷ്യന്റ് ആയിരുന്നു. പൊതുവെ വയസ്സായ ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസകരമാണ്.

എത്ര തിരക്കുണ്ടായാലും, വിശദമായി പരിശോധിക്കും, പിന്നെ കുശലം പറയും, വീട്ട് വര്‍ത്തമാനം ചോദിക്കും.അനാവശ്യമായ മരുന്നകളും, ലാബ് ടെസ്റ്റുകളൊന്നും അദ്ദേഹത്തിനില്ല. വളരെ ക്ഷമാ ശീലനാണ്.

എടോ ജയപ്രകാശ്..... എന്നെ അങ്ങിനെയാ അദ്ദേഹം വിളിക്കുക. പക്ഷെ ഈ നാട്ടുകാരെല്ലാം എന്നെ ജെ പി എന്ന ചുരുക്കപേരിലും വിളിക്കും. എന്റെ ജന്മ നാട്ടിലെന്നെ ഉണ്ണി എന്ന പേരിലാണറിയപ്പെടുക. പല സ്ഥലത്തും പല പേരില്‍. ഗള്‍ഫില്‍ എന്നെ അറബികള്‍ ബര്‍ഗാഷ് എന്നും വിളീക്കും.

എടോ ജയപ്രകാശ് തന്റെ ഈ രോഗമൊന്നും ഇത്ര വലിയ പ്രശ്നമുള്ളതല്ല.. നമുക്ക് മരുന്നൊക്കെ കുറേശ്ശെ കുറക്കാം. പകരം പ്രകൃതിയില്‍ നിന്ന് കിട്ടാവുന്ന രീതികളിലേക്ക് മാറ്റാം.
ചില ബ്ലഡ് പരിശോധന നടത്താം. കൊളസ്ട്രോള്‍, ഷുഗര്‍ എന്ന കുണ്ടാമണ്ടികള്‍ ഉണ്ടെന്ന് നോക്കാം. വയസ്സ് അറുപത് കഴിഞ്ഞില്ലേ?
എന്തെങ്കിലും ഒക്കെ കാണും. അതറിഞ്ഞാല്‍ പിന്നെ ചികിത്സ എളുപ്പമാ.
പിന്നെ താന്‍ മത്സ്യം ധാരാ‍ളം കഴിച്ചുതുടങ്ങണം. മുള്ളുള്ള ചെറിയ മീനുകള്‍. കൊഴുവ, മുള്ളന്‍ മുതലായവ. അതില്‍ നിന്ന് കാത്സിയം കൂടുതല്‍ കിട്ടും. പിന്നെ ഇത്തരം മീനില്‍ വേറെ പ്രശ്നമൊന്നുമില്ല താനും.

ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്പര്യപ്രകാരം ഞാന്‍ പിറ്റേ ദിവസം തന്നെ എന്റെ വീടിന്റെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ എത്തി.
കൊഴുവയും, മുള്ളനും, ചാളയും എല്ലാം വാങ്ങി. വര്‍ഗ്ഗീസിന്റെ കടയിലെ ജോയ്സണ്‍ പറഞ്ഞു കൊഴുവയാണ് ഇതിന്ന് അത്യുത്തമം.
എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിച്ചാല്‍ മാറ്റി വെക്കാമെന്നും പറഞ്ഞു.
അങ്ങിനെ കൊഴുവയും, മറ്റു മീനുകളും കഴിച്ചുതുടങ്ങി. ബീനാമ്മക്ക് വലിയ തൃപ്തിയൊന്നുമില്ല ചെറിയ മീനുകളെ വൃത്തിയാക്കി കറി വെക്കാന്‍. പിന്നെ ഒരു രോഗിക്കായതിനാലുള്ള ഒരു പരിഗണന മാത്രം.

ഇപ്പൊളെത്തെ പട്ടണ വാസികളായ പെണ്ണുങ്ങളെ മടി പിടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമുണ്ട് ഈ തൃശ്ശൂരിലെ കച്ചവടക്കാര്‍ക്ക്. എല്ലാം മീനും വെട്ടി വൃത്തിയാക്കി കൊടുക്കും. ചെറിയ മീന്‍ അവര്‍ക്ക് മുതല്ലാവില്ല. കാരണം മീനേക്കാളും വില കൂടും നന്നാക്കാനുള്ള കൂലി, തന്നെയുമല്ല പണിക്കൂടുതലും..

ഇപ്പോ ഞങ്ങളുടെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്, തൊലി കളഞ്ഞ വെളുത്തുള്ളിയും, അരിഞ്ഞ് നുറുക്കി വെച്ച സാമ്പാര്‍, അവിയല്‍, തോരന്‍ മുതലായ കഷ്ണങ്ങളും, ഒക്കെ വെച്ചിരിക്കുന്നു.

കൂര്‍ക്ക രണ്ട് കിലോ ഒന്നിച്ച് വാങ്ങിയാല്‍ അത് നന്നായി തോല് കളഞ്ഞ് ബേഗിലാക്കി കെട്ടിത്തരും. പിന്നെ 5 മിനിട്ടിനുള്ളില്‍ ഇഡ്ഡലി/ദോശമാവും ആട്ടിത്തരും.

പിന്നെ കൂര്‍ക്കഞ്ചേരിയിലുള്ള ആ കടയില്‍ തന്നെ, മസാല പുരട്ടിയ ഇറച്ചിയും മീനും കിട്ടും. അപ്പോള്‍ വീട്ട് പണി ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് തീരെ ഇല്ല.
ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ഈ കടക്കാര്‍ നല്ല ഒരു വീട്ടമ്മയെയും കൂടി തരാത്തത്? അതും കൂടി കിട്ടിയാല്‍ പിന്നെ ജീവിതം പരമസുഖം തന്നെ.

പണ്ടൊക്കെ നല്ല ഭക്ഷണം കിട്ടുമായിരുന്നു വീട്ടില്‍. ഇപ്പോ ഈ വക സൌകര്യമെല്ലാം വന്നപ്പോള്‍ എന്നും അസുഖമാണ്. അവനവന്റെ വീട്ടിലെ വൃത്തി വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ?...പക്ഷെ ഈ പെണ്ണുങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ നേരമില്ല..

25 കൊല്ലം പല അവസരങ്ങളിലായി ജങ്ക് ഫുഡ് കഴിച്ചാണ് ഞാന്‍ ഗള്‍ഫിലും യൂറോപ്പിലും കഴിഞ്ഞത്. അത് അവിടുത്തെ അവസ്ഥയാണെന്ന് പറയാം. പക്ഷെ നാട്ടിലും ആ ഗതി വന്നാലോ.

ഞാന്‍ എന്റെ തൃശ്ശൂരിലെ വീട്ടിലെ ഭക്ഷണം തിന്ന് മടുക്കുമ്പോള്‍ കുറച്ച് ദിവസം നാട്ടിന്‍ പുറത്തെ തറവാട്ടില്‍ പോയി നില്‍ക്കും. അവിടുത്തെ ഭക്ഷണം തികച്ചും ഒറിജിനല്‍ തന്നെ. കല്ലിലാട്ടിയ മാവുകൊണ്ടുണ്ടാക്കിയ ദോശയും, ഇഡ്ഡലിയും, അമ്മിയിലരച്ച ചമ്മന്തിയും, കറിക്കൂട്ടുകളും, നല്ല പുഞ്ച നെല്ലിന്റെ അരിയും...ഹാ........
എന്തൊരു രസം. പിന്നെ കുളത്തിലുള്ള കുളിയും, തെങ്ങിന്‍ തോപ്പിലൂടെയുള്ള നടത്തവും.........
ഇതൊക്കെ വിട്ട് പിന്നെന്തിനാ ഈ ഞാന്‍ ഈ ദുരിതത്തിലേക്ക് വന്നത്?

ആ... അവിടെയാ പ്രശ്നം...
ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുടെ തുടര്‍ വിദ്യാഭ്യാസം പ്രമാണിച്ചാണ് ഇങ്ങോട്ട് ചേക്കേറിയത്. ഇപ്പോള്‍ ഈ നാട്ടുകാരനായി. സോക്കേടുകാരനും....

കാലിലെ തരിപ്പും, കോച്ചലും മാറുന്നില്ലാ എന്ന് തറവാട്ടിലുള്ള സഹോദരനോട് പറഞ്ഞപ്പോള്‍ എന്നോട് അവിടെ വന്ന് താമസിക്കാനാണ് പറഞ്ഞത്..

ഇലക്കിഴിയും, വൈകിട്ട് ഞെരിപ്പോടിലെ ചൂട് തട്ടലും, പിന്നെ നല്ല പൊടിയരിക്കഞ്ഞിയും, ഉപ്പു മാങ്ങായും എല്ലാം സേവിച്ച് ശിഷ്ട ജീവിതം അവിടെ കഴിക്കാനാണ് അവന്‍ പറേണത്...

പക്ഷെ എനിക്കെങ്കില് എന്റെ ബീനാമ്മയെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഓളുടെ അടുത്ത് തല്ല് കൂടിയും, വക്കാണം പറഞ്ഞും ഇരിക്കണം എനിക്ക്.. ഓള്‍ക്കാണെങ്കില് നാട്ടിന്‍പുറം ഇഷ്ടമില്ലത്രെ..

പിന്നെ നമ്മള്‍ കഴിയുന്നത്ര ആര്‍ക്കും ഒരു ഭാരമാകാതെ കഴിയണം. എനിക്ക് മക്കളും, മരുമക്കളും ഒക്കെ ആയെങ്കിലും ഞാന്‍ ആര്‍ക്കും ഒരു ഭാരമല്ല ഇപ്പോള്‍. വല്ലപ്പോഴും ജന്മനാട്ടില്‍ പോയി അനുജനോടൊന്ന് താമസിക്കും. എന്റെ എല്ലാ ദു:ഖങ്ങളും വേദനകളും ഞാന്‍ മറക്കും അവിടെ ചെന്നാല്‍..

ഇന്റര്‍ നെറ്റ്, വൈദ്യുതി, നല്ല വെള്ളം എന്നിവ സുലഭമല്ല എന്റെ നാട്ടിലിപ്പോള്‍. അതിനാല്‍ ഈ വേനല്‍ കാലത്ത് അവിടുത്തെ ജീവിതം സുഖകരമല്ല..

കാലത്ത് എണ്ണ തേച്ച് കുളിച്ച് വീട്ടുമുറ്റത്തുള്ള ആലിന്‍ ചുവട്ടിലോ, ഓല മേഞ്ഞ ഔട്ട് ഹൌസിലോ ഇരിക്കുമ്പോളുള്ള ഒരു സുഖം ഈ ഭൂമിയിലെവിടെയും ഇല്ലാ...

ഇന്ന് കാലത്ത് ഞാന്‍ വീണ്ടും തൃശ്ശിവപേരൂരിലുള്ള വസതിക്കടുത്ത ശക്തന്‍ മാര്‍ക്കറ്റിലെത്തി.

കൊഴുവയുണ്ടോ ആശാനേ? വര്‍ഗ്ഗീസിന്റെ കടയിലുള്ള വിഭവങ്ങളൊക്കെ നോക്കിയതിന് ശേഷം മൊത്തം മാര്‍ക്കറ്റിലെ മീനുകളുടെ സ്റ്റോക്കെടുപ്പ് നടത്തി.

മുള്ളന്‍ മീന്‍ സാധാരണ ഉണ്ടാവാറില്ല. ഇന്ന് ജോയിച്ചേട്ടന്റെ കടയിലുള്ളത് മൊത്തം വാങ്ങി. പിന്നെ വര്‍ഗ്ഗീസിന്റെ കടയില്‍ നിന്ന് ബീനാമ്മക്ക് രണ്ട് കിലോ ഏട്ടയും, ഒരു കിലോ അറക്ക്യയും വാങ്ങി. പിന്നെ എനിക്ക് ഒരു കിലോ കൊഴുവയും...

ഈ അറ്ക്ക്യയുടെ കഥ പറയുമ്പോള്‍ ഒരു പാട് പറയുവാനുണ്ട്.
മസ്കറ്റില്‍ അതിനെ സുറുമാ [കിങ്ങ് ഫിഷ്] എന്നാ പറയുക.. അത് ഒരു വലിയ സ്റ്റോറി ആണ്. ഞാനൊരു സുലൈമാനി ഇട്ടിട്ട് വരാം. ബാക്കി അതിന് ശേഷമെഴുതാം...

[തുടരും]

Tuesday, March 24, 2009

keezhthrikkovil temple

Posted by Picasa

മീനച്ചൂടില്‍ കഴിക്കൂ

മീനച്ചൂടില്‍ ദാഹമകറ്റാന്‍ കഴിക്കൂ തണ്ണീര്‍ മത്തന്‍. തൃശ്ശിവപേരൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ തണ്ണീര്‍ മത്തന്റെ കൂമ്പാരം എല്ലായിടത്തും കാണാം. ചിലയിടത്ത് അത് ജ്യൂസ് ആക്കി ലഭിക്കും.

ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോള്‍ കണ്ടതാണ്. ഒന്ന് വാങ്ങിക്കണം എന്ന് തോന്നി. പക്ഷെ നടത്തം അവസാനിപ്പിക്കേണ്ടി വരുമെന്നതിനാല്‍ വാങ്ങിയില്ല. കണ്ടിട്ട് ദാഹശമനം നടത്തി.

തൃശ്ശൂര്‍ പട്ടണത്തിലെ റോടുകളെല്ലാം പൊളിച്ച് പണിതു. മിക്ക സ്ഥലത്തും കാനകള്‍ കെട്ടി സ്ലാബുകള്‍ ഇട്ട് കൊണ്ടിരിക്കുന്നു. സ്വരാജ് റൌണ്ടില്‍ നിന്ന് എന്റെ വീട് വരെ വളരെ നല്ല റോഡായി. കാല്‍ നടത്തത്തിന്നും, വാഹന സവാരിക്കും വളരെ സുഖം.

കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കവലയിലേക്കോ, തൃശ്ശൂര്‍ പ്രധാന പട്ടണപ്രദേശത്തേക്കോ 5 മിനിട്ട് കൊണ്ട് പാഞ്ഞെത്താം. പണ്ടൊക്കെ കുണ്ടും കുഴിയുമുള്ളതിനാല്‍ ആഴ്ചയിലൊരിക്കലേ ഷോപ്പിങ്ങ് ഉണ്ടായിരുന്നുള്ളൂ..
ഇപ്പോ മിനിട്ട് മിനിട്ടിന് ടൌണില്‍ പോയി വരുന്നു.
++ തൃശ്ശൂര്‍ പൂരം അടുത്ത് വന്ന് തുടങ്ങിയെങ്കിലും റൌണ്ടിലെ റോഡുകള്‍ നന്നാക്കി തുടങ്ങിയിട്ടില്ല. പാറമേക്കാവ് ക്ഷേത്രത്തിന്റെ അടുത്തുള്ള സബെവേയുടെ നിര്‍മ്മാണം കഴിഞ്ഞാലുടന്‍ റോഡ് പണി തുടങ്ങുമെന്ന് കരുതുന്നു. റൌണ്ടിലെ സവാരി ഇപ്പോള്‍ സുഖമമല്ല. പൂരമാകുമ്പോഴെക്കും ശരിയാകുമെന്ന് കരുതുന്നു.
ഞാന്‍ കാലത്ത് ഓരോ ദിവസവും ഓരോ റൂട്ടിലാണ് നടത്തം. വീട്ടില്‍ ശ്രീമതി പറയും ഇത്ര തിരക്കുള്ള റോട്ടില്‍ കൂടിയെന്തിനാ നടത്തമെന്ന്. പല സ്ഥലത്തും സ്ലാബിടാത്ത കാനകളുണ്ട്. നോക്കി നടക്കണേ എന്നെല്ലാം പറയും. ഞാന്‍ നടന്ന് വരുന്നത് വരെ അവള്‍ക്ക് അങ്കലാപ്പാണ്.
നേരേ തങ്കമണി കയറ്റം കഴിഞ്ഞ് വലത്ത് തിരിഞ്ഞ് സോമില്‍ റോട് വഴി പോയി അച്ചന്‍ തേവരെ തൊഴുത്, നേരെ റെയില്‍ വേ ട്രാക്കിനടുത്തുള്ള കീഴ് തൃക്കോവില്‍ ശിവനെ തൊഴുത്, ക്ഷേത്രക്കുളത്തിന്റെ അരികില്‍ കൂടി നടന്ന്, ഐശ്വര്യ ഗാര്‍ഡന്‍ വഴി വീണ്ടും സോമില്‍ റോഡ് വഴി കാഞ്ഞിരങ്ങാടി കടന്ന് കുറുപ്പത്ത് തോപ്പില്‍ കൂടി, എസ് എന്‍ റോട്ടില്‍ കൂടി നടന്ന് എലൈറ്റ് ആശുപതിക്ക് മുന്‍പിലുള്ള ശ്രീമാഹേശ്വരക്ഷേത്രത്തില്‍ തൊഴുത്, നേരെ കസ്തൂര്‍ബ ലയിനില്‍ പ്രവേശിച്ച് കണ്ണന്‍ കുളങ്ങര വഴി അവിടെയുള്ള മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീ കൃഷ്ണനെ തൊഴുത് നേരെ ശക്തന്‍ മുസ്ലീം പള്ളിക്ക് മുന്‍ വശം കൂടി നടന്നാല്‍ തിരിച്ച് നമ്മുടെ വീട്ടിലെത്താമല്ലോ എന്ന് എന്റെ ശ്രീമതി പറയും. ഈ വഴിക്കായാല്‍ വാഹനങ്ങള്‍ നന്നേ കുറവാണ്. മാത്രവുമല്ല. പൊളിയൂഷന്‍ താരതമ്യേനെ കുറച്ചും.
പക്ഷെ എനിക്ക് തിരക്കുള്ള റോടാണ് ഇഷ്ടം. ബസ്സുകളുടെ ചീറിപ്പാഞ്ഞുള്ള ഓട്ടം എനിക്ക് പ്രശ്നമല്ല. പക്ഷെ അതിന്റെ എയര്‍ ഹോണ്‍ അടി കേട്ട് കേട്ട് എന്റെ ചെവി ഏതാണ്ട് ഒരു പരുവമായി ഇപ്പോള്‍.
ചില ബസ്സ് ഡ്രൈവേഴ്സ് വെറുതെ ഹോണ്‍ അടിച്ച് കൊണ്ടിരിക്കും. ബസ്സ് വരുന്നത് കണ്ടാല്‍ ഞാന്‍ ചെവി പൊത്തും. ചില ദിവസങ്ങളില്‍ ചെവിയില്‍ പഞ്ഞി തിരുകും.
വീട്ട് കാരി ചോദിക്കും എന്തിനാ ഈ മെനക്കേടൊക്കെ. ബസ്സ് റൂട്ടില്ലാത്ത റോടുകളാണല്ലോ മുകളില്‍ പറഞ്ഞിരിക്കുന്നത്. അതിലേ പോയാല്‍ മതിയില്ലേ എന്ന്...
എനിക്കങ്ങിനെ ഓള് പറേണ് കേള്‍ക്കാന്‍ മനസ്സില്ല ഇപ്പോള്‍. ഇനി കാനയില്‍ ചാടി കാലൊടിയാനോ, അതോ ബസ്സിടിച്ച് മയ്യത്താവാനോ ഒക്കെയാണ് തലവര എങ്കില്‍ നമുക്കതിനെ മറികടക്കാനാകില്ലല്ലോ.
++ വൈകുന്നേരം നടന്ന് വരുന്ന ഒരു വഴിയില്‍ പാമ്പിന്റെ ശല്യം കൂടുതലാ. അതിനാല്‍ പണ്ട് സ്കൂട്ടറെടുത്ത് ആ വഴിയരികില്‍ വെച്ച് പിന്നെ നടത്തം തുടരും. തിരിച്ച് വരുമ്പോള്‍ രാത്രിയാകയാല്‍ ആ ഭാഗം മാത്രം സ്കൂട്ടറില്‍ വരും. ആ ഇട വഴി വീട്ടിന്റെ തൊട്ടടുത്താ. ഞാന്‍ അങ്ങിനെ ചെയ്യുന്നത് കണ്ട് തൊട്ട് വര്‍ക്ക് ഷോപ്പിലെ പിള്ളേര്‍ എന്നെ കളിയാക്കും.
അവരോട് ഞാന്‍ കാര്യം പറഞ്ഞെങ്കിലും അവര്‍ ശ്രദ്ധിച്ചില്ലാ..
ഈ ഇടവഴിയില്‍ വെളിച്ചം തീരെ കുറവാണ്, തന്നെയുമല്ല രണ്ട് വശവും ഉയര്‍ന്ന് നില്‍ക്കുന്ന പുല്ലുകളും.
ഒരു ദിവസം സ്കൂട്ടറില്‍ വരുമ്പോളും പാമ്പ് കുറുകെ വരുന്നത് കണ്ട്. ഞാന്‍ പെട്ടെന്ന് എന്താ ചെയ്യതെന്ന് ഓര്‍മ്മയില്ലാ. വീട്ടുകാരി പറഞ്ഞു അങ്ങിനെ വരുമ്പോള്‍ വാഹനം നിര്‍ത്തരുതെന്ന് പറഞ്ഞു.
പക്ഷെ വാഹനം നിര്‍ത്താതെ വന്നാല്‍ അതിന്റെ മേല് കയറില്ലേ എന്ന് ചോദിച്ചപ്പോള്‍, കയറിക്കോട്ടേ എന്ന് പറഞ്ഞു.
എനിക്ക് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നതിഷ്ടമല്ലാ.. അപ്പോള്‍ അവള് പറഞ്ഞു, വൈകുന്നേരമാകുമ്പോഴെക്കും വീടെത്താന്‍.
എനിക്ക് അച്ചന്‍ തേവര്‍ അമ്പലത്തിലെ തൃപ്പുക കഴിഞ്ഞ അല്പം ശര്‍ക്കര പായസം തിന്നാതെ വരാന്‍ മനസ്സ് വരില്ല. മിക്ക ദിവസവും തേവരെ കണ്ട് വണങ്ങും.
പാമ്പിനെ പേടിച്ച് രാത്രിയിലുള്ള നടത്തം നിര്‍ത്താനായില്ല. വിഷയം ചേച്ചിയോട് പറഞ്ഞു. ചേച്ചി മോനോടോതി....... എടാ ഉണ്ണീ നീ ശിവക്ഷേത്ര ദര്‍ശനം കഴിഞ്ഞല്ലേ എന്നും വീട്ടിലേക്ക് മടങ്ങുന്നത്. നിന്നെ പാമ്പ് കടിക്കില്ല. അഥവാ അറിയാതെ അതിനെ ചവിട്ടിയാല്‍ പോലും.
അതില്‍ പിന്നെ എനിക്ക് ധൈര്യമായി. എനിക്ക് ജന്മം തന്ന ആളുടെ വാക്കുകള്‍ ഞാന്‍ അതേപടി മനസ്സില്‍ വെച്ചു. സധൈര്യം എന്റെ ജൈത്രയാത്ര തുടരുന്നു.
ഇപ്പോ എനിക്ക് പാമ്പിനെയല്ല ലോകത്താരെയും ഭയമില്ല.
വെറുതെ നടക്കുമ്പോഴും, ഡ്രൈവ് ചെയ്യുമ്പോഴും ശിവ പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു.
അതും ചേച്ചി പറഞ്ഞതാണ്. എന്റെ ചേച്ചി ഇന്നില്ല. രണ്ട് കൊല്ലം മുന്‍പ് എണ്‍പത്താറാമത്തെ വയസ്സില്‍ അന്തരിച്ചു.
അപ്പോള്‍ മീനച്ചൂടിന്റെ കഥ പറഞ്ഞ് എങ്ങോ എത്തി....
ഈ ചൂട് കാലത്ത് പൂങ്കുന്നത്ത് ഫ്രീ സമ്പാരവും കിട്ടാനുണ്ട്. നാളെ ആ വഴിക്കാകാം നടത്തം............>>>>>>>>>


Posted by Picasa

Wednesday, March 18, 2009

MY NEIGHBOUR GIRL

THIS IS CHIDU. MY NEIGHBOUR GIRL.
AS THE MOZHI KEYMAN STOPPED WORKING, I CANNOT TELL U MUCH ABOUT HER.
LET ME REBOOT THE SYSTEM AND COME BACK.
CHIDU LOVES EATING ALWAYS. SOME THING LIKE CORN FLAKE OR KARU MURU STUFFS. SHE IS A CUTE BIRD AND THE LOVE OF MY BROTHER V K SREERAMAN. ALL THE KIDS ARE WELCOME. BUT CHIDU'S STAND IS SOME THING SPECIAL.
SEE HOW SHE IS POSING TO ME. SHE SITS AT OUR UMMARAM - CHAARUPADI.
SHE USUALLY DO NOT COME FOR DANCING AND PLAYING WITH OTHER KIDS. SHE IS ALWAYS INSDE OF OUR HOME. IF MY BRO IS NOT THERE,SHE WILL BE WITH GEETHA SREERAMAN. COMPANY WITH ME IS NOT THAT STRONG. BUT SHE IS FRIENDLY WITH ME. I HAD BROUGHT FOR HER BANGLES AND PEEPPI FROM KAPLIANGAD BHARANI. I COULD NOT SEE HER ON THAT DAY AS I REACHED HOME BIT LATE. AND THE FOLLOWING DAY I HAD TO RUSH TO TRICHUR EARLY. NOW I SHOULD BE MEETING HER ONLY AFTER A WEEK. I USUALLY DO NOT GO TO MY THARAVAADU. IF THERE IS SOME THING SPECIAL OR NEARBY I WILL BE INVITED. I SHALL BE GOING THERE PROBABLY NEXT WEEK FOR DELIVERING INVITATION OF JAYESH'S WEDDING ENGAGEMENT. AND SHALL BE MEETING THIS KID AND OTHER KIDDIES......... AND HV FUN WITH THEM.
THATZ ALL FOR THE TIME BEING.
C U SOON
BYE
TAKE CARE
YOURS JP


Posted by Picasa