Monday, December 16, 2013

ധനുമാസത്തിലെ തിരുവാതിര

നാളെ തിരുവാതിര.. ധനുമാസത്തിലെ തിരുവാതിരയുടെ പ്രാധാന്യം കേള്‍ക്കൂ എന്റെ സുഹൃത്ത് ശ്രീമാന്‍ വി. കൃഷ്ണന്‍ നമ്പൂതിരി പറയുന്നത്...

""കാര്ത്യായനീ മഹാമായേ
മഹാ യോഗീന്നധീശ്വരീ
നന്ദ ഗോപസുധേ ദേവീ
പതിം മേ കുരു തേ നമഃ.''

കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്.

ഐതിഹ്യം

തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ.

പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തിൽ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിർബന്ധത്തിനു വഴങ്ങി ശിവൻ യാഗത്തിൽ പങ്കെടുക്കാൻ ചെല്ലുകയും ദക്ഷൻ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു. അതിൽ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനു ശേഷം ശിവൻ ഹിമാലയത്തിൽ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാർവതി ആയിട്ട് പുനർജ്ജനിക്കുകയും ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച് തപസ്സു ചെയ്യുന്ന ശിവനെ പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്തു. ആ സമയത്ത് താരകാസുരൻ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികൾ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാർവതിക്കും ജനിക്കുന്ന പുത്രൻ നരകാസുരനെ വധിക്കും എന്ന് വരം കൊടുക്കുകയും ചെയ്തു. കാമദേവൻ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും ദേഷ്യം വന്ന ശിവൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും ഉപേക്ഷിച്ച് പ്രാർഥിക്കുകയും ഉണ്ടായി. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണത്രേ നോയമ്പ്.

പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്

തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിരദിവസം ബ്രാഹ്മണർ ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാൺ പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാൺ തുടർന്നുവരുന്നത്.

‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര ആഘോഷത്തെ വിളിച്ചിരുന്നു.

ദശപുഷ്പം, പൂവക്കാടി, പൂത്തിരുവാതിര, നൂറ്റെട്ടു മുറുക്കുക, തുടിച്ചുകുളി, പാതിരാപ്പൂച്ചൂടല്, എട്ടങ്ങാടി, ഗംഗയുണര്ത്തല്, തിരുവാതിരപ്പാട്ട്, തിരുവാതിരപ്പുഴുക്ക്, തിരുവാതിരവ്രതം, തുടി, മംഗലയാതിര തുടങ്ങി അനേകം വാക്കുകള് തിരുവാതിരയുമായി ബന്ധപ്പെട്ടാണ് ഭാഷയില് കടന്നു വന്നത്.

തിരുവാതിര തമിഴ്നാട്ടിൽ

ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണൻറെ പ്രേമത്തിനു വേണ്ടിയും വരണ്ട ഭൂമിയിൽ മഴ ലഭിക്കുവാന് വേണ്ടിയും ആണെങ്കിൽ മറ്റേത് ദേവിപൂജ നടത്തികൊണ്ട് ഇഷ്ടകാമുകനുവേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്.

ആഘോഷം

രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽപ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.

വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും മകീര്യം ദിവസം രാത്രി നായർ സമുദായക്കാരുടെ ചോഴിക്കളി ഉണ്ടാകും.

തിരുവാതിരക്കളി പാട്ടുകൾ

തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് “വീരവിരാട കുമാര വിഭോ”(ഉത്തരാസ്വയം വരം), "കാലുഷ്യം കളക നീ" (ധ്രുവചരിതം), "യാതുധാന ശീഖാണേ" (രാവണ വിജയം), "ലോകാധിപാ കാന്താ" (ദക്ഷയാഗം), "കണ്ടാലെത്രയും കൗതുകം"( നളചരിതം), "മമത വാരി ശരെ" (ദുര്യോധനവധം)

വിഭവങ്ങൾ

തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ് ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിലക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ

എട്ടങ്ങാടി

മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയര്, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞ് ഇട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.ദേശ വ്യത്യാസം അനുസരിച്ചു വിഭവങ്ങളില് മാറ്റം ഉണ്ടാവും

തുടിച്ചു കുളിപാട്ട്

""ധനുമാസത്തിലെ തിരുവാതിര
ഭഗവാന് തന്െറ തിരുനാളല്ലോ
ഭഗവതിക്കും തിരുനൊയമ്പ്
ഉണ്ണരുത്, ഉറങ്ങരുത്
തുടിക്കണം പോല്,
കുളിക്കണം പോല്
ആടണം പോല്, പാടണം പോല്
പൊന്നൂഞ്ഞാലിലാടണം പോല്''

നൊയമ്പ്

തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. .തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.(ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവവ പൂതിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.

തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.

പൂവക്കാഴി

ചെപ്പില് കൊന്നയുടെ ഇലയില് അരികൊണ്ട് അട വച്ച് അതിനുമേല് മൂന്ന് കറുകപ്പുല്ലിന്െറ തല നുള്ളി വെയ്ക്കുന്നു. പിന്നീട് എരിക്കിന്െറ ഇല കൊണ്ടടച്ച് വച്ച് ഭര്ത്താവിന്െറ ദീര്ഘായുസ്സിനായി പ്രാര്ത്ഥിച്ച്, ദേവിക്ക് സമര്പ്പിക്കുന്ന ചടങ്ങ്.

താഴെകാണുന്ന ക്ഷേത്രത്തിലെ ഒരു തിരുവാതിര ചടങ്ങ് ഇവിടെ കാണാം...http://jp-smriti.blogspot.in/2010/12/blog-post_21.html

Sunday, November 10, 2013

അമ്പിസ്വാമിയുടെ സദ്യ



സദ്യയുണ്ടിട്ട് കുറേ നാളായി ലക്ഷ്മിക്കുട്ടീ... ഞായറാഴ്ച സ്മിലയുടെ കല്യാണത്തിന് പോയി. പക്ഷെ വലിയ തിരക്കായിരുന്നു ഡൈനിങ്ങ് ഹോളില്‍. ഹോളാണെങ്കില്‍ ചെറുതും. കല്യാണത്തിന് വന്നതോ ആയിരത്തില്‍ കൂടുതല്‍ പേര്‍.

താലികെട്ടുകഴിഞ്ഞാല്‍ പെണ്ണിന്റെയും ചെക്കന്റേയും വീട്ടുകാര്‍ക്ക് ഞെളിഞ്ഞുനിന്ന് ഫോട്ടോ എടുക്കാനാണ് തിരക്ക്. ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം കിട്ടിയോ എന്നോ, ഊണ് കഴിച്ചെന്നോ , കഴിക്കുന്ന സമയം കറികളും, പായസവുമെല്ലാം യഥാസമയം കിട്ടിയോ എന്നൊന്നും നോക്കാനുള്ള നേരമില്ല.



ഭക്ഷണം കഴിച്ചോ എന്നുപോലും അന്വേഷിക്കാറില്ല പലരും. ഹിന്ദു വിവാഹമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.. മറ്റു ജാതിക്കാരുടെ വിവാഹത്തിനാണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ ഇരുവീട്ടുകാരും ക്ഷണിക്കും, അതു കഴിഞ്ഞ് സ്റ്റേജില്‍ കയറിയാല്‍ മതി വധൂവരന്മാരെ പരിചയപ്പെടുവാനും വിഷ് ചെയ്യുവാനും.

ഇനി സദ്യയുണ്ണാന്‍ ഇരുന്നെന്നിരിക്കട്ടെ.... സാമ്പാര്‍ വിളമ്പി ഊണ് തുടങ്ങുതിന്ന് മുന്‍പേ വരും ഒരാള്‍ മോരും രസവും വിളമ്പാന്‍.. സദ്യവിളമ്പാനുള്ള ചിട്ട പലര്‍ക്കും അറിയില്ല.

തൃശ്ശൂരിലുള്ള അമ്പിസ്വാമിയുടെ സദ്യ വളരെ രുചിയുള്ളതും, വിളമ്പല്‍ ആ ചടങ്ങുകളോടെയും ആയിരിക്കും. അതിനാല്‍ അമ്പിസ്വാമി സദ്യക്ക് വളരെ പ്രസിദധനായിരുന്നു.

ഇപ്പോള്‍ സദ്യ വിളമ്പക്കാരെ കിട്ടാനില്ല, സ്കൂള്‍ കുട്ടികളും മറ്റുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആണ് വിളമ്പാന്‍ വരുന്നത്.

തൃശ്ശൂരിലെ തെക്കേമഠത്തിന്നടുത്തുള്ള ലക്ഷീ കല്യാണ മണ്ഡപത്തില്‍ സദ്യയുണ്ണൂ ഒരു ദിവസം. അവിടെ വിളമ്പുന്നത് ചിട്ടയോടെ മാത്രം..

ആദ്യം സാമ്പാര്‍ കൂട്ടി ഊണ് തുടങ്ങിക്കഴിഞ്ഞാല്‍, പിന്നീട് വീണ്ടും ചോറ് വിളമ്പും, അതിനുശേഷം രസമോ മോരോ തരും, കൂട്ടുകറികളും. അവസാനം പായസം. പായസം കഴിഞ്ഞ് വീണ്ടും ചോറ് + തൈര്. കൂടെ നക്കാന്‍ അച്ചാര്‍........... പിന്നേയും വേണമെങ്കില്‍ പായസം കിട്ടും. ആവശ്യത്തിന്നനുസരിച്ച് ജീരക വെള്ളമോ ചുക്കുവെള്ളമോ കിട്ടും.

“ഹാ.... എന്തൊരു സംതൃപ്തി... അങ്ങിനെ ഒരു സദ്യയുണ്ടിട്ട് കാലങ്ങളായി.............”



Sunday, October 20, 2013

വരൂ സുഹൃത്തേ ചെമ്പകപ്പൂ ചൂടിയിട്ട്

എന്റെ വീട്ടുമുറ്റത്തൊരു ചെമ്പകമുണ്ടായിരുന്നു, വലിയ മരമായി ഇപ്പോള്‍ അത് ആരോ വെട്ടിക്കളഞ്ഞു, അനിയനാണെന്ന് തോന്നുന്നു. ഏതായാലും ആ മരം അവിടെ നിന്ന് പോയത് നന്നായി - എനിക്ക് ചിലപ്പോള്‍ അതിന്റെ തുടര്‍ച്ചയായുള്ള ഗന്ധം തലവേദന വരാറുണ്ട്. പക്ഷെ പൂ പറിച്ച ഉടന്‍ കുറച്ച് നേരത്തേക്ക് എനിക്ക് ആ മണം വളരെ ഇഷ്ടമാണ്...

പണ്ട് എന്റെ ഓഫീസ് സെക്രട്ടറി ഗീത ഇത് തലയില്‍ ചൂടി വരുമായിരുന്നു. അങ്ങിനെ ആണ് ഞാന്‍ ചെമ്പകം ആദ്യം കാണുന്നത്. ഗീതയെ ഈ വഴിക്ക് കണ്ടിട്ട് ഒരുപാട് നാളായി. മകള്‍ക്ക് കോളേജില്‍ ഫീസടക്കാന്‍ കുറച്ച് പണം വേണമെന്ന് പറഞ്ഞ് അത് കൊടുത്തിരുന്നു.. പിന്നെ ഈ വഴിക്ക് വരാതെ ആയി. ഞാന്‍ അത് ഒരു ഗിഫ്റ്റ് ആയി ആ കുട്ടിക്ക് കൊടുത്തതായിരുന്നു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഞാന്‍ ഇപ്പോഴും ലയണ്‍സ് ക്ലബ്ബ് വഴി എന്റെ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് നീക്കി വെക്കുന്നു..

ഗീത ഈ ചുറ്റുപാടിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ വരൂ ചെമ്പകപ്പൂ ചൂടിയിട്ട്.. ഞാന്‍ ആ മണമൊന്ന് കേട്ട് നിര്‍വൃതി കൊള്ളട്ടെ....!!!

ഈ ചെമ്പകപ്പൂ‍വിനെ ചൊല്ലി ഒരു പാട്ടുണ്ടല്ലോ ...... പാട്ടിന്റെ ഈരടികള്‍ മനസ്സില്‍ ഓളമടിക്കുന്നു. ഓര്‍മ്മ വരുന്നില്ല... അറിയാവുന്നവര്‍ പാടൂ............

Tuesday, October 1, 2013

ഗാന്ധി ജയന്തി ആഘോഷിക്കുന്നു.

നാളെ [ഒക്ടോബര്‍ 2] ഞങ്ങള്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് നെടുപുഴ കസ്തൂര്‍ബ വൃദ്ധസദനത്തില്‍ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. 

വര്‍ഷങ്ങളായി അവിടെ തന്നെ ഇത് ചെയ്തു വരുന്നു. അവിടെ ഉള്ള പാവപ്പെട്ട അന്തേവാസികള്‍ക്ക് കഴിഞ്ഞ വര്‍ഷം കട്ടിലും, പുതപ്പും കൊടുത്തു.. 

ഞങ്ങള്‍ നട്ടുവളര്‍ത്തിയ നെല്ലിമരം നിറയെ നെല്ലിക്ക ഉണ്ട്. എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് അവര്‍ നെല്ലിക്ക മരത്തില്‍ തന്നെ നിര്‍ത്താറുണ്ട്.

ഞങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അവിടെ ചെയ്തുവരുന്നു. ഞങ്ങളുടെ ക്ലബ്ബിലെ ഡോക്ടര്‍ ഗോപിനാഥന്‍ ആണ് ആ ദിവസത്തെ ലഞ്ച് സ്പോണ്‍സര്‍ ചെയ്യുന്നത്. ഞങ്ങളും അവരോടൊന്നിച്ച് ഭക്ഷണം കഴിച്ചേ മടങ്ങൂ......

Saturday, September 7, 2013

കലണ്ടർ

ചെറു കഥ

ഇന്ന് അത്തം. അത്തം പത്തോണം എന്നാണ് പ്രമാണം. "ഇക്കുറി അങ്ങിനെയല്ല എന്ന് ആരോ ഫേസ് ബുക്കിൽ എഴുതിക്കണ്ടു. " "ഒരു നിമിഷം - കലണ്ടറിൽ ഒന്ന് നോക്കിക്കോട്ടേ...?" കലണ്ടർ ഒന്നും ഇവിടെ കാണാനില്ല.. .. അടുത്ത ഫ്ലാറ്റിലെ നിർമലയോട് ചോദിച്ചു നോക്കാം.. 'കോളിംഗ് ബെൽ അടിച്ചുവെങ്കിലും നോ പ്രതികരണം' കതകു മുട്ടിനോക്കാം... "കതകു ചെറുതായി തുറന്നു നോക്കി അവൾ.." "ഓ ഇതാരാ ജയെട്ടനോ... ഞാൻ കുളിച്ച് ഇറങ്ങിയാതെ ഉള്ളൂ.." 'ഞാനിന്നാൽ പിന്നെ വരാം.... പോയി തല തോർത്തി ഉടുപ്പ് ഇടൂ...' "ജയെട്ടനല്ലേ, മറ്റാരും അല്ലല്ലോ. ഉള്ളിലേക്ക് കയറി ഇരിക്കൂ.." മനസ്സില്ലാ മനസ്സോടെ ജയൻ അകത്തേക്ക് കയറി. "കുളിമുറിയിലേക്ക് തിരികെ പോകാതെ അവൾ അവിടെ തന്നെ നിന്ന് ജയനോട് വർത്തമാനം പറയാൻ തുടങ്ങി. കള്ളി മുണ്ട് ഉടുത്ത് അരമുറി മുണ്ടുകൊണ്ട് കഷ്ടിച്ച് മാറ് മറച്ചിരിക്കുന്നു." "ജയന് വർത്തമാനം പറയുന്ന ആളുടെ മുഖത്ത് നോക്കാനും നോക്കാതിരിക്കാനും വയ്യ.." അവൾ നിന്ന നിൽപ്പിൽ മാറ് മറച്ച തോർത്ത് മുണ്ട് എടുത്ത് തല തോർത്തി തുടങ്ങി.. ഒപ്പം വർത്തമാനവും.. അവളുടെ മുലകൾ തുള്ളിച്ചാടി തുടങ്ങി. വേണമെങ്കിൽ പിടിച്ചോളൂ ജയെട്ടാ എന്ന മട്ടിൽ.. ജയൻ വന്ന കാര്യം പറഞ്ഞു. കലണ്ടർ നോക്കാൻ കിട്ടിയാൽ എനിക്ക് പോകാമായിരുന്നു. "കലണ്ടർ സ്റ്റോർ മുറിയിൽ തൂക്കിയിട്ടുണ്ട്.. അടുക്കളയുടെ സൈഡിലുള്ള മുറിയാണ് സ്റ്റോർ എന്നറിയാമല്ലോ..?" "നിർമല വീണ്ടും തല തോർത്തിക്കൊണ്ട് ജയനെ അനുഗമിച്ചു.." "എന്താ നോക്കുന്നത് ജയെട്ടാ... കണ്ണ് പിടിക്കുന്നില്ലേ...? കൂടുതൽ വെട്ടം വേണോ..?.." "ഞാൻ ഉത്രാടം തിരുവോണം എല്ലാം എന്നൊക്കെ എന്ന് നോക്കുകയാണ്.. പറഞ്ഞ പോലെ ഈ മുറിയിൽ വെട്ടം കുറവാണ്.." നിർമല തോർത്ത് തോളിൽ ഇട്ട് ജയന്റെ പുറകിൽ അവളുടെ മാറിടം അമർത്തിക്കൊണ്ട് പറഞ്ഞുകൊടുത്തു ഓണ ദിവസങ്ങൾ. ജയൻ കലണ്ടറിൽ നിന്നും കണ്ണെടുത്ത് തിരിഞ്ഞ് നിന്നപ്പോൾ അർദ്ധനഗ്നയായി നില്ക്കുന്ന നിർമലയെ ആണ് കാണാൻ കഴിഞ്ഞത്. അയാൾ പോകാനൊരുങ്ങി. "എന്താ പോകാനിത്ര തിടുക്കം. അവിടെ ആരും കാത്തിരിക്കുന്നില്ലല്ലോ..?" "എനിക്ക് പോകണം. ഞാനൊരു കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.." "കഥയൊക്കെ പിന്നെ എഴുതാം, ഊണിന്റെ സമയമല്ലേ ഇപ്പോൾ . ഇവിടുന്നു കഴിചിട്ട് പോകാം." നിർമലക്ക് ജയനെ കെട്ടിപ്പിടിക്കണം എന്നുണ്ട്. പക്ഷെ അവിടെ നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തതിനാൽ അവൾ ശങ്കിച്ച് നിന്നു.... "പിന്നീടാകാം നിർമലേ എന്നും പറഞ്ഞു ജയൻ പുറത്തേക്ക് നടന്നു.... ഒന്നിനും മുതിരാതെ.." ജയനെ കുറെ നാളായി വല വീശിക്കൊണ്ടിരുന്ന നിർമലക്ക് വന്നു ചേർന്ന സൌഭാഗ്യം നഷ്ടപ്പെട്ടുവല്ലോ എന്നോർത്ത് അവൾ വിതുമ്പി. [സൗകര്യം പോലെ തുടർന്നേക്കാം]

Tuesday, August 20, 2013

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ കഥ


അമ്പലപ്പുഴ പാല്‍പായസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് നാവില്‍ വെള്ളമൂറും.അത്രയ്ക്ക് രുചികരമാണ് ഈ പായസ്സം .ഈ പായസ്സത്തിന്റെ രുചി പലരും അനുഭവിച്ചു കാണുമെന്നു കരുതുന്നു.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസ൦ ഇവിടുത്തെ പ്രധാനപെട്ട നിവേദ്യം ആണ്

ഇതിന്‍റെ ആരംഭത്തെ കുറിച്ച് ചില ഐതിഹ്യങ്ങള്‍ ഉണ്ട്.
ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണന്‍ ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ് ..! ഒരിക്കല്‍ മത്സരത്തിനായി ഒരു വെല്ലുവിളി നടത്തി ..! ആരും അത് ഏറ്റെടുത്തില്ല ..! ഒരുസാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു ..! രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി ,,രണ്ടാമത്തേതില്‍ രണ്ട് ,,മൂന്നാമത്തേതില്‍ നാല് ,,നാലാമത്തേതില്‍ എട്ട്,,ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു..! കളിയില്‍ രാജാവ് തോറ്റു..! രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല ..! 


അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു ..! രാജാവ് ക്ഷമ ചോദിക്കുകയും ..ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്നാണ് ഒരു കഥ.

എന്തായാലും അങ്ങനെ ഏറ്റവും രുചികരമായ ഒരു നിവേദ്യം നമുക്ക് കിട്ടി ..!അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിവേദ്യമായി പായസ്സം ഉണ്ടാക്കുന്നതിന്റെ കണക്കു ഇങ്ങനെ ആണ്.


പാല് 71..ലിറ്റര്‍
വെള്ളം 284...ലിറ്റര്‍ .
അരി 8.91..ലിറ്റര്‍
പഞ്ചസാര 5.84...കിലോഗ്രാം 


രാവിലെ 6.മണിക്ക് തന്നെ വലിയൊരു വാര്‍പ്പില്‍ വെള്ളം തിളപ്പിച്ച്‌ ഒരുമണിക്കൂറിന് ശേഷം പാല് ചേര്‍ത്ത്,സാവധാനത്തില്‍ വറ്റിച്ച്..വെള്ളം വറ്റി പാല് കുറുകിയ ശേഷം അരി ചേര്‍ത്ത് ..അരി അതില്‍ വെന്ത് പാലിന്‍റെ പത്തില്‍ ഒന്ന് ഭാഗം വറ്റി കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് പാകമാക്കും ..

ഈ പായസ്സം വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവിടെ ഉണ്ടാക്കുന്ന രുചി കിട്ടില്ല എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ !!! 


അമ്പലപ്പുഴ പാല്പ്പായസത്തിന്‍റെ രുചി അനുഭവിച്ച തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താന്ധവര്‍മ്മ കൃത്യമായ് ചേരുവകകള്‍ ചേര്‍ത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അമ്പലപ്പുഴപാല്‍പായസം ഉണ്ടാക്കി എന്നും ഐതിഹ്യം ഉണ്ട്.

അമ്പലപ്പുഴ പാല്‍പായസത്തിന്റെ രുചിയെ കുറിച്ച് മറ്റൊരു ഐതിഹ്യം കൂടി ഉണ്ട്.പണ്ടൊരിക്കല്‍ മഹാരാജാവ് ഒരു വലിയസദ്യ നടത്തി.പ്രശസ്തര്‍ ആയ പലരും ആ സദ്യയില്‍ അന്ന് പങ്കെടുത്തു.കൂട്ടത്തില്‍ സരസനും, കവിയും ഓട്ടംതുള്ളല്‍ രചയിതാവുമായ കുഞ്ചന്‍നമ്പി നമ്പ്യാരും ഉണ്ടായിരുന്നു.


സദ്യയില്‍ വിളമ്പിയ എല്ലാ വിഭവങ്ങളും വയറു നിറയെ
കഴിച്ച നമ്പ്യാര്‍ പറഞ്ഞു "എനിക്ക് തൃപ്തിയായി, ഇനി എനിക്ക് ഒന്നും കഴിക്കാന്‍ പറ്റില്ല".
നമ്പ്യാരെ ഒന്ന് പരീക്ഷിക്കാന്‍ മഹാരാജാവ് ഉടനെ പാല്‍ പായസ്സം കൊണ്ട് വരാന്‍ കല്‍പ്പിച്ചു.മഹാരാജാവിനു അതൃപ്തി ഉണ്ടാകുമെന്ന് ഭയന്ന് നമ്പ്യാര്‍ പാല്‍പായസം കഴിച്ചു.
മഹാരാജാവ്: "നമ്പ്യാരെ..നിങ്ങള്‍ പറഞ്ഞല്ലോ വയറു നിറച്ചു ആഹാരം കഴിച്ചത് കൊണ്ട് ഇനി ഒന്നും കഴിക്കാന്‍ സ്ഥലമില്ലെന്ന്‍..പിന്നെങ്ങിനയാണ്‌ ഇത്രയും പാല്‍ പായസ്സം കഴിച്ചത്? ഫലിതക്കാരനായ നമ്പ്യാരുടെ പെട്ടെന്നുള്ള മറുപടി: "മഹാരാജാവേ..ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ കൂടി നില്‍ക്കുന്ന ഒരു ജനകൂട്ടത്തെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.മഹാരാജാവ് അതിനിടയില്‍ കൂടി വരുന്നെന്നു പ്രഖ്യാപിച്ചാല്‍ അവിടെ വഴി ഉണ്ടാകില്ലേ? അത് പോലെ പാല്‍പായസം ഉള്ളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള എല്ലാം പായസത്തിനു വഴി മാറി കൊടുക്കും.

കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ, എല്ലാ പായസ്സങ്ങളുടെയു൦
"മഹാരാജാവ് "തന്നെയാണ് പാല്‍പായസം.

നമ്മുടെ വീട്ടില്‍
അമ്പലപ്പുഴ പാല്‍ പായസ൦ ഉണ്ടാക്കുന്നതിന്റെ ഒരു പാചക വിധി താഴെ കൊടുക്കുന്നു:
ഈ പാചകകുറിപ്പ് തയ്യാറാക്കിയത്
എം.രാമചന്ദ്ര അയ്യര്‍, കിച്ചന്‍ കണ്‍സള്‍ട്ടന്റ്, രാഷ്ട്രപതിഭവന്‍, ന്യൂഡല്‍ഹി...

10 കപ്പ് പായസത്തിന്
ചെമ്പാ പച്ചരി രണ്ടായി നുറുക്കിയത് 100 ഗ്രാം
പഞ്ചസാര 200 ഗ്രാം
പാല്‍ രണ്ട് ലിറ്റര്‍
വെണ്ണ 50 ഗ്രാം
വെള്ളം ഒരു ലിറ്റര്‍

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ക്കുക. രണ്ടുംകൂടി തിളച്ചുവറ്റുമ്പോള്‍ പാട കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. വീണ്ടും ഒരു ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക. ഏകദേശം ഒരു മണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നല്ല കളര്‍ മാറി വരും. അരി വൃത്തിയായി കഴുകിയിടുക. അരി മുക്കാല്‍ വേവ് ആകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. അരിയും പഞ്ചസാരയും പാലും കുറുകിവരുമ്പോള്‍ വെണ്ണയും ചേര്‍ക്കുക. അമ്പലപ്പുഴ പാല്‍പായസം തയ്യാറായി.


(കടപ്പാട്:വിക്കിപീഡിയ) - rajamony kunjukunju

Friday, June 7, 2013

സെക്കന്തരാബാദിലെ മുളകുബാജി



ഇന്ന് ഞാന്‍ രാജമണി കുഞ്ചുച്ചേട്ടന്റെ മുളകുബാജി ഉണ്ടാക്കുന്ന വര്‍ത്തമാനം വായിച്ചപ്പോളാണ് എന്റെ പഴയ ഓര്‍മ്മകളുടെ ചുരുളഴിഞ്ഞത്.

ഞാന്‍ ഹൈദരാബാദില്‍ മെട്രിക്കുലേഷന് പഠിക്കുന്ന കാലം വൈകുന്നേരങ്ങളില്‍ സെക്കന്തരാബാദിലെ സരോജനി നായിഡു റോഡിലും മറ്റുമായി കറങ്ങി നടക്കാറുണ്ട്.  അങ്ങിനെ ഒരിക്കല്‍ ഹെഡ് പോസ്റ്റാഫീസിന്റെ മുന്നില്‍ ഒരു പെട്ടിക്കടയിലാണ് ജീവിതത്തില്‍ ആദ്യമായി മുളക് ബജി കഴിക്കുന്നത്.

എനിക്കൊരുപാട് ഇഷ്ടമായിരുന്നു അന്ന് ഇത്തരം ബജി. പിന്നീട്  ഒരിക്കല്‍  തൃശ്ശൂര്‍പൂരത്തിന് കണ്ടു, പഴയ അനുഭവം അയവിറക്കുന്നതിന്നായി രണ്ടെണ്ണം വാങ്ങിക്കഴിച്ചു. ഒരു  പ്ലേറ്റ് എന്റെ ശ്രീമതി  ബീനാമ്മക്ക് പാര്‍സലും വാങ്ങി.

എനിക്കെന്തോ അതിന്റെ ഫ്ലേവര്‍ ഇഷ്ടപ്പെട്ടില്ല, പണ്ടത്തെ മസാലക്കൂട്ടിന്റെ മണം വന്നില്ലാ എന്ന തോന്നല്‍., ബീനാമ്മക്ക് ഇഷ്ടപ്പെട്ടു. അവള്‍ ആദ്യമായാണ് ബജി  കഴിക്കുന്നത്.

ഇന്ന് ഞങ്ങള്‍ കോയമ്പത്തൂരില്‍ സുഖജീവിതം നയിക്കുന്നു. ഞാനവള്‍ക്ക് ഈ കുറിപ്പ് കാണിച്ചുകൊടുത്തു. മുളക് വാങ്ങി വന്നാല്‍ അവള്‍ ബജി ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു.

ബാജി ഉണ്ടാക്കി കഴിച്ചതിന് ശേഷം പറയാം വിശേഷങ്ങള്‍.....

രാജമണി ചേട്ടന്‍ എഴുതിയത് ഇവിടെ പങ്കുവെക്കാം. മുളക് ബജിയാണ് ഉണ്ടാക്കുന്നതെങ്കില്മുളക്നെറ്റ് കളയാതെ നീളത്തില്കുറച്ച്കീറിയശേഷം 15 മിനിട്ട്ഉപ്പുവെള്ളത്തില്ഇട്ടു വയ്ക്കണം.

കായബജിക്കാണെങ്കില്ബജിക്കായ,പൊന്തന്കായ എന്ന പേരിലൊക്കെ കിട്ടുന്ന കായ വാങ്ങി തൊണ്ട്നേരിയതായി ചെത്തിക്കളഞ്ഞ ശേഷം നീളത്തില്കനം കുറച്ച്മുറിക്കണം.
മുട്ടബജിക്ക് പുഴുങ്ങി മുട്ട തോട്കളഞ്ഞ്നീളത്തില്രണ്ടായി മുറിക്കണം.

കടലമാവ്‌, അരിപ്പൊടി (4 ടേബിള്സ്പൂണ്കടലമാവെങ്കില്‍ 2-2.5 ടീസ്പൂണ്അരിപ്പൊടി മതി) ഉപ്പ്‌, സോഡാപ്പൊടി, കായം പൊടി, ഗരംമസാലപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ നല്ലപോലെ മിക്സ്ചെയ്ത്വെള്ളം ഒഴിച്ച്കട്ടിയായ മിശ്രിതം ഉണ്ടാക്കുക.
എണ്ണ നല്ലപോലെ ചൂടാകുമ്പോള്വറുക്കാന്തയ്യാറാക്കിയിരിക്കുന്ന സാധനങ്ങള്ഓരോന്നായി ഇതില്നല്ലപോലെ മുക്കി എണ്ണയില്മുക്കിപ്പൊരിച്ചെടുക്കുക.

ചൂടോടെ ഉള്ളിയും പച്ചമുളകും കൂട്ടി ഉണ്ടാക്കുന്ന ചമ്മന്തിയോടൊപ്പം കഴിയ്ക്കാം ചൂടാറിയാല്രുചി കുറയും.


Wednesday, April 3, 2013

ദി സ്കാര്‍


ചെറുകഥ

പാര്‍വതിയും അയല്‍വാസിയായ  കൃഷ്ണനുണ്ണിയും  ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ . പാര്‍വതിയുടെ പിതാവ് മലയേഷ്യയില്‌ കച്ചവടക്കാരന്‍  ആയിരുന്നു. രണ്ടു മൂന്നു  കൊല്ലം കൂടുമ്പോഴേ  നാട്ടില്‍ വരൂ.  വന്നാല്‍ നാലഞ്ചു മാസം നിന്നെ പൊകൂ.. 

കൃഷ്നുണ്ണിയുടെ  അച്ഛനും പുറത്തായിരുന്നു,  പക്ഷെ  ചെറിയൊരു ജോലി, കൊല്ലത്തില്‍ രണ്ടു തവണ  വരും.  അതിനാല്‍ കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. സന്തുഷ്ട കുടുംബം എന്നൊന്നും പറയാന്‍ ആകില്ല, എന്നാലും ജീവിച്ചു  പോന്നു. 

കൃഷ്ണനുണ്ണിയുടെ അമ്മയുടെ ഒരു വിഷമം  എന്തെന്ന് വെച്ചാല്‍ മകന്‍ ഒരു കുറുമ്പന്‍ അയിരുന്നു.. വീട്ടു പണിയും കന്നുകാലികളെ നോക്കലും എല്ലാം കൂടി നന്നേ വിഷമിചു. സ്കൂളില്‍ പോയാല്‍ നേരെത്തെ  വരില്ല. പറമ്പിലും പാടത്തും തെണ്ടി  നടക്കും , അമ്പല കുളത്തില്‍ നീന്തി കുളം  കലക്കി മറിച്ചേ  വീട്ടില്‍ തിരിച്ചെത്തൂ. കഴക്കാരന്‍ വാരിയര്‍  പറയും മോന്റെ മേലില്‍ ഒരു ശ്രദ്ധ വേണമെന്ന് . 

അടുക്കളയിലെ ഉറിയില്‍ നിന്ന് തൈരെല്ലാം  കട്ട് കുടിക്കും, ചിലപ്പോള്‍  അത്താഴത്തിനു  കൂട്ടാനായി അത്  മാത്രമേ കരുതിയിട്ടുണ്ടാകൂ ആ പാവം അമ്മ. കുറുമ്പന്‍ ആണെങ്കിലും പഠിക്കാന്‍ മിടുക്കന്‍ ആണ്. അങ്ങിനെയൊരു ആശ്വാസം മാത്രമേ ആ തള്ളക്ക് ഉണ്ടായിരുന്നുള്ളൂ . 

സ്കൂളില്‍ നിന്ന് വന്നാല്‍ കുളത്തില്‍ കുളി, അത് കഴിഞ്ഞ് വീട്ടിലെത്തിയാമിക്കരുന്ദ് ല്‍ നാമം ചൊല്ലലും  കഴിഞ്ഞാല്‍ ഉണ്ടന്‍ അവന്  ചോറ്   ഉണ്ണണം. മകന്‌ നല്ല കറിയും  മറ്റും  ഒക്കെ വെച്ചുകൊടുക്കാന്‍ ലക്ഷ്മി അമ്മക്ക് കഴിയാറില്ല, അതിനുള്ള  വകയൊന്നും വീട്ടില്‍ ഇല്ലാണ്ട് തന്നെ. തന്റെ മകന് അതിനൊന്നും പരധി  ഇല്ല. അവന്  അത്താഴത്തിന് ചൂടുള്ള ചോറും നല്ല എരിവും പുളിയും ഉള്ള മീന്‍ കൂട്ടാനും കിട്ടിയാല്‍ മതി. 

ലക്ഷ്മിയമ്മക്ക്  എന്ന് അവന്  മീന്‍ വെച്ച് കൊടുക്കാനൊന്നും സാധിക്കാറില്ല, ചില  ദിവസങ്ങളില്‍ തലേ ദിവസത്തെ മീന്‍ ചാറും മാങ്ങാ പുളിയും കൊടുക്കും, അവന്‍ അത്  കൊണ്ട്  തൃപ്തിപ്പെടും. ചിലപ്പോള്‍ അവന്‍ പാലട വേണമെന്നും  സേമിയ പായസം വേണമെന്നും ഒക്കെ പറയുമ്പോള്‍ ആ അമ്മയുടെ കണ്ണ്  നനയും. വീട്ടില്‍ അതിനുള്ള വകയില്ലാഞ്ഞിട്ടല്ലേ. 

വല്ലപ്പോഴും ആ അമ്മ  അവന്  അരിപ്പൊടിയില്‍  തേങ്ങ ചിരകിയിട്ട്   നാല് ശര്‍ക്കര ഇട്ട് തിളപ്പിച്ച് കുറുക്കി  പായസം ആണെന്ന്  പറഞ്ഞ്  കൊടുക്കും. 

"എന്നാ എന്റെ ഉണ്ണിക്ക് വയറ്  നിറയെ ചോറും കറികളും പായസവും കൊടുക്കാന്‍ പറ്റുക എന്റെ ദൈവ കാര്‍ന്നവന്മാരെ....?"

ഓരോന്ന് ഓര്‍ത്ത് കരഞ്ഞ കണ്ണുകളുമായി കോലായില്‍ ഇരിക്കുന്ന  അമ്മയെ കണ്ട് കൃഷ്ണനുണ്ണിക്ക്  സഹിച്ചില്ല. 

"എന്താ അമ്മേ... അമ്മ  എന്തിനാ കരേണേ... അമ്മക്ക് ഈ ഉണ്ണി ഇല്ലേ...?

ലക്ഷ്മിയമ്മ മകനെ വാരിപ്പുണര്‍ന്ന്  മടിയില്‍  ഇരുത്തി ഉമ്മ വെച്ചു. 

കൃഷ്ണനുണ്ണി നാട്ടിന്‍പുറത്തെ സ്കൂളില്‍ നിന്ന് നാലര ക്ലാസ് പാസായി പട്ടണത്തിലെ ഹൈസ്കൂളില്‍ ചേര്‍ന്നു ഫസ്റ്റ് ഫോമില്‍. കൃഷ്ണനുണ്ണിക്ക് അധികം പുത്തനുടുപ്പുകള്‍ ഒന്നും വാങ്ങിക്കൊടുക്കാന്‍ അവന്റെ അമ്മക്കായില്ല. ഉള്ളത് അലക്കിത്തേച്ച് അവനെ സ്കൂളില്‍ അയക്കാന്‍ തീരുമാനിച്ചു. കൊയ്ത്ത് കഴിയുമ്പോള്‍ പുതിയ ട്രൌസറും ഷര്‍ട്ടും വങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു മകനെ ആശ്വസിപ്പിച്ചു. 

കൃഷ്ണനുണ്ണിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞാല്‍ മനസ്സിലാക്കുന്ന പ്രകൃതമായിരുന്നു. വീട്ടിലെ അവസ്ഥ അവനു നന്നായി അറിയുന്ന  കുട്ടിയായിരുനു. കാലത്ത് അമ്മയെ വീട്ടുപണിക്ക് സഹായിക്കും. ഗോക്കളെ തൊഴുത്തില്‍ നിന്ന് പുറത്തിറക്കാനും, ചാണകം വാരാനും അവന്‍ അമ്മയെ സഹായിക്കും. 

സ്വയം പട്ടിണി കിടന്നാലും ഗോക്കളെ പട്ടിണിക്ക് ഇടാന്‍ പാടില്ലെന്നാണ് അവന്റെ അച്ചന്‍ അവനെ പഠിപ്പിച്ചിരിക്കുന്നത്. അമ്മയും മോനും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ പാര്‍വതിയുടെ അമ്മ ഓടിക്കിതച്ച് വന്നു. 

"ലക്ഷ്മീ എനിക്ക് നിന്റെ മകന്‍റെ  സഹായം വേണം. എന്റെ മോള് വയ്യാത്ത കുട്ടി അല്ലേ...?"
"അതെനിക്ക് അറിയാവുന്ന കര്യമല്ലേ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ... "

"പാര്‍വതിയുടെ കാര്യങ്ങള്‍ എല്ലാം നിന്റെ മോന്‍ ചെയ്യണം...."
"എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ശാരദേ.. എന്താച്ചാ തെളിച്ച്  പറയൂ... "

"എന്റെ മോള്‍ക്ക് നിന്റെ മോന്‍ ഒരു തുണയായിരിക്കണം. ശരീരസുഖം ഇല്ലാത്ത കുട്ടിയല്ലെ പാര്‌വതി..."
"അതിനൊന്നും പ്രയാസമില്ല, അവനും ചെറുതല്ലേ...? അവനാല്‍ കഴിയുന്നത് അവന്‍ ചെയ്യും...."

 "കൃഷ്ണനുണ്ണിയുടെ വീട് കഴിഞ്ഞിട്ടാണ് പാര്‍വതിയുടെ വീട്. അവന്‍ അവന്റെ അമ്മ പറഞ്ഞതനുസരിച്ച് തിങ്കളാഴ്ച കാലത്ത് 8  മണിക്ക് പാര്‍വതിയുടെ വീട്ടിലെത്തി."

കൃഷ്ണനുണ്ണിയെ കണ്ട പാര്‍വതിയുടെ അമ്മ. 

"വരൂ മകനെ ഇങ്ങോട്ട് കയറി ഇരിക്കൂ... "
"ഇരിക്കാനൊന്നും നേരമില്ല, വഴി കുറെ നടക്കേണ്ടതല്ലേ... പാര്‍വതിയെ വേഗം വിളിക്കൂ..."

"പാര്‍വതി ശരിയായിക്കൊണ്ടിരിക്കുന്നു...ഒരു പത്ത് മിനിട്ട്.  കൃഷ്ണനുണ്ണി കയറി ഇരിക്ക്.. ഞാന്‍ ചോദിക്കട്ടെ വിശേഷങ്ങള്‍..?"

"മോന്‍ എന്താ കഴിച്ചേ കാലത്ത്... ?"
"കഞ്ഞി കുടിച്ചു. കൂട്ടാനൊന്നും കാലായിട്ടുണ്ടായിരുന്നില്ല..."

ശാരദക്ക്‌ വിഷമം തോന്നി. തത്സമയം അവളുടെ മകള്‍ പുട്ടും കടലയും കഴിക്കുകയായിരുന്നു.  
"ഉണ്ണിക്ക് ഇവിടെ നിന്ന് പുട്ടും കടലയും കഴിക്കാം കുറച്ച്...?"

[തുടര്‍ന്നെഴുതിയാലേ അവസാനിക്കൂ...]

Saturday, December 8, 2012

ഈ ക്രിസ്തുമസ് കാലം

ഈ ക്രിസ്തുമസ് കാലം നമുക്ക് യേശുവിന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ വിശുദ്ധ നാടുകള്‍ കാണാം . ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യ്യുക .മറ്റുള്ളവര്‍ക്ക് ഷെയര്‍ ചിയ്യുക .

http://www.p4panorama.com/panos/HOLYLAND/index.html



Monday, September 24, 2012

എനിക്കിനീ ദരിദ്രനായി ജീവിക്കാന്‍ വയ്യ

മക്കളും മരുമക്കളും ആയി നാലഞ്ച് പേരുണ്ട് , എന്നിട്ടെന്തു കാര്യം, ആരെക്കൊണ്ടും ഒരു ഉപകാരമില്ല. എല്ലാരും ശമ്പളം കിട്ടുമ്പോള്‍ ഈ വയസ്സന് പതിനായിരം രൂപ വീതം തന്നുകൂടെ..? 

എന്തെങ്കിലും ചെയ്യുന്നത് മകന്‍ മാത്രം. ഇന്ഷുറന്സ് ചെയ്ത്  തന്നിട്ടുണ്ട്. വയ്യാണ്ടായാല്‍ ആശുപത്രീല് പോയി കിടക്കാന്‍.... . പണ്ടൊക്കെ ഓണത്തിനും വിഷുവിനും പുത്തനുടുപ്പുകള്‍ എടുത്തു  തരാറുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ  നിര്‍ത്തി.  ഒരു പക്ഷെ അവന്റെ പെണ്ണിനെ  പേടിച്ചിട്ടായിരിക്കും.

വയസ്സായാല്‍ മക്കളും മരുമക്കളും ഒക്കെ ഇങ്ങിനെ തന്നെ. എനിക്ക് കിട്ടുന്ന പെന്‍ഷന്‍ ഒന്നിനും തികയില്ല. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മരുന്ന്‍ വാങ്ങാന്‍ തന്നെ കുറച്ചധികം പണം വേണം. 

തന്തയെ  കാണാന്‍ ഇടക്കൊക്കെ വരും. ഏതെങ്കിലും കൊറിക്കാന്‍ കൊണ്ടത്തരില്ല. എനിക്കാണെങ്കില്‍ ചോക്കലേറ്റ് , ഹല്‍വ , പാലട പ്രഥമന്‍, എന്നിവയൊക്കെ ഇഷ്ടമാ. പറഞ്ഞിട്ടെന്ത് കാര്യം..?

ഒന്നുകില്‍ മാസാമാസം ഏതെങ്കിലും തരിക  എല്ലാരും, അല്ലെങ്കില്‍ ഇഷ്ടമുള്ളതൊക്കെ വാങ്ങിതരിക. എന്റെ  കാലശേഷം കോടിക്കനക്കിനുള്ള ആസ്തിയുടെ അവകാശികലാണ് നിങ്ങള്‍ . ഞാന്‍ ഒന്നും വില്കാതെ നിങ്ങള്‍ക്കായി വെച്ചിരിക്കുന്നു ഇത്രയും  കാലം. 

ഒരു നിവൃത്തിയും ഇല്ലെങ്കില്‍   തറവാട് വിറ്റ് - ഒരു  സ്റ്റുഡിയോ ഫ്ലാറ്റിലേക്ക് മാറണം. അപ്പോള്‍ എനിക്ക് ലാവിഷായി ശിഷ്ട ജീവിതം നയിക്കാം. എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചേ അടങ്ങൂ എങ്കില്‍  നിങ്ങളുടെ കഷ്ടകാലം എന്നെ എനിക്ക് പറയാനുള്ളൂ..

എനിക്കിനീ ദരിദ്രനായി  ജീവിക്കാന്‍ വയ്യ. നിങ്ങളെ പോലെ പോഷ് കാറും ഹൈടെക് മൊബൈല്‍ ഫോണും ഒക്കെ വേണമെന്നുണ്ട്. എന്നെപ്പോലെ ലോകം നിങ്ങള്‍ കണ്ടിട്ടില്ല, ആസ്വദിച്ചിട്ടില്ല. 

ഞാന്‍ നാട്ടില്‍ സ്ഥിര താമസമായപ്പോള്‍ എന്റെ ലക്ഷ്വറി  ലൈഫ് നഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് വേണ്ടി  ഞാന്‍ അത്  ഉപേക്ഷിച്ചു.  ഇപ്പോള്‍ നിങ്ങള്‍  വലുതായി തന്തയെക്കാളും, തന്തയെ മറന്നു.

കൂടുതലായൊന്നും എഴുതുന്നില്ല. എന്നെപ്പോലെ ആയിരിക്കുമോ മറ്റു തന്തമാര്‍ എന്നെനിക്കറിയില്ല. 

Tuesday, July 17, 2012

ഓണം - ഒരു ഓര്‍മ്മ


എനിക്കന്ന് 10 വയസ്സ്. ഞാന്‍ വടുതല സ്കൂളിലും ഹേമയും ഉമയും രാധമോനും ഞമനേങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ആണ് പഠിച്ചിരുന്നത്. കാലത്ത് ഞങ്ങള്‍ ചേച്ചിയുടെ കൂടെ ഇറങ്ങിയാല്‍ അര നാഴിക ദൂരെയുള്ള കണ്ടമ്പുള്ളി സ്കൂളിലേക്ക് അവരൊക്കെ കയറുമ്പോള്‍ ഞാന്‍ ചേച്ചിയെ ചീത്ത വിളിക്കും. അവിടെ നിന്നും വടുതല സ്കൂളിലേക്ക് ഇനിയും രണ്ടര നാഴിക നടക്കണം. അതും ചളിയും ചേറും നിറഞ്ഞ തോട്ടില്‍ കൂടി.

ഞമനേങ്ങാട്ടെ തറവാട്ടില്‍ ഞങ്ങളെ കൂടാതെ സമപ്രായക്കാരായ എടക്കഴിയൂരില്‍ നിന്ന് പാറോതി അമ്മായിയുടെ മകന്‍ രാമകൃഷ്ണനും, മാങ്കയം അമ്മായിയുടെ മകള്‍ ഭാനുവും, പിന്നെ നൊട്ട്യമ്മായിയുടെ മകള്‍ ലക്ഷ്മിയും ഓണത്തിന് വിരുന്ന് വന്നിട്ടുണ്ട്. പിന്നെ കളിക്ക്കൂട്ടുകാരായ വാളംകാട്ടെ മോഹനനും, പുഷ്പയും പിന്നെ തെക്കേലെ ഫാത്തിമയും സൈനാബിയും ഒക്കെ ഉണ്ട്.

തറവാട്ടിലെ മൂത്ത സന്തതിയായ കുട്ടാപ്പുട്ടിയെന്ന കൃഷ്ണന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്തതിയായ എനിക്കാണ് കാരണവര്‍ സ്ഥാനം. എന്റെ പിതാവ് വര്‍ഷത്തിലൊരിക്കലാണ് സിലോണില്‍ നിന്ന് വരിക. പിന്നെ പാപ്പനാണ്. മൂപ്പര്‍ വരിക അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ പിന്നെ ചെറിയമ്മ ഒന്നുംകൂടി പെറും. എന്നിട്ട് കുട്ടിയെ നല്ലവണ്ണം ലാളിച്ച് കൊതി തീ‍ര്‍ന്നേ തിരിച്ച് പോകുകയുള്ളൂ..

ബാല്യത്തിലൊക്കെ ഓണമെന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ഓണ്‍ക്കോടിയാണ്. പിന്നെ നേന്ത്രപ്പഴവും. അത്തം മുതല്‍ ഓണം വരെയും അത് കഴിഞ്ഞ് നാലോണം വരെയും വിഭവസമൃദ്ധമായ സദ്യ തന്നെ.

ഹേമ, ഉമ, രാധമോന്‍ എന്നിവര്‍ അമ്മായിയുടെ മക്കളാണ്. അവരുടെ വീട് മുല്ലശ്ശേരിയിലാണെങ്കിലും അവര്‍ ചെറുപ്പകാലം ജീവിച്ചിരുന്നത് അവരുടെ അമ്മവീടായ എന്റെ തറവാട്ടിലായിരുന്നു. അതിനാല്‍ അവരെ കളിക്കൂട്ടുകാരായിത്തന്നെ കണ്ട് പോന്നു. എന്റ് അഛമ്മ്ക്ക് എന്നേക്കാളും വാത്സല്യം അവരോടായിരുന്നു.

പിന്നെ എന്റെ ചെറുപ്പത്തില്‍ ആ വീട്ടില്‍ പാരനും ദാസേട്ടനും ഉണ്ടായിരുന്നു. അവരും അമ്മായിമാരുടെ കുട്ട്യോളായിരുന്നു. അവര്‍ മുതിര്‍ന്ന് ഏട്ടന്മാരായിരുന്നു. അവര്‍ ചിലപ്പോള്‍ എന്നെ തോളിലേന്തി പാടത്തും തോട്ടിലും കൂടി എടുത്ത് കൊണ്ടുപോകുമായിരുന്നു ഞാന്‍ മൂന്ന് നാല്‍ വയസ്സ് ആകുന്നത് വരെ.

ഓണത്തിനുമുന്‍പായി പല ആചാരങ്ങളുണ്ടെങ്കിലും എനിക്ക് ഓര്‍മ്മ വരുന്നത് തിരുവോണത്തിന് ഏതാനും ദിവസം മുന്‍പ് പണിക്കരുടെ വീട്ടില്‍ നിന്ന് പണിക്കരുടെ അമ്മയും പിന്നെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും കൂടി ഓണത്തിന്റെ ഓല കൊണ്ട് വന്ന് അഛമ്മയുടെ കയ്യില്‍ കൊടുക്കും. അഛമ്മക്ക് എഴുത്തും വായനയും കാര്യമായി അറിയാത്ത കാരണം കൊണ്ടുവന്ന ഓല അവരെക്കൊണ്ട് തന്നെ വായിപ്പിക്കും.

കൊണ്ട് വന്ന ഓല വായിച്ച് അവര്‍ പറയും ഇന്ന ദിവസം ഉത്രാടം, തിരുവോണം എന്നൊക്കെ. പിന്നെ മംഗളകരമായ മറ്റു കാര്യങ്ങള്‍ ചിങ്ങമാസത്തില്‍ ചെയ്യാന്‍ പറ്റിയ ദിവസങ്ങളും മറ്റും. പണിക്കര്‍ കുടുംബത്തിന്‍ അഛമ്മ ഓണക്കോടിയും പണവും നല്‍കും.

ഇല്ലം നിറയോട് കൂടിയാണെന്ന് തോന്നുന്നു ഓണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക ഞാന്‍ പിറന്ന വെട്ടിയാട്ടില്‍ തറവാ‍ട്ടില്‍. ഞങ്ങളെ തറയില്‍ എന്ന വിളിപ്പേരിലാണ് അധികം അറിയപ്പെടുക. തറേലെ കാളി അമ്മായി എന്ന് പറഞ്ഞാല്‍ എന്റെ അഛന്റെ അമ്മയാണ്. ആ നാട് മുഴുവന്‍ ഭരിക്കാന്‍ കെല്പുള്ള സ്ത്ര്രീയായിരുന്നു കാള്യമ്മായി. മുസ്ലീങ്ങള്‍ കാളിത്തള്ള എന്ന് വിളിക്കും.

ഇരുപ്പൂ പണിയുന്ന പാടത്തിന്റെ നടുവില്‍ വളരെ വിസ്തൃതിയില്‍ കിടക്കുന്ന ഒരു തറയിലായിരുന്നു എന്റെ തറവാട്. അവിടെ കളരി തറയും ഉണ്ടായിരുന്നു. എന്റെ പിതാമഹന്‍ [അഛന്റെ അഛന്‍] കടത്തനാട്ടെ വീരപോരാളിയായിരുന്നു. തണ്ടാന്‍ സ്ഥാനം കൊടുത്ത് ഈ നാട്ടില്‍ വാഴിക്കപ്പെട്ടതാണ്. ഞങ്ങളുടെ മൂല കുടുംബം കടത്തനാട്ടാണാണെന്ന് പഴമക്കാര്‍ പറയുന്നു.

ഞങ്ങളുടെ തറവാട് ആ നാട്ടില്‍ വെച്ച് ഏറ്റവും വലുതായിരുന്നു. കളിമണ്ണുകൊണ്ട് പണിത ചുമരുകളും ഓല മേഞ്ഞതുമായിരുന്നു. ആ നാട്ടില്‍ എല്ലാം ഓലപ്പുരകളായിരുന്നു. ചുറ്റും ഉമ്മറവും, വടക്ക് ഭാഗത്ത് ഒരു തളത്തോട് കൂടി അല്പം മാറിയുള്ള അടുക്കളയും, പിന്നെ മൂന്ന് നിലകളും ഉണ്ടായിരുന്നു.

തറവാട്ടിന്റെ മുഖം കിഴക്കോട്ടാണെങ്കിലും അഛമ്മ എപ്പോഴും ഇരിക്കുക വടക്കോറത്താണ്. അവിടെ തളത്തില്‍ അഛമ്മക്ക് കിടക്കാന്‍ ഒരു കട്ടിലും അതിന്നടുത്ത് ചെല്ലപ്പെട്ടിയും, മുറുക്കിത്തുപ്പാനുള്ള കോളാമ്പിയും കാണും എപ്പോഴും. ഈ തളവും അടുക്കളയും പ്രധാന പുരയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. തളത്തില്‍ നിന്ന് ഒരു ഇടനാഴികയില്‍ കൂടി പ്രധാന പുരയിലേക്ക് പ്രവേശിക്കാം. ആദ്യം കാണുന്നത് വലത്ത് ഭാഗത്തുള്ള മച്ചാണ്. പിന്നെ നേരെ പോയാല്‍ വലത്ത് ഭാഗത്ത് അറ ആണ്. അവിടെ പത്താഴത്തിന്‍ പകരം കൂറ്റന്‍ നെല്ല് സംഭരണി ഉണ്ട്. അതിന്റെ മുന്നില്‍ ചെമ്പും ചരക്കും വെക്കും.

ഞങ്ങളുടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ചെമ്പും ചരക്കും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് കൊണ്ട് പോകുക. വാടക വാങ്ങിക്കുന്ന പതിവില്ല. ചിലര്‍ ഒരു കെട്ട് പപ്പടം കൊണ്ട് വന്ന് തരും. വലിയൊരു സദ്യക്കുള്ള എല്ലാ പാത്രങ്ങളും ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു.


അങ്ങിനെ ആദ്യം വരുന്ന ഇല്ലം നിറയാണ് എന്റെ മനസ്സില്‍ വരുന്നത്. ഞാന്‍ തെക്കേ കുളത്തില്‍ പോയി കുളിച്ച് ഈറനോടെ വന്ന് കിഴക്കേ മുറ്റത്ത് നിന്നാല്‍ അഛമ്മ വടക്കേ പാടത്ത് പോയി ഒരു കറ്റ നെല്ല് കൊയ്ത് കെട്ടിക്കോണ്ട് വരും. ആ കറ്റ എന്റെ തലയില്‍ വെച്ച് തരും. പിന്നെ എന്നെ വീട്ടിന്‍ ചുറ്റും നടത്തു. നടക്കുമ്പോള്‍ “ ഇല്ലം നിറ, വട്ടി നിറ പത്തായം നിറ” എന്ന് പറയിപ്പിക്കും.

പിന്നെ ഒരു പിടി നെല്‍ക്കതില്‍ ചാണകം കൊണ്ട് കൂട്ടിപ്പിടിച്ച് പ്രധാന വാതിലിന്റെ കട്ടിളയില്‍ വെച്ച് പിടിപ്പിക്കും. അരിമാവില്‍ മുക്കിയ കൈപ്പത്തി വാതിലിന്മേല്‍ ഒപ്പുന്നതും കാണാം. അത് ഇല്ലം നിറക്കാണോ എന്ന് എനിക്കോര്‍മ്മ വരുന്നില്ല.

പിന്നെ കിഴക്കെ മുറ്റത്ത് ചാണം മെഴുകിയ കളത്തില്‍ തൃക്കാക്കര അപ്പനെ വെച്ച് പൂജിക്കും നിത്യവും കാലത്ത്. തൊട്ടടുത്ത് തന്നെ പൂക്കളമിടാന്‍ കോച്ചു എളേമ ശേഷിച്ച മുറ്റം മുഴുവന്‍ ചാണകം മെഴുകി തരും.

ഞങ്ങള്‍ വട്ടികളെടുത്ത് പൂ പറിക്കാനുള്ള തിരക്കിലായി പിന്നെ. തോട്ടത്തിലുള്ള മന്ദാരം, നന്ദ്യാര്‍വട്ടം, ചെമ്പരത്തി, ചെത്തി, കോളാമ്പി മുതലായ പൂക്കളറുത്ത ശേഷം തൊടിയില്‍ നിന്ന് തുമ്പപ്പൂവും മുക്കുറ്റിയും ശേഖരിക്കും. അത് കഴിഞ്ഞ് പാടത്തേക്ക് ഒറ്റ ഓട്ടമാണ്.

പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.

പക്ഷെ തൃക്കാക്കരപ്പനെ പൂജിച്ച്തിന് ശേഷം ആറപ്പ് വിളിച്ച് കഴിഞ്ഞാണ് ഞങ്ങള്‍ അകത്തേക്ക് വരിക. അപ്പോള്‍ അടുക്കളത്തളത്തില്‍ ചായയും പലഹാരവും തയ്യാറായിട്ടുണ്ടാകും. എല്ലാവരും നിരന്നിരിക്കും. ആദ്യത്തെ പന്തിയില്‍ ഞങ്ങള്‍ കുട്ടികളിരിക്കും, പിന്നെ വീട്ടുകാര്‍ അവസാനം പണിക്കാര്‍. എല്ലാവരും ഭക്ഷണം കഴിക്കുന്നത് ഒരിടത്ത് തന്നെ.

വിശേഷങ്ങള്‍ക്ക് എല്ലാരും ഒത്ത് കൂടി ഭക്ഷണം കഴിക്കുന്നതും, കുളത്തില്‍ കുളിക്കാന്‍ പോകുന്നതും രസകരമാണ്. രാത്രി ഉറക്കവും ഒന്നിച്ച് തന്നെ. ചേച്ചി എന്ന് തട്ടിന്‍ മോളിലെ മുറിയിലാണ് ഉറക്കുക. ചേച്ചിയും അവിടെ തന്നെ ഉറക്കം. പക്ഷെ ഓണം പോലെയുള്ള ആഘോഷങ്ങളില്‍ ഞാന്‍ എല്ലാരുടേയും കൂടെ തളത്തിലാണ് ഉറക്കം.

അത്തം പത്ത് ഓണമെന്നല്ലേ ചൊല്ല്. അങ്ങിനെ ഉത്രാടമെത്തിയാല്‍ കുടിയാന്മാരും അയലത്തുകാരും, നായാടി, പാണന്‍, പറയന്‍ മുതലായവര്‍ കാഴ്ചദ്രവ്യങ്ങളുമായി വരും. ചിലര്‍ നേന്ത്രക്കായ, ചിലര്‍ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക മുതലായവയും, മറ്റുള്ളവര്‍ വട്ടി, കലം, മുറം, കൊട്ട തുടങ്ങിയ സാധനങ്ങളും, നായാടിമാര്‍ കന്നുകാലിക്ക് കഴുത്തില്‍ കെട്ടാനുള്ള വട്ടക്കയറും മറ്റുമായി മുറ്റം നിറയെ വരിവരിയായി നില്‍ക്കും.

അച്ചമ്മ അവര്‍ക്ക് ഓണപ്പുടവയും അരിയും മറ്റു ഓണവിഭവങ്ങളും നല്‍കും. നായാടിമാര്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കും. സന്തോഷത്തോടെ കാഴ്ചവെക്കുന്ന എന്തുവിഭവങ്ങളും ഞങ്ങളുടെ തറവാട്ടുകാര്‍ സ്വീകരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ഓണത്തിന് എന്തെങ്കിലും കൈപറ്റുവാന്‍ പലര്‍ക്കും ഇഷ്ടമാണ് എന്നാണ് പറഞ്ഞ് കേള്‍ക്കാറ്.

അങ്ങിനെ ഉത്രാടനാളില്‍ ചെറിയമ്മയുടെ വീട്ടില്‍ നിന്ന് ഒരു വാല്യക്കാരന്‍ കാവിന്മേല്‍ രണ്ട് വലിയ കാഴ്ചക്കുല കൊണ്ട് വന്ന് തെക്കേ ഉമ്മറത്ത് കെട്ടും. അത് കൊല്ലാ‍ കൊല്ലം നടക്കുന്ന ഒരാചാരമായിരുന്നു. ഞങ്ങളുടെ പറമ്പില്‍ നേന്ത്രക്കായ ധാരാ‍ളം വിളയുമെങ്കിലും ചെറിയമ്മയുടെ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന നേന്ത്രക്കുല കാഴ്ചയിലും രുചിയിലും മുന്‍പന്തിയിലായിരുന്നു.

തിരുവോണനാളില്‍ പരദേവതകള്‍ക്കും മരിച്ചുപോയ കാരണവന്മാര്‍ക്കും വീത് വിളമ്പിയതിന് ശേഷമേ കുടുംബത്തില്‍ ആരും ഭക്ഷിക്കൂ. ഞാന്‍ ആയിരികും വീത് വിളമ്പിക്കൊടുക്കുന്നത്. മച്ചിന്റകത്ത് പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്തായിരിക്കും വീത് വെക്കുക. അച്ചമ്മ പറയും മണ്മറഞ്ഞ കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് വീത് വിളമ്പണമെന്ന്. കുട്ടിയായ എനിക്ക് അതൊക്കെ ഒരു അനുഭവമായിരുന്നു.

ചെറിയ പൂജയോടെ വീത് വിളമ്പി വെച്ചിരിക്കുന്ന മച്ച് അടച്ച്, കുറച്ച് നേരം പുറത്തിരിക്കും. എന്നിട്ട് വാതില്‍ തുറന്ന് വിളമ്പിയ വിഭവങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കുന്നു. അവിടെ നിന്ന് പിന്നീട് തിരുവോണ സദ്യ ആരംഭിക്കുകയായി.


സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില്‍ തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില്‍ നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന്‍ ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില്‍ തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.


കായ വറുക്കലെല്ലാം ചേച്ചി തന്നെയാണ് ചെയ്യുക. കുറച്ച് എടുത്ത് വെക്കും. അഛന്‍ കൊളമ്പില്‍ നിന്ന് വരുമ്പോള്‍ കൊടുക്കും. വിശേഷപ്പെട്ടതും സൂക്ഷിച്ചുവെക്കാവുന്നതെന്തും ചേച്ചി അഛന്‍ വേണ്ടി എടുത്ത് വെക്കാറുണ്ട്. ചേച്ചിക്ക് അഛനെ വലിയ സ്നേഹമായിരുന്നു. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിച്ച് പോന്നത്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വന്നത്.

ഓണമുണ്ട് എല്ലാരും വട്ടന്‍ പാടത്തെ പീടിക മുറ്റത്തും, തേക്കെ പറമ്പിലും ആളുകള്‍ പകിട കളിക്കുന്നതും മറ്റും കാ‍ണാന്‍ പോകും ചിലപ്പോള്‍. പിന്നെ പടിഞ്ഞാറെ മുറ്റത്ത് പുളിമരത്തിലും, മയില്പിരിയന്‍ മാവിലും കെട്ടിയിട്ടുള്ള ഊഞ്ഞാലില്‍ ആടിക്കളിക്കും. പാപ്പനുണ്‍ടെങ്കില്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിന്മേലും ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരും.

എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഓര്‍മ്മിക്കാന്‍ ഒട്ടനവധി കാര്യങ്ങളുമായി അത്തരമൊരു ഓണം ഞാന്‍ പിന്നീട് ആസ്വദിച്ചിട്ടില്ല.

കുറിപ്പ്: പണ്ട് ഈ പോസ്റ്റ് ഞാന്‍ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീ‍കരിച്ചിട്ടുണ്ട്.

Friday, July 13, 2012

ആനയൂട്ട് കാണാന്‍ വടക്കുന്നാഥ സന്നിധിയില്‍

തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥസന്നിധിയില്‍ ഈ വരുന്ന കര്‍ക്കിടകം ഒന്നിന് [2012 JULY 16th] ആനയൂട്ടും മഹാഗണപതി ഹോമവും.

100 ആനകളേയും പതിനായിരത്തി ഒന്ന് നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമവും ഇവിടെ പ്രതീക്ഷിക്കാം.

കഴിഞ്ഞതിന്റെ മുന്‍പത്തേ കൊല്ലം ചെരിപ്പിട്ട് കയറാമായിരുന്നു. കഴിഞ്ഞ കൊല്ലം അതനുവദിച്ചില്ല. തൃശ്ശൂര്‍ പൂരത്തിന് ചെരുപ്പിട്ട് അകത്ത് പ്രവേശിക്കാം.

എന്റെ പാദത്തിന്നടിയില്‍ ഒരു പ്രശ്നമുള്ളതിനാല്‍ നഗ്നപാദനായി നടക്കാന്‍ വയ്യ. സോക്സ് ധരിക്കാം മഴയില്ലെങ്കില്‍. മഴ പെയ്യാതിരുന്നാല്‍ എന്നെയും ക്ഷേത്രാങ്കണത്തില്‍ കാണാം.

മഴ കുറവുള്ള ഈ കാലത്തില്‍ മഴ പെയ്യല്ലേ എന്ന് പ്രാര്‍ത്ഥിക്കാനും നിവൃത്തിയില്ല്ല. ഞാന്‍ പണ്ട് എടുത്ത ഫോട്ടോ ആണ് മുകളില്‍ കൊടുത്തിട്ടുള്ളത്.

എല്ലാവരും വരൂ................. ആനയൂട്ട് കാണാന്‍.............

Sunday, June 10, 2012

അയാള്‍....അതേ അയാള്‍തന്നെ


ഒരു കഥ ഇവിടെ ജനിക്കുന്നു. [short story]
-------------------------------------------

“കുറേ നേരമായല്ലോ ലക്ഷ്മിക്കുട്ടീ പുറകിലോട്ട് തിരിഞ്ഞ് നടക്കുന്നത്..? എന്തിന്റെ കേടാ ഈ കുട്ടിക്ക്.... ഗൂരുവായൂര്‍ അമ്പലനടയില്‍ വെച്ച് ലക്ഷ്മിയുടെ അമ്മ മകളെ ശാസിക്കാന്‍ തുടങ്ങി..“

"അവിടേയും ഇവിടേയും ഒക്കെ ബലിക്കല്ലുകളും പൂജാപാത്രങ്ങളും ഒക്കെ ആണ്... അതിലൊക്കെ കാല് തട്ടി വീഴേണ്ടായെന്ന് വിചാരിച്ചാണ് തള്ള ഇതൊക്കെ പറയുന്നത് ലക്ഷ്മിക്കുട്ടിക്ക് അറിയാമെങ്കിലും അറിയാമെങ്കിലും അവളുടെ ഉള്ളില്‍ ആരോടോ എന്തെന്നില്ലാത്ത മട്ടില്‍ ഗൌരവമായിരുന്നു...”

"ലഷ്മിയുടെ അമ്മയും പരിവാരങ്ങളും ചുറ്റമ്പലം പ്രദക്ഷിണം വെക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി പിന്നേയും പിന്തിരിഞ്ഞ് ആരേയോ നോക്കിക്കൊണ്ടിരിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു..”

"ഒന്നിങ്ങട്ട് വേഗം നടക്കൂ എന്റെ മോളേ.... നട തുറക്കുമ്പോളേക്കും നമുക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കണം...”

"അമ്മയും കൂട്ടരും നടന്നോളൂ....ഞാന്‍ എത്തിക്കൊള്ളാം...”

"കൃഷ്ണാ ഗുരുവായൂരപ്പാ എന്താ ഈ കേള്‍ക്കണേ... നിക്കൊന്നും മനസ്സിലാവിണില്ലല്ലോ...? എന്താ ഈ പെണ്‍കുട്ടീടെ ഭാവം... ലക്ഷ്മിയുടെ അമ്മ മാധവിയമ്മ പരിതപിച്ചു..”

"ലക്ഷ്മിക്കുട്ടി പറഞ്ഞത് മാധവിയമ്മ അനുസരിച്ചില്ല, അവര്‍ കൂത്തമ്പലത്തിന്റെ ചവിട്ടുപടിയില്‍ ഇരുപ്പുറപ്പിച്ചു..”

"രണ്ടുമൂന്നുവട്ടം ലക്ഷ്മിക്കുട്ടി ചുറ്റമ്പലം വലം ചുറ്റിക്കഴിഞ്ഞിരുന്നു ഇതിന്നകം. അവള്‍ വീണ്ടും വീണ്ടും ചുറ്റിക്കൊണ്ടിരുന്നു അവസാനമില്ലാതെ, ആരേയോ അന്വേഷിക്കുന്ന പോലെയായിരുന്നു മുഖഭാവം...”

"മാധവിയമ്മ അമ്പലത്തിലാണെന്ന കാര്യം മറന്ന് പെണ്‍കുട്ടിയെ ശാസിക്കാനൊരുങ്ങി...”

“എന്താ അമ്മേ... പരിസരബോധം നഷ്ടപ്പെട്ടോ...? അമ്മയും കൂട്ടരും സത്രത്തിലേക്ക് നടന്നോളൂ.. ഞാന്‍ എത്തിക്കോളാം...”

"മനസ്സില്ലാ മനസ്സോടെ മാധവിയമ്മ പിറുപിറുത്തും കൊണ്ട് സത്രത്തിലേക്ക് നടന്ന് നീങ്ങി, ഉള്ളിലൊരു ഭീതിയുമായി...”

[thuTarm]

Wednesday, May 23, 2012

നിളയിലെ കുളി

പണ്ട് പണ്ട് - എന്ന് പറഞ്ഞാല്‍ ഞാന്‍  **കോളേജില്‍ പഠിക്കുന്ന സമയം ഭാരതപ്പുഴയില്‍ കുളിക്കാന്‍ വരാറുണ്ടായിരുന്നു... ആ കുളി ഇന്നും ഓര്‍ക്കാറുണ്ട്. കലാമണ്ഡലം കടവിലാണ് കുളിക്കാറ്. സമീപത്തുള്ള ആയുര്‍വ്വേദാശുപത്രിയില്‍ നിന്ന് അരിഷ്ടം കുടിക്കാന്‍ കിട്ടാറുണ്ട്. ഒരിക്കല്‍ അവിടെ “ചവിട്ടി ഉഴിച്ചല്‍” കഴിപ്പിച്ചു. 

വൈകിട്ട് ഷൊര്‍ണ്ണൂരിലുള്ള പോറ്റി ഹോട്ടലില്‍ നിന്ന് ഊത്തപ്പം കഴിക്കുമായിരുന്നു. ആശുപത്രി മതിലിന്റെ മുകളില്‍ ഇരുന്ന് മോഹനനോടൊപ്പം സിഗരറ്റ് വലിക്കുമായിരുന്നു..... കാലത്തെ ഒരു വഴിപാട് കുളിയായിരുന്നെങ്കില്‍, വൈകിട്ടെത്തെ കുളി ശരിക്കും ഒരു കുളി തന്നെ ആയിരുന്നു.

ആണുങ്ങളും പെണ്ണുങ്ങളും ഒരേ കടവില്‍..... കടവിന്റെ അരികിലും പാലത്തിന്റെ തൂണിന്റെ സമീപത്തും ആരല്‍ മീനെ പിടിക്കുന്ന കുട്ട്യോളേയും കാണാമായിരുന്നു.... അന്നൊക്കെ ഒരിക്കലും വറ്റാത്ത നിളയായിരുന്നു. ഇന്നോ.............വേനല്‍ക്കാലത്ത് മുഖം കഴുകാന്‍ പോലും ശുദ്ധജലം നിളയില്‍ ഇല്ലാത്ത സ്ഥിതിയായി............. 

ഇപ്പോള്‍ കലാമണ്ഡലം അവിടെ നിന്ന് മറ്റേതോ ഇടത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു. ഞാന്‍ അന്ന് കുളിച്ച പടവുകളോ കടവുകളോ ഇന്നും ഉണ്ടെങ്കില്‍ പണ്ടത്തെ കുളി ഒന്ന് അയവിറക്കണം....... രമണിയുടെ വീട് നിളാതീരത്താണെങ്കില്‍ വരാം ആ വഴിക്കും.... പൊറോട്ടയും പോത്തിറച്ചിയും ശാപ്പിടാന്‍..............

** ഷൊര്‍ണൂര്‍ ആയുര്‍വ്വേദ കോളേജ്
foto courtsey : facebook

Saturday, October 8, 2011

ഞാന്‍ എന്തിന് കുടിക്കാതിരിക്കണം ?

ഞാന്‍ ഈയിടെയായി വിചാരിക്കുന്നു എന്തിന് കുടിക്കാതിരിക്കണം. കഴിഞ്ഞ മാസം അമ്പലത്തില്‍ വെച്ച് പാര്‍വ്വതിയും ചോദിച്ചു…”അങ്കിള്‍ കുടിക്കുമോ..”

ആ കുടിക്കും…

“എന്നാല്‍ നമുക്കത് നിര്‍ത്തിക്കൂടെ…?”

ആവാം പാര്‍വ്വതീ…..

ഇപ്പോള്‍ പാര്‍വ്വതിയെ കാണുമ്പോള്‍ പറയാറുണ്ട്.

“ഞാന്‍ ഇപ്പോള്‍ കുടിക്കാറില്ല”

ഓ.. വെരി ഗുഡ് അങ്കിള്‍

“അവളതും പറഞ്ഞ് അമ്പലം പ്രദക്ഷിണം വെച്ച് കടന്നുപോയി”

ഞാനെന്നും അമ്പലദര്‍ശനവും പ്രദക്ഷിണം വെക്കലുമൊക്കെ ചെയ്തിരുന്നവനാ. കുറച്ച് നാളായി കാലിന്റെ അടിയിലൊരു നൊമ്പരം. നഗ്നപാദുകമായി നടക്കാന്‍ വയ്യാ. വൃത്തിയും വെടിപ്പും ഉള്ള ആരാധാനാലയങ്ങളില്‍ സോക്ക്സുമിട്ട് നടക്കും. വെള്ളവും ചെളിയും ഉണ്‍ടെങ്കില്‍ നിവൃത്തിയില്ല.

മരുന്നുകള്‍ പലത് കഴിച്ചു. നോ ഫലം. പാര്‍വ്വതിയുടെ കണ്ടുപിടുത്തമായിരുന്നു വല്ലപ്പോഴു സ്മോള്‍ അടിക്കുന്നത് നിര്‍ത്തിയാല്‍ ഫലം കാണുമെന്ന്.

“ഇല്ല പാര്‍വ്വതീ.…..ഒരു ഫലവും ഇല്ല. നീ പീജി ക്ക് ചേരുമ്പോള്‍ എന്റെ അവസ്ഥ ഒന്ന് റിസര്‍ച്ച് ചെയ്യൂ… അത് വരെ ഞാന്‍ കുടി പുനരാരംഭിക്കാന്‍ പോകുന്നു,”

ഞാനെന്നും കുടിക്കുന്ന ആളല്ല. മാസത്തില്‍ നാലോ അഞ്ചോ ക്ലബ്ബ് മീറ്റിങ്ങുണ്ടാകും. അവിടെ ഉള്ള ഫെലോഷിപ്പില്‍ കൂട്ടുകാരോടൊത്ത് ആര്‍ത്തുല്ലസിക്കുമ്പോള്‍ ഒന്നോ രണ്ടോ പെഗ്ഗ് അകത്താക്കും. അധികം താമസിയാതെ ഭക്ഷണം കഴിക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ സുഖ നിദ്ര,

പണ്‍ടൊരിക്കല്‍ ഞാന്‍ എന്നും മദ്യപിച്ച ഒരു കാലമുണ്ടായിരുന്നു. അത് അന്ത:ക്കാലം. 1973 മുതല്‍ 25 കൊല്ലം പ്രവാസിയായിരുന്നു.

അന്നൊക്കെ ശമ്പളം കിട്ടിയ ദിവസം എന്റെ പെണ്ണിനെയും കൂട്ടി ഗ്രേ മേക്കന്‍സിയില്‍ പോയി ഒരു മാസത്തേക്കുള്ള പ്രൊവിഷന്‍ അവിടുന്ന് വാങ്ങും. എനിക്ക് 3 കുപ്പി വിസ്കി റെഡ് ലേബല്‍, 2 കുപ്പി ബ്രാന്ഡി നെപ്പോളിയന്‍, 2 കേസ് ഫോസ്റ്റര്‍ ബീയര്‍, 1 കുപ്പി വിങ്കാര്‍ണീസ് വൈന്‍, 2 കുപ്പി സിന്‍സാനോ വൈന്‍ അങ്ങിനെ ഒരു പര്‍ച്ചേസ്.

എന്റെ പെണ്ണിന് ഒരു ദിവസം ഒരാള്‍ J&B വിസ്കി കൊടുത്തു. അന്നുമുതല്‍ അവള്‍ എന്നോട് ആ ബ്രാന്‍ഡ് മാത്രം വാങ്ങിയാല്‍ മതി എന്ന് പറയും. ആ പേര് ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരം കൂടിയാണ്,

ആദ്യമൊക്കെ എന്റെ പെണ്ണ് കുടിക്കാറില്ല. ഒരിക്കല്‍ ഒരു ഗെറ്റ് ടുഗെദറില്‍ എന്റെ ഒരു ഫ്രഞ്ച് കൊളീഗ് അവള്‍ക്ക് വിസ്കിയില്‍ വെള്ളത്തിന് പകരം സെവന്‍ അപ്പ് ഒഴിച്ചുകൊടുത്തു. അവള്‍ക്ക് ആ കോക്ക് ടെയില്‍ മിക്സ് വളരെ ഇഷ്ടമായി. അന്നുമുതല്‍ ഞാന്‍ ഒരു സ്മോള്‍ എടുക്കുമ്പോള്‍ അവള്‍ ഒരു ലാര്‍ജ്ജ് എടുക്കും.

ഞങ്ങള്‍ വീക്കെന്‍ഡില്‍ ബാര്‍ബീക്ക്യൂ ചെയ്യും. ഒരു കൊച്ചു പൂന്തോട്ടം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. അവള്‍ കാലത്ത് തന്നെ മീറ്റ് മറിനേറ്റ് ചെയ്ത് വെക്കും. വൈകിട്ട് ഞാനെത്തിയാല്‍ ബാര്‍ബീക്ക്യൂ തുടങ്ങും. ചിലപ്പോള്‍ അതിഥികള്‍ ഉണ്ടാകും. കുടിക്കാന്‍ പോര്‍ട്ട് വൈനും.

കേരളത്തില്‍ പോര്‍ട്ട് വൈനും ഡ്രാഫ്റ്റ് ബീയറും ഇത് വരെ എത്തിയിട്ടില്ല.

അങ്ങിനെ ഞങ്ങള്‍ പോര്‍ട്ട് വൈന്‍ കുടിച്ച് നൃത്തമാടും എല്ലാ വീക്കെന്‍ഡിലും അങ്ങിനെ തന്നെ. അതായിരുന്നു ശരിയാ‍യ ജീവിതം. അല്ലാതെ ചുമ്മാ വല്ല്‍പ്പോഴും രണ്‍ട് സ്മോള്‍ അടിക്കുന്നത് ഇല്ലാണ്‍ടാക്കിയിട്ടെന്ത് കാര്യം.

കുടിക്കുമ്പോള്‍ ഉന്മേഷത്തിന് നല്ല ബ്രാന്‍ഡ് നോക്കി കഴിക്കുക. അധികമാകരുത്. രണ്ട് പെഗ്ഗ് എവരി ഡേ. നോ പ്രോബ്ലം.

ഞാന്‍ ഈവനിങ്ങ് വാക്ക് കഴിഞ്ഞ് വരുമ്പോള്‍ തൃശ്ശൂ‍ര്‍ ടിബി റോട്ടിലെ ചില മദ്യശാലകളില്‍ പതിവായി പോകാറുണ്ട്. ചിലപ്പോള്‍ ഒരു കൊക്കോക്കോളയായിരിക്കും കഴിക്കുക. എന്നാലും അവിടെ പോയി ആ ആമ്പിയന്‍സില്‍ എന്ത് നുകര്‍ന്നാലും അതിനൊരു മാദകത്വം ഉണ്ടാകും.

എന്റെ ഗേള്‍ഫ്രണ്ട് പാറുകുട്ടിക്ക് ഡ്രാഫ്റ്റ് ബീ‍യര്‍ വളരെ ഇഷ്ടമാണ്. ഞങ്ങള്‍ മസ്കത്തിലായിരുന്നപ്പോള്‍ മസ്കത്ത് ഇന്റര്‍ കോണ്ടിനന്റില്‍ ചില ഉച്ച നേരം ചിലവഴിക്കാറുണ്ട്. അവിടെ രണ്ട് മണി കഴിഞ്ഞാല്‍ ഒരു ബെല്ലടി കേള്‍ക്കാം. അപ്പോള്‍ എന്തെടുത്താലും ഒന്ന് ഫ്രീ.. അപ്പോള്‍ ഞങ്ങള്‍ അഞ്ച് മഗ്ഗ് ബീയര്‍ ഓര്‍ഡര്‍ ചെയ്യും. അതായത് പത്ത് മഗ്ഗ് കിട്ടും ആ വിലക്ക്.

നാല് മണിയാകുമ്പോളേക്കും ഞങ്ങള്‍ അത് അകത്താക്കും. കൊറിക്കാന്‍ കൌണ്ടര്‍ സ്നാക്ക്സ് സുലഭം. കേരറ്റ്, കുക്കുമ്പര്‍, മുതലായ വെജിറ്റബിള്‍സും, പിന്നെ സെലെക്ഷന്‍ ഓഫ് നട്ട്സും. എനിക്ക് കാഷ്യൂ അലര്‍ജിയാണ്. ഹേസല്‍ നട്ടും പീനട്ടും പിസ്റ്റയും ഒക്ക്കെ വാരിയടിക്കും. പിന്നെ ഒലിവും. അവസാനം വീലാകുന്നതിന്‍ മുന്‍പ് ഒരു സ്പെഷല്‍ പിസ്സ കഴിച്ച് ഞങ്ങള്‍ പിരിയും.

ഞങ്ങള്‍ ഓഫീസ് വിട്ടാല്‍ ചിലപ്പോള്‍ നാല് ഹോട്ടലുകളില്‍ പോകും. ആദ്യം ഷെരാട്ടണ്‍. അവിടെ നിന്ന് ഒരു പൈന്‍ഡ് ബീയറടിക്കും, അത് കഴിഞ്ഞ് നേരെ അല്‍ബുസ്താന്‍ ബീച്ച് ഹോട്ടലില്‍ പോയി മറ്റൊരു പൈന്‍ഡ് അടിക്കും. എല്ലാ ഹോട്ടലിലും ഹെനിക്കന്‍, ഫോസ്റ്റര്‍, ആംസ്റ്റെല്‍, ഡബ്ബിള്‍ ഡയമണ്ട് മുതലായ ഡ്രാഫ്റ്റ് ബീയറുകള്‍ സുലഭം.

അല്‍ബുസ്താന്‍ പാലസില്‍ നിന്ന് പിന്നെ വീണ്ടും സിറ്റിയിലെത്തി അല്‍ഫലാജ് ഹോട്ടലിലെ ഏഴാം നിലയിലുള്ള നൈറ്റ് ക്ലബ്ബിലെത്തി ഓരോ ബീയറും കൂടി കുടിക്കും. അത് കഴിഞ്ഞ് ഞങ്ങളുടെ ഫ്ലാറ്റിന്നടുത്തുള്ള റഡിസണ്‍ ഹോട്ടലില്‍ നിന്ന് ഒരു ചെറിയ ബീയര്‍ കഴിച്ച് അവിടുത്തെ പൂളില്‍ ഒന്ന് മുങ്ങി നേരെ വീട്ടിലെത്തുന്നു. എന്തെങ്കിലും കഴിച്ച് കിടന്നാല്‍ പിന്നെ പിറ്റേ ദിവസം ആറുമണിക്കേ ഓര്‍മ്മ വരൂ…… ഹാ എന്തൊരു ലൈഫ് ആയിരുന്നു അത്.

അപൂര്‍വ്വം ചില രാത്രികളില്‍ അല്‍ക്വയറിലെ ഹോളിഡെ ഇന്നില്‍ പോയി ബെല്ലി ഡാന്‍സ് കാണും, കൂടെ നല്ല ഡ്രിങ്ക്സും. ഒരു ദിവസം ഞാന്‍ പാറുകുട്ടിയെക്കൊണ്ട് ബെല്ലി ഡാന്‍സ് കളിപ്പിച്ചു. പിറ്റേ ദിവസം ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു.

പിന്നെ എന്തിന് അതെല്ലാം വിട്ട് നേരെത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി.

അതൊരു വലിയ ചോദ്യമാണ്. കാത്തിരിക്കുക. പറയാം അടുത്ത ലക്കത്തില്‍,

(അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തുരത്താം)